ടീമേ... കറൂപ്പ് ഫ്രൈ ചെയ്യാം? ലോക് ഡൗൺ മീൻപിടിത്ത വിശേഷങ്ങളുമായി ബിനീഷ് ബാസ്റ്റിൻ

HIGHLIGHTS
  • അണ്ടികള്ളി, അനാബസ് തുടങ്ങിയ പേരുകളും ഈ മീനിനു സ്വന്തം
bineesh
SHARE

ടീമേ.... എന്നൊരു വിളി മത്രം മതി ബിനീഷ് ബാസ്റ്റിനെ തിരിച്ചറിയാൻ. സോഷ്യൽ മീഡിയയിലും ബിനീഷിന് ആരാധകരേറെ. കഴിഞ്ഞ ദിവസം മീൻ പിടിച്ച് ഫ്രൈ ചെയ്തു കഴിക്കുന്ന വിഡിയോ ബിനീഷ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. വർഷങ്ങൾക്കു മുമ്പ് മീൻ പിടിക്കുമായിരുന്നെങ്കിലും ഇപ്പോൾ അതിന് സമയം കിട്ടാറില്ല. ലോക് ഡൗൺ ആയതിനാൽ വീട്ടിൽത്തന്നെയാണ്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം നല്ല മഴ പെയ്തപ്പോൾ വീടിനു സമീപമുള്ള കനാലിലേക്ക് ഒരു ഉടക്കുവലയുമായി ഇറങ്ങിയത്. പിറ്റേന്ന് വല എടുത്തപ്പോൾ അതിലുണ്ടായിരുന്നത് ആറ് കറൂപ്പ് (അണ്ടികള്ളി, അനാബസ് തുടങ്ങിയ പേരുകളും ഈ മീനിനു സ്വന്തം) മത്സ്യങ്ങൾ.

അവ വൃത്തിയാക്കി ഫ്രൈ ചെയ്യുന്ന പാചക രീതികളും അദ്ദേഹം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചതച്ചെടുത്തതിനൊപ്പം മുളകുപൊടി, കുരുമുളകുപൊടി, പാകത്തിന് ഉപ്പ്, നാരങ്ങാ നീര്, കുടംപുളി വെള്ളം, മഞ്ഞൾപ്പൊടി എന്നിവകൂടി ചേർത്ത്  കുഴച്ച് മത്സ്യങ്ങളിൽ പുരട്ടിയെടുക്കുന്നു. ഇതിനുശേഷം ഒരു മണിക്കൂർ നേരം ഫ്രിഡ്ജിൽ സൂക്ഷിച്ചശേഷം നന്നായി വറുത്തെടുത്തു. 

രാവിലെതന്നെ വറുത്തെടുത്ത കറൂപ്പ് ചൂടു ചോറിനൊപ്പം കൂട്ടി കഴിക്കുന്നതും ബിനീഷ് ബാസ്റ്റിൻ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഡിയോ കാണാം...

English summary: Fishing Video by Bineesh Bastin, Bineesh Bastin, Actor, celebrity

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA