ADVERTISEMENT

ഒരു സമൂഹത്തിൽ എല്ലാവരും കൃഷിക്കാരനാവില്ലല്ലോ. എല്ലാവരും മെക്കാനിക്കോ ഫാബ്രിക്കേറ്ററോ എൻജിനീയറോ ആകില്ല. ഓരോരുത്തർക്കും വ്യത്യസ്ഥമായ അഭിരുചികളായിരിക്കും രൂപപ്പെടുക. എങ്കിലും മറ്റെന്തെല്ലാം ഒഴിവാക്കിയാലും ഭക്ഷണം ഒഴിവാക്കാൻ സാധിക്കില്ലെന്നതുകൊണ്ടും, പരിസരം വളരെ പച്ചപ്പിലും ഫലങ്ങളും പുഷ്പങ്ങളും നിറഞ്ഞു നിൽക്കാൻ സ്വാഭാവികമായ ഒരു മമത കൃഷി സ്ഥലങ്ങളോടും കൃഷിയോടും ഏവരിലും മറ്റെന്തിനേക്കാളും ഏറിയും കുറഞ്ഞും ഉണ്ടായിരിക്കും.

നമ്മൾ ജീവിക്കുന്നു, കാഴ്ചകൾ കാണുന്നു, അനുഭവങ്ങൾ ഉണ്ടാകുന്നു എന്നതൊക്കെയും ഈ പ്രകൃതിയുമായി നടത്തുന്ന നിരന്തരമായ സംവേദനങ്ങളാണ്. ജീവിതത്തിലെ സകല ബന്ധങ്ങളുടെയും ഉത്ഭവവും രൂപാന്തരപ്പെടുത്തലുകളും നടത്തുന്നത് നമ്മൾ പ്രകൃതിയുമായും പ്രകൃതിയിലെ വസ്തുക്കളുമായുമാണ് എന്നതുകൊണ്ടാണത്. അപ്പോൾ അവിടെ ഉണ്ടാകുന്ന പച്ചപ്പിനോടും പൂക്കളോടും കായ്‌ഫലങ്ങളോടും വളർത്തു മൃഗങ്ങളോടും എന്തെന്നില്ലാത്ത ഒരു താൽപര്യം കൃഷിക്കാരൻ അല്ലെങ്കിൽ കൂടിയും നമുക്കുണ്ടാകാം.

കണ്ടിട്ടില്ലേ പട്ടണങ്ങളിലെ എല്ലാ തരം പളപളപ്പുകളും വളരെ പെട്ടെന്ന് മടുത്തു പ്രകൃതിയെന്ന കൃഷിക്കാരനൊരുക്കിയ അതിമനോഹരമായ പ്രദേശങ്ങളിലേക്ക് നമ്മൾ വിനോദ സഞ്ചാരങ്ങൾ നടത്തുന്നത്. ചിലപ്പോൾ കൃഷിത്തോട്ടങ്ങളിൽ പോയി എല്ലാ തൊല്ല പൊല്ലാപ്പുകളിൽ നിന്നും അൽപനേരമെങ്കിൽ അൽപനേരം ഫാമുകളിൽ പോയി സമയം ചെലവിടുന്നത്. അപ്പോൾ ആ നിലയ്ക്ക് ആ പ്രകൃതിയുടെ ഏറ്റവും ഉത്തമനായ സുഹൃത്തും സഹയാത്രികനുമെന്ന നിലയിൽ പ്രഥമസ്ഥാനത്തിനു യോജ്യൻ കർഷകനല്ലാതെ മറ്റാരുമല്ല എന്നു പറയാം. കാരണം പ്രകൃതിയിലെ സകല ജീവജാലങ്ങൾക്കും ബോധപൂർവം ഭക്ഷണമൊരുക്കുന്ന മനുഷ്യ വിഭാഗത്തിലെ ഏക വിഭാഗം കർഷകരാണ്. അങ്ങനെയുള്ളവർ ആത്മഹത്യ ചെയ്യേണ്ടി വരിക എന്നാൽ ആ സമൂഹം അപ്പാടെത്തന്നെയും തന്നെ ആത്മഹത്യയുടെ നിഴലിലായിരിക്കും. ആറ്റിക്കുറുക്കിയെടുത്തെന്നു പറയുന്ന എല്ലാ സംസ്കാരങ്ങളും ഉണർന്നുവന്നത് കൃഷിയുമായി ബന്ധപ്പെട്ട പ്രവൃത്തികളിലൂടെയാണ്. നമ്മുടെ ഭാഷപോലും...

പ്രകൃതിയെയും മനുഷ്യ ജീവിതത്തെയും അതിലെ വൈകാരിക ബന്ധങ്ങളെയും കൃത്യമായി ബന്ധപ്പെടുത്തിയുള്ള സമഗ്രമായ കാഴ്ചപ്പാടുകൾ ഇല്ലാത്തതുമൂലം മനുഷ്യന്റെ നിലനിൽപ്പും കാർഷികവൃത്തിയും കർഷകരും മനുഷ്യ ജീവിതമാകെത്തന്നെയും ഗതികിട്ടാപ്രേതങ്ങൾ പോലെ ഉഴലുന്നത് കാണുന്നില്ലേ? നമ്മുടെ സാമൂഹ്യബോധത്തിൽ ബഹുമാനവുമെല്ലാം ആദരവും കേവലം കുന്നുകൂട്ടുംപോലെ പണമുണ്ടാക്കുക എന്നതിനെ അടിസ്ഥാനമാക്കിയ ഒരു സംസ്കാരവും രൂപപ്പെട്ടതുകൊണ്ട് മണ്ണിലെ പണിയേക്കാൾ കൊള്ളലാഭം ഉണ്ടാക്കാവുന്ന മറ്റിടങ്ങളിലേക്കു മാത്രമായി ശ്രദ്ധ. അതുകൊണ്ടുതന്നെ മനുഷ്യത്വവും മനുഷ്യഗുണവും കുടുംബബന്ധങ്ങളിൽനിന്നും മറ്റു സൗഹൃദങ്ങളുടെ ഊഷ്മളതകളെല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയും യാതൊരു തൃപ്തിയും നേടാനാകാതെ ജീവിതത്തിൽ ദുരിതങ്ങൾക്ക് മേൽ ദുരിതങ്ങളുമായി യാതൊന്നിനുമൊരു പരിഹാരം കാണാനാകാതെ നെട്ടോട്ടമോടുകയും ചെയ്യുന്നുണ്ട്.

എല്ലായിടങ്ങളിലും ഒരു തരം അതൃപ്തിയും നിർവികാരതയും തനിക്കൊരു ജീവിതമില്ലെന്നപോലെ ആർക്കൊക്കെയോ വേണ്ടി തനിക്കനുഭവിക്കാൻ കഴിയാത്ത എന്തിനൊക്കെയോ വേണ്ടി തന്നിൽനിന്നും പാടെ അകന്നകന്നു ജീവിതം തീർന്നു കൊണ്ടിരിക്കുന്ന ഒരവസ്ഥ...

English summary: Importance of Agriculture and Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com