ADVERTISEMENT

സിൽക്ക് അല്ലെങ്കിൽ പട്ടിനെക്കുറിച്ച് കേൾക്കാത്തവരും അത് ഉപയോഗിക്കാത്തവരും ആരുമുണ്ടാകില്ല. പട്ടുനൂൽപ്പൂഴു അവതിന്റെ പ്യൂപ്പാ ഘട്ടത്തിലേക്ക് കടക്കുമ്പോൾ സമാധിക്കായി തയാറാക്കുന്ന ആവരണമാണ് പട്ട് നിർമാണത്തിൽ ഉപയോഗിക്കുന്നത്. ആ ആവരണത്തിൽനിന്ന് നൂൽ വേർതിരിച്ചെടുക്കുകയാണ് ചെയ്യുന്നത്.

എന്നാൽ, പറഞ്ഞുവരുന്നത് അതല്ല. പട്ടിന്റെ ശുദ്ധമായ രൂപത്തെ റോ സിൽക്ക് (Raw silk) എന്നാണ് പറയുക. വസ്ത്ര നിർമാണ മേഖലയിൽ റോ സിൽക്ക് ഫാബ്രിക്, പ്യുവർ സിൽക്ക് ഫാബ്രിക് എന്നിങ്ങനെ പട്ടിന്റെ വിവിധ രൂപത്തിലുള്ള ഉൽപന്നങ്ങളുണ്ട്. എന്നാൽ, പലപ്പോളും റോ സിൽക്കിനെ റോസ് സിൽക്ക് ആയി പലരും തെറ്റിദ്ധരിക്കാറുമുണ്ട്. റോ സിൽക്ക് എന്നത് ഉച്ഛരിക്കുമ്പോൾ റോസ് സിൽക്ക് (Rose Silk) എന്നായിപ്പോകുന്നതാണ്. അതുകൊണ്ടുതന്നെ റോസ് സിൽക്ക് ഇല്ല എന്നു പറയാം.

അപ്പോൾ റോ സിൽക്ക് ഉപയോഗിച്ചുള്ള ഉൽപന്നങ്ങൾ എങ്ങനെ തിരിച്ചറിയാം? ഡിനു എലിസബത്ത് റോയി അത് വിശദീകരിച്ചു തരുന്നു. വിഡിയോ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com