ADVERTISEMENT

എനിക്കു കുടുംബവീതമായി ലഭിച്ച നിലമെന്നു രേഖകളിലുള്ള 40 സെന്റ് നികത്തു ഭൂമിയുണ്ട്. അവിടെ 45 വർഷത്തോളം പ്രായമുള്ള 30 തെങ്ങുകളുമുണ്ട്. അതിൽ 15 സെന്റും കരട് ഡേറ്റാബാങ്കിൽ 'fallow land' എന്നു രേഖപ്പെടുത്തിയിരുന്നു. കൃഷി ഓഫിസർക്കു നൽകിയ അപേക്ഷ പ്രകാരം അദ്ദേഹം സ്ഥലം സന്ദർശിച്ച് ഡേറ്റാബാങ്കിൽനിന്ന് ഇത് ഒഴിവാക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ, വാണിജ്യാവശ്യത്തിനു കെട്ടിടം നിർമിക്കുന്നതിനു പ്രാരംഭമായി ഒരു ഷെഡ് നിർമിക്കുന്നതിനു പഞ്ചായത്തിനെ സമീപിച്ചപ്പോൾ പുതിയ നിയമപ്രകാരം 'One time sanction' ആണു നൽകുക എന്നും പിന്നീട് ഒരു വികസനവും അനുവദിക്കുകയില്ല എന്നുമുള്ള മറുപടിയാണു ലഭിച്ചത്. ഇതു നിയമപ്രകാരമാണോ. എന്റെ പേരിലുള്ള സ്ഥലത്തു വീടോ  വാണിജ്യാവശ്യങ്ങൾക്കു കെട്ടിടമോ നിർമിക്കുന്നതിനു മുമ്പ് എന്റെ മക്കൾക്കു വീതിച്ചു നൽകുന്നതിനായി രേഖകളിൽ സ്വഭാവവ്യതിയാനം വരുത്താൻ  സാധിക്കുമോ? - സി. പ്രേംനാഥ്, അവലൂക്കുന്ന് പി.ഒ., ആലപ്പുഴ.

ഡേറ്റാ ബാങ്കിനെ സംബന്ധിച്ചും ആർഡിഒയ്ക്ക് അപേക്ഷ കൊടുക്കുന്നതിനെ സംബന്ധിച്ചും ഈ പംക്തിയിൽ വിശദീകരിച്ചിട്ടുള്ളതാണ്.  ഒന്നാം ചോദ്യത്തിനുള്ള ഉത്തരം: One time sanction എന്താണെന്നു വ്യക്തമാക്കാം. പിന്നീടു യാതൊരുവിധ വികസനവും അനുവദിക്കുകയില്ലെന്നു പറയുന്നതു ശരിയല്ല. വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി വീടു വയ്ക്കുന്നതിനോ കച്ചവടാവശ്യങ്ങൾക്കോ ഉപയോഗിക്കുന്നതിനുള്ള അനുമതിയാണ് ആർഡിഒയിൽ നിന്നു ലഭിക്കുക. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമങ്ങളിൽ എന്തു തന്നെ അടങ്ങിയിരുന്നാലും 4.04 ആർ പത്തു സെന്റ് ഭൂമിയിൽ 120 ച.മീറ്റർ വീടു നിർമിക്കുന്നതിനും അഞ്ചു സെന്റിൽ കച്ചവടാവശ്യത്തിലേക്ക് 40 ച.മീറ്റർ കെട്ടിടം നിർമിക്കുന്നതിനും അനുമതി ആവശ്യമില്ല. കെട്ടിട സമുച്ചയങ്ങൾ ഈ ഒഴിവാക്കലിന്റെ പരിധിയിൽ വരികയില്ല. ഒഴിവാക്കൽ ഈ പ്രാവശ്യം മാത്രമെ അനുവദിക്കുകയുള്ളൂ. പിന്നീടു നിർമാണങ്ങൾ വഴി വിസ്തീർണം വർധിപ്പിക്കാൻ പാടില്ല. ആക്ട് 27A വകുപ്പിന്റെ ആറും ഏഴും ഉപവകുപ്പുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com