ADVERTISEMENT

മധ്യതിരുവിതാംകൂറില്‍ ഏറെ സമൃദ്ധമായി ലഭിക്കുന്ന കുടംപുളി വിളവെടുക്കുന്നത് മണ്‍സൂണ്‍ കാലത്താ ണ് (ജൂലൈ - ഓഗസ്റ്റ്). കുടംപുളിയില്‍നിന്നുള്ള വിവിധ ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ മുന്തിയ ഡിമാന്‍ഡാണുള്ളത്.  കുടംപുളി സാധാരണയായി ഉണക്കിയാണ് നാം ഉപയോഗിക്കുന്നത്.   പരമ്പരാഗതരീതിയില്‍ ഉണക്കിയെടുക്കുന്ന കുടംപുളിയില്‍ അനാരോഗ്യകരമായ അളവില്‍ പുക സാന്നിധ്യം കാണുന്നു. ഇതൊഴിവാക്കാന്‍ സാധാരണ ഡ്രയറുകള്‍ ഉപയോഗിച്ച്   8-10 മണിക്കൂര്‍കൊണ്ട് കുടംപുളി ഉണക്കിയെടുക്കാം. ഡ്രയറില്‍ ഉണക്കിയെടുക്കുമ്പോള്‍ ഇളം കറുപ്പ് നിറത്തിലായിരിക്കും കുടംപുളി ലഭിക്കുന്നത്. 

ഉണക്കിയെടുത്ത കുടംപുളി സാധരണ ചെയ്യുന്നതുപോലെതന്നെ മണ്‍ഭരണികളില്‍ നിറച്ചു വയ്ക്കണം. ഇപ്രകാരം 70-80 ദിവസത്തോളം വയ്ക്കുമ്പോള്‍ കാഴ്ചയിലും ഘടനയിലും ഉയര്‍ന്ന നിലവാരമുള്ള, നല്ല കറുപ്പു നിറമുള്ള കുടംപുളി ലഭിക്കും. ഇത് ഉപയോഗിക്കുന്ന സമയത്ത് കഴുകി കരിയും കറയും കളയേണ്ട കാര്യമില്ലാത്തതുകൊണ്ടുതന്നെ മുഴുവനായി ഉപയോഗിക്കുകയും ചെയ്യാം. കുടംപുളി പൊടിയാക്കി ഉപയോഗിക്കുന്നവര്‍ക്ക് ഡ്രയറില്‍ ഉണക്കിയെടുക്കുമ്പോള്‍തന്നെ പൊടിച്ചെടുക്കാം. ഭക്ഷ്യ വിഭവങ്ങളിലും ആരോഗ്യപാനീയങ്ങളിലും മറ്റും ഇപ്രകാരം കുടംപുളി ഉപയോഗിക്കുന്നവര്‍ ഏറെ.

ജീവിതശൈലീരോഗങ്ങള്‍ പിടിമുറുക്കുന്ന ഈ കാലഘട്ടത്തില്‍ പൂര്‍ണമായും ജൈവരീതിയില്‍ ഉല്‍പാദി പ്പിക്കുന്ന സ്വന്തം വിളകള്‍ പാഴാക്കാതെ സുരക്ഷിതമായി സംസ്‌കരിച്ചെടുത്ത് ഉപയോഗിക്കണം.  15-20 ദിവസം വരെ നീളുന്ന പരമ്പരാഗതരീതിക്കു പകരം മണിക്കൂറുകള്‍ക്കകം ഉന്നതഗുണനിലവാരമുള്ള കുടംപുളി ലഭ്യമാകുന്ന രീതി  പ്രോത്സാഹിപ്പിക്കുന്നതിനു പത്തനംതിട്ട ജില്ല കൃഷിവിജ്ഞാനകേന്ദ്രം ഇതില്‍ പരിശീലനം നല്‍കുകയും കര്‍ഷക പങ്കാളിത്തത്തോടെ പുകരഹിത കുടംപുളി വിപണിയിലെത്തിക്കുകയും ചെയ്യുന്നുണ്ട്.

ഫോണ്‍: 0469-2662094

English summary: Processing and preservation of Garcinia cambogia (Malabar Tamarind)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com