sections
MORE

കാട് കാടായും നാട് നാടായും കൃഷിയിടം കൃഷിയിടമായും പരിഗണിക്കണം

HIGHLIGHTS
  • കൃഷിഭൂമി, മണ്ണ് എന്നിവ തികച്ചും കൃഷിക്ക് യോജ്യമായ വിധം പരിഗണിക്കണം
farrn-KS
SHARE

കാട് കാടായും നാട് നാടായും കൃഷിയിടം കൃഷിയിടമായും പരിഗണിക്കണം. ആ പരിഗണന അനുസരിച്ചു പരിസ്ഥിതി മെച്ചപ്പെടുത്തണം. മനുഷ്യനും മനുഷ്യന്റെ ജീവിത സാഹചര്യത്തെയും സസ്യങ്ങളുടെയും മറ്റു ജന്തുജീവജാലങ്ങളുടെയും ജീവിതത്തിന് അനുപൂരകമാകുംവിധം മെച്ചപ്പെടുത്തണം. മനുഷ്യനാണ് ഏവർക്കും വേണ്ടി ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്നത് എന്നതുകൊണ്ട് മനുഷ്യജീവിതത്തിനു പ്രാധാന്യവുമുണ്ടെന്ന രീതിയിൽ അത് സ്വാഭാവികമായി വരികയും ചെയ്യും. പരിസ്ഥിതിവാദവും ജൈവകൃഷി പ്രാന്തും മൂത്തു മുഴുപ്രാന്ത് വന്നാല്‍ കൃഷിയിടം ചിലര്‍ കാടാക്കണമെന്നു വാദിക്കാന്‍ ശ്രമിക്കും, അതിൽ കാര്യമില്ല. ഭക്ഷണം ആവോളമുണ്ടാക്കാൻ സാധിക്കുംവിധം, ആ ഭക്ഷണം ഏറ്റവും പോഷകസമൃദ്ധമായ രീതിയിൽ ഉണ്ടാക്കാൻ കഴിയുംവിധം മണ്ണിനെയും കൃഷിയുടെ പരിസ്ഥിതിയെയും സമ്പുഷ്ടമാക്കേണ്ടത് ആവശ്യമാണ്. 

ഉണ്ടാക്കുന്ന ഭക്ഷണം ആരോഗ്യത്തെ ഹനിക്കുന്നെങ്കിൽ, ഭക്ഷണം ഉണ്ടാക്കാൻ വേണ്ടിവരുന്ന പ്രയോഗങ്ങൾ മണ്ണിനെ ഹനിക്കുന്നെങ്കിൽ, സാമൂഹ്യ ജീവിതത്തെ ഹനിക്കുന്നെങ്കിൽ പിന്നെ ആ ഭക്ഷണം ഉണ്ടാകുന്ന പദ്ധതി ഗുണം ചെയ്യില്ലല്ലോ. ഭക്ഷണം ഉണ്ടാക്കാൻ വേണ്ടി ചെലവ് ചെയ്യുന്ന അത്തരം കാര്യങ്ങൾകൊണ്ട് അതിന്റെ പതിനായിരം ഇരട്ടി ആശുപത്രികളിൽ കൊണ്ടുപോയി കൊടുത്തു വീണ്ടും പതിനായിരങ്ങൾ ചെലവാക്കി മരുന്നും മന്ത്രവാദവും നടത്തിയിട്ടെന്തുഫലം? അതുമാത്രമല്ല അനോഗ്യകരമായി വര്ഷങ്ങളോളം വേദനയും ക്ഷീണവുമായി യാതൊന്നിനും കൊള്ളാത്ത ശരീരവുമായി ജീവിച്ചു തീർക്കാനുള്ളതാണോ ജീവിതം?

ഇന്ന് കൃഷി ചെയ്യുന്നത് കേവലം ഒരാൾക്ക് അല്ലെങ്കിൽ ഒരു കുടുംബത്തിന് ഭക്ഷണം ഉണ്ടാക്കുക എന്നതു മാത്രമല്ലല്ലോ. കൃഷി ഒരു സമൂഹത്തിന്റെ മുഴുവൻ ആവശ്യമെന്ന രീതിയിലാണ് പരിഗണിക്കേണ്ടത്. ഇനി ഒരാൾ സ്വന്തം ആവശ്യത്തിന് ഉണ്ടാക്കിയാൽ പോലും മറ്റനവധി വസ്തുക്കളുടെ ആവശ്യവും വരുന്നുണ്ട്. ഒരാൾ ചെറിയ അളവിൽ കൃഷി ചെയ്‌താൽ പോലും അത്രയും സുരക്ഷ ഒരുക്കിയല്ലോ എന്നാണ് ചിന്തിക്കേണ്ടത്. കൂടുതൽ ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ കൊണ്ട് ആ കൃഷിക്കാരന്റെ മറ്റാവശ്യങ്ങൾ നടത്തിയെടുക്കാമല്ലോ. ചിലപ്പോൾ ആ കൃഷിക്കാരൻ അയാൾക്ക് വേണ്ടാത്ത ഒരു വസ്തുവായിരിക്കും കൃഷി ചെയ്യുക. ആ കൃഷിക്കാരന് ആവശ്യമില്ലെങ്കിലും മറ്റു പല വസ്തുക്കളും അതിൽ നിന്നും ഉണ്ടാകാനായുള്ള പരിശ്രമമാണല്ലോ അയാൾ നടത്തിയെടുക്കുന്നത്. കൊക്കോ, റബർ തുടങ്ങിയ ചില കൃഷികൾ കണ്ടിട്ടില്ലേ. കൃഷിക്കാരന് അതുകൊണ്ട് ആവശ്യമുണ്ടായെന്നു വരില്ല. പക്ഷേ വരുമാനം ഉണ്ടാക്കാമല്ലോ. വരുമാനം ഉണ്ടാക്കേണ്ടത് ജീവിക്കാൻ ആവശ്യമായ വിഷയമായി വന്നിരിക്കുകയാണല്ലോ. ജീവിത സുരക്ഷ തീർത്തും ഇല്ലാതായാൽ കൃഷിയും വഴിവിട്ടുപോകുമെന്നതിനു ഉദാഹരണമാണ് ഇങ്ങിനെ പലവിഷയങ്ങൾ.

എന്തായാലും കൃഷിഭൂമി, മണ്ണ് എന്നിവ തികച്ചും കൃഷിക്ക് യോജ്യമായ വിധം പരിഗണിക്കണം. കൃഷിയിനങ്ങൾ നട്ടു സമൃദ്ധമായ രീതിയിൽ കായ്‌ഫലം ലഭിക്കണമെങ്കിൽ അതിനുവേണ്ടുന്ന നടപടിക്രമങ്ങൾ സ്വീകരിക്കണം. ആ നടപടിക്രമങ്ങൾ മറ്റു പരിസരങ്ങളെ ഹനിക്കുകയുമരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA