കൃഷിയിടത്തിൽ ജൈവിക നിയന്ത്രണം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം അഞ്ചു കൽപനകൾ

HIGHLIGHTS
  • പഴക്കം ചെന്ന ഉൽപന്നങ്ങൾ ഉപയോഗിക്കരുത്
biocontrol
SHARE
  1. ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ മാത്രമുപയോഗിക്കുക. രാസ കീടനാശിനികൾക്കുള്ളതുപോലെ ജൈവ കീടനാശിനികൾക്കും മിത്രകീടങ്ങൾക്കും ഡൽഹിയിലെ സെൻട്രൽ ഇൻസെക്ടിസൈഡ് ബോർഡ് ആൻഡ് റജിസ്ട്രേഷൻ കമ്മിറ്റിയുടെ റജിസ്ട്രേഷൻ ആവശ്യമാണ്. ഇത് ആ ഉൽപന്നത്തിന്റെ  ഗുണനിലവാരം, സുരക്ഷ തുടങ്ങിയവ ഉറപ്പുതരുന്നു. നിർഭാഗ്യവശാൽ വിപണിയിൽ ലഭ്യമായ പല ജൈവ ഉൽപന്നങ്ങൾക്കും ഈ റജിസ്ട്രേഷൻ നേടാൻ കഴിഞ്ഞിട്ടില്ല. പല ഉൽപന്നങ്ങളിലും തെറ്റായ സൂക്ഷ്മാണുക്കൾ കടന്നുകൂടാനിടയുണ്ട്.ഇത് മനുഷ്യജീവനു തന്നെ ഹാനികരമാണ്.
  2. പഴക്കം ചെന്ന ഉൽപന്നങ്ങൾ ഉപയോഗിക്കരുത്. ജൈവനിയന്ത്രണത്തിനുള്ള ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്നത് ജീവനുള്ള സൂക്ഷ്മ ജീവികളാണ്. നിശ്ചിത കാലാവധിക്കുള്ളിൽ അവ പ്രയോഗിക്കുന്നില്ലെങ്കിൽ അതിലുള്ള സൂക്ഷ്മ ജീവികളുടെ എണ്ണം കുറയുമെന്നതിനാൽ വേണ്ടത്ര ഫലം ചെയ്യില്ല. വിശേഷിച്ച് ചോക്കുപൊടിപോലുള്ള മാധ്യമങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ
  3. രാസവളങ്ങൾ, കീടനാശിനികൾ എന്നിവയുമായി കലർത്തി ഉപയോഗിക്കാതിരിക്കുക. ജൈവനിയന്ത്രണ ഉപാധികൾ രാസവസ്തുക്കളോടൊപ്പം കൃഷിയിടത്തിൽ പ്രയോഗിക്കരുത്. പ്രത്യേകിച്ച് കീടനാശിനികൾക്കൊപ്പം. അവ സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് ഹാനികരമായതിനാൽ കുറഞ്ഞത് 15 ദിവസത്തെയെങ്കിലും ഇടവേള  ആവശ്യമാണ്.
  4. സൂക്ഷ്മജീവികളെ ചേർക്കുമ്പോൾ മണ്ണിൽ വേണ്ടത്ര ജൈവാംശം ഉറപ്പുവരുത്തുക. മണ്ണിലേക്ക് ചേർത്തുകൊടുക്കുന്ന സൂക്ഷ്മജീവികൾക്ക് വളർന്നു പെരുകാനും നിലനിൽക്കാനും വേണ്ടത്ര ജൈവ വസ്തുക്കളും ഈർപ്പവും മണ്ണിലുണ്ടായിരിക്കണം. ജൈവാംശം കുറഞ്ഞ മണ്ണിൽ ജൈവനിയന്ത്രണം പരാജയപ്പെടാൻ സാധ്യതയേറെയാണ്.
  5. ജൈവികനിയന്ത്രണം പ്രതിരോധമാർഗമാണ്. രോഗം മൂർച്ഛിച്ചിരിക്കുമ്പോൾ മണ്ണിൽ രോഗാണുക്കളുടെ എണ്ണം ക്രമാതീതമായി പെരുകിയിരിക്കും. ഈ അവസ്ഥയിൽ ജൈവനിയന്ത്രണം ഫലപ്രദമാവണമെന്നില്ല. രോഗകാരികളായ കീടങ്ങളുടെയും സൂക്ഷ്മാണുക്കളുടെയും സംഖ്യ പെരുകാതിരിക്കാനുള്ള പ്രതിരോധമാർഗം മാത്രമാണ് ജൈവിക നിയന്ത്രണമെന്ന് മനസിലാക്കുക. തന്മൂലം രോഗം മൂർച്ഛിച്ചശേഷം മിത്ര അണുക്കളുടെ സഹായം തേടുന്നത് ബുദ്ധിശൂന്യതയായിരിക്കും.

English summary: Biological Pest Control

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA