തൊടിയിലെ വിളകൾക്ക് മൂല്യം വർധിപ്പിച്ച ദമ്പതികൾ

HIGHLIGHTS
  • ആട്ടിൻ കാഷ്ഠമാണ് പ്രധാന വളം
  • ആവശ്യക്കാരേറിയപ്പോൾ വറ്റൽ മുളകുപൊടിയും തയാറാക്കി
farmers
അജേഷും സൗമ്യയും തോട്ടത്തിൽ
SHARE

തോട്ടത്തിൽ കൃഷി ചെയ്തെടുക്കുന്ന വിളകൾക്കു പലതിനും മതിയായ വില ലഭിക്കാതെ വന്നമ്പോൾ മൂല്യവർധിത ഉപൽപന്നങ്ങളായി വീടുകളിൽ നേരിട്ട് എത്തിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങലിലുള്ള അജേഷും ഭാര്യ സൗമ്യയും. പാട്ടത്തിനെടുത്ത രണ്ടേക്കർ സ്ഥലത്ത് ഇവർ മഞ്ഞൾ, കാപ്പി, ഇഞ്ചി തുടങ്ങിയവ ജൈവ രീതിയിൽ കൃഷി ചെയ്യുന്നുണ്ട്. ആട്ടിൻ കാഷ്ഠമാണ് വിളകൾക്കെല്ലാമുള്ള പ്രധാന വളം. 

മഞ്ഞൾ വിളവെടുത്ത് നന്നായി കഴുകിയശേഷം പുഴുങ്ങി ഉണങ്ങി യന്ത്ര സഹായത്തോടെ പൊടിച്ച് പായ്ക്കു ചെയ്യുന്നു. കാപ്പിക്കുരു ഉണങ്ങി വറുത്ത് പൊടിക്കാനും ഇവരുടെ ചെറുകിട മില്ലിൽ സൗകര്യമുണ്ട്. ആവശ്യക്കാരേറിയപ്പോൾ വറ്റൽ മുളകുപൊടിയും തയാറാക്കിത്തുടങ്ങി. 

മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കി വിൽക്കുന്നതിന് സമാന മനസ്കരായ കർഷകരുടെ ഒരു കൂട്ടായ്മയും ഇവിടെ രൂപീകരിച്ചിട്ടുണ്ട്. നാട്ടിലെ കാർഷിക വിളകൾ ന്യായ വിലയ്ക്ക് ശേഖരിച്ച് മൂല്യ വർധിതങ്ങളാക്കി മിതമായ നിരക്കിൽ വിപണനം ചെയ്യുന്നതു വഴി നാട്ടിൽ കൃഷിയോട് ആഭിമുഖ്യം വർധിച്ചതായും അജേഷ് പറയുന്നു. വീട്ടമ്മമാരെ ഉൾപ്പെടുത്തി ഭക്ഷ്യോൽപന്ന നിർമാണത്തിൽ പരിശീലനവും ഇവർ നൽകുന്നുണ്ട്.

ഫോൺ: 9846559455

English summary: Value-Added Products from Organic Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA