ADVERTISEMENT

കോഴിക്കോട് കോടഞ്ചേരി നൂറാംതോടുള്ള കുരിയാനികുന്നുമ്മൽ അബ്ദുൽ ഷമീറും ചെനാട്ട്കുഴിയിൽ സദക്കത്തുള്ളയും ദീർഘകാല സുഹൃത്തുക്കൾ. ഇപ്പോഴാകട്ടെ, ഒരുമിച്ചൊരു കാർഷികസംരംഭവും. വാങ്ങിക്കുടിച്ച ഇളനീരിനൊന്നും രുചി പോരായെന്ന തിരിച്ചറിവാണ് ഇരുവരെയും സംരംഭകരാക്കി മാറ്റിയത്. തെരുവിൽ വിൽപനയ്ക്കു വച്ചിരിക്കുന്ന കരിക്കെല്ലാം വരുന്നതു തമിഴ്നാട്ടിൽ നിന്ന്. ആവശ്യക്കാരന്റെ അരികിലെത്തുമ്പോഴേക്കും പുതുമ നഷ്ടപ്പെട്ട് ഇളനീരിനും കാമ്പിനുമെല്ലാം വാടിയ രുചിയാകും.

royal-karikk
റോയൽ കരിക്ക്

നമ്മുടെ നാട്ടിലുണ്ടല്ലോ ഒട്ടേറെ നാളികേര കർഷകർ. ആ സ്ഥിതിക്ക് അവരിൽനിന്ന് നല്ല ഫ്രഷ് കരിക്ക് വിപണിയിലെത്തിച്ചാൽ അതിനു  പ്രിയമുണ്ടാവില്ലേ എന്നു ചിന്തിച്ചു  ഇരുവരും. റോയൽ കരിക്ക് എന്ന സംരംഭം തുടങ്ങുന്നത് അങ്ങനെ. വിളവെടുപ്പു തീയതിയും സൂക്ഷിപ്പു കാലാവധിയും രേഖപ്പെടുത്തിയ, ശീതീകരിച്ച കരിക്ക്, കരിക്കിന്റെ പുറംഭാഗം നല്ലൊരു ശതമാനവും നീക്കിയിരിക്കുന്നതിനാൽ ഭാരം നന്നേ കുറവ്, കൈകാര്യം ചെയ്യാൻ എളുപ്പം. കച്ചവടക്കാരെ സംബന്ധിച്ച് കരിക്കിന്റെ വെയ്സ്റ്റ് തലവേദനയാവുകയുമില്ല.  

നാട്ടിൻപുറത്തെ കർഷകിൽനിന്ന് അധിക വില നൽകി കൂടുതൽ അളവില്‍ ഇളനീരും കാമ്പുമുള്ള കരിക്കു വാങ്ങുന്നു  ഈ യുവാക്കള്‍.  തെങ്ങിൽനിന്ന്  ശ്രദ്ധയോടെ കെട്ടിയിറക്കുന്ന കരിക്കിന്റെ പുറംഭാംഗം യന്ത്രസഹായത്താൽ ചെത്തി നീക്കും. വിപണിയിലെത്തുന്ന ശീതളപാനീയ  ബോട്ടിലു വെള്ളം കുടിച്ചു കഴിഞ്ഞ് വീണ്ടും അമർത്തി കരിക്കു പിളർത്തി മൃദുവും രുചികരവുമായ ഫ്രഷ് കാമ്പ് കഴിക്കാം. എല്ല അർഥത്തിലും ന്യൂജെൻ കരിക്ക്. രുചി ചോരാതെ ലഭിക്കുന്ന ഇളനീരും കാമ്പും, കൈകാര്യം ചെയ്യാനുള്ള എളുപ്പവുമെല്ലാം തങ്ങളുടെ ഉൽപന്നത്തിന് കൂടുതൽ സ്വീകാര്യത നൽകുന്നതിന്റെ സന്തോഷത്തിലാണു സുഹൃത്തുക്കൾ.  

ഫോൺ: 9048632523

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com