ADVERTISEMENT

ലോക്‌ഡൗണും മഴയും എല്ലാം മത്സ്യക്കൃഷിയിലേക്ക് മലയാളികളെ ഏറെ ആകർഷിച്ചിട്ടുണ്ട്. അതുപോലെതന്നെ പ്രധാനപ്പെട്ട ഒന്നാണ് മത്സ്യബന്ധനവും. പരമ്പരാഗത ചൂണ്ടകളിൽനിന്നു മാറി ഇന്ന് ആധുനിക, വിദേശനിർമിത ചൂണ്ടകളാണ് പലർക്കും താൽപര്യം. അതുപോലെതന്നെ ഉപജീവന മാർഗം മാത്രമല്ല ഒരു വിനോദോപാദിയായും ഫിഷിങ് മാറി. അതുകൊണ്ടുതന്നെ ഫിഷിങ് മേഖലയിലെ കൗതുകങ്ങളും സാഹസികതയും മറ്റുള്ളവരിലേക്കെത്തിക്കാൻ ചിലർ ശ്രദ്ധിക്കുമ്പോൾ അത്തരക്കാർക്ക് മികച്ച പിന്തുണ നൽകാൻ പ്രേക്ഷകരും ശ്രദ്ധിക്കുന്നുണ്ട്. പറഞ്ഞുവരുന്നത് ഒരു കൊച്ചു മിടുക്കിയുടെ മീൻപിടിത്തത്തെക്കുറിച്ചാണ്.

കറിച്ചട്ടിയും കുറച്ചു ചോറും പഴയ തുണിയും ഉപയോഗിച്ച് ഒരു സാധാരണ മീൻപിടിത്തം. ചട്ടിയിൽ അൽപം ചോറിട്ട് വാവട്ടം തുണി ഉപയോഗിച്ച് കെട്ടുന്നു. തുണിയുടെ നടുവിൽ ചെറിയ കീറൽ ഇട്ടിട്ടുണ്ട്. പരൽ മീനുകളെ ലക്ഷ്യംവച്ചാണ് ഇത്തരത്തിലൊരു കെണി വയ്ക്കുക. ചോറിൽ ആകൃഷ്ടരായി എത്തുന്ന മത്സ്യങ്ങൾ ചട്ടിയിലേക്ക് കയറുമെങ്കിലും പുറത്തേക്ക് പോകാൻ കഴിയാതെ അതിൽ പെടുന്നു. ആയിഷ എന്ന കൊച്ചു മിടുക്കി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ച ഒരു കുഞ്ഞു മീൻപിടിത്ത വിഡിയോ കാണാം..

English summary: Smart Kid Build Fish Trap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com