മൃഗസംരക്ഷണ മേഖലയിൽ സംരംഭകരാകാൻ വേണം യോഗ്യത

HIGHLIGHTS
  • ഒരു ദിവസം പോലും അവധിയെടുക്കാൻ സാധിക്കാത്ത തൊഴിൽ മേഖല
goat-farming-1
SHARE

ഇന്നത്തെ സമൂഹത്തിൽ യോഗ്യത എന്ന വാക്കിന് ഒട്ടേറെ അർഥതലങ്ങളുണ്ട്. ജോലി തേടിയാൽ വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, കഴിവ് എന്നിങ്ങനെ ഒട്ടേറെ അർഥതലങ്ങൾ യോഗ്യതയ്ക്ക് കൽപിച്ചുവരുന്നു. അതാത് സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കും യോഗ്യത നിശ്ചയിക്കുക. 

കോവിഡ് കാലത്ത് കാർഷിക മേഖലയിലേക്ക് ഒട്ടേറെ പേർ കടന്നുവന്നിട്ടുണ്ട്. പച്ചക്കറിക്കൃഷി, മൃഗസംരക്ഷണം, മത്സ്യക്കൃഷി എന്നിവയിലേക്കെല്ലാം ആളുകളുടെ ഒഴുക്കാണ്. എന്നാൽ, കാർഷികമേഖലയിലേക്ക് കടക്കുന്ന തങ്ങൾക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ചിന്തിച്ചവർ വളരെ കുറവായിക്കും. കാർഷികമേഖലയിലും യോഗ്യത വേണോ? വേണം എന്നുതന്നെ പറയേണ്ടിവരും. കാരണം, തനിക്ക് കൃഷിയോ മൃഗസംരക്ഷണമോ മത്സ്യക്കൃഷിയോ ചെയ്യാൻ കഴിയുമെന്ന് ഒരു വ്യക്തിക്ക് ഉറപ്പായും തോന്നിയാൽ അതൊരു യോഗ്യതയാണ്.

അതുപോലെ, തനിക്ക് ഇണങ്ങുന്ന മേഖല ഏതാണെന്ന് തിരിച്ചറിഞ്ഞ് അതേക്കുറിച്ച് കൂടുതൽ പഠിച്ചതിനുശേഷം വേണം മുന്നിട്ടിറങ്ങാൻ. ഉദാഹരണത്തിന്, കന്നുകാലി വളർത്തൽ തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാൾ, ഈ മേഖലയിൽ വലിയ അറിവില്ലാത്ത ഒരാൾ ആണെങ്കിൽ ഒന്നോ രണ്ടോ പശുക്കളെ വാങ്ങി അവയെ പരിപാലിച്ച് തനിക്കിതിനു കഴിയും എന്നു തിരിച്ചറിഞ്ഞാൽ മാത്രം വലിയ സംരംഭമാക്കി മാറ്റാം. കാരണം, മറ്റൊരാളുടെ ഫാം കണ്ട് ഫാമിങ്ങിലേക്കിറങ്ങുന്ന ഒട്ടേറെ പേർ ഫാം അടച്ചു പൂട്ടി വലിയ കടബാധ്യതയിൽ എത്തുന്നത് സമൂഹത്തിൽ സ്ഥിര കാഴ്ചയാണ്. അതുകൊണ്ടുതന്നെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും എന്നുള്ള തിരിച്ചറിവും ഒരു യോഗ്യതയാണ്. അതുപോലെ കഷ്ടപ്പെടാനുള്ള മനസും യോഗ്യതതന്നെയാണ്.

മൃസംരക്ഷണമേഖലയിലേക്കിറങ്ങുമ്പോൾ അവയ്ക്കാവശ്യമായ ഷെഡ്, തീറ്റപ്പുല്ല്, പരുഷാഹാരം, വെള്ളം, മാലിന്യനിർമാർജനം എന്നിങ്ങനെയുള്ള കാര്യങ്ങളായിരിക്കണം ആദ്യംതന്നെ നടപ്പിലാക്കേണ്ടത്. നല്ല രീതിയിൽ ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഉറപ്പായും തീറ്റപ്പുൽ കൃഷി ചെയ്തിരിക്കണം. 

അതുപോലെ, ഉൽപന്നങ്ങളുടെ വിൽപന പ്രധാനമാണ്. കഴിവതും സ്വന്തം ഉൽപന്നങ്ങൾക്കുള്ള വിപണി സ്വയം കണ്ടെത്താൻ ശ്രമിക്കുക. പാലും പാലുൽപന്നങ്ങളും വിപണിയിൽ എപ്പോഴും സ്വീകാര്യയുള്ളവയാണ്. പന്നി, ആട്, മുയൽ, മത്സ്യം എന്നിവയുടെ വിൽപനയ്ക്ക് ഇടനിലക്കാരെ ഒഴിവാക്കി സ്വന്തം നിലയ്ക്ക് നേരിട്ട് വിൽപന നടത്താനായാൽ നേട്ടമാണ്. ഇതിനായി സമൂഹമാധ്യമങ്ങളുടെ സാധ്യത ലഭ്യമാക്കാം. സ്വന്തം ഉൽപന്നത്തിന്റെ വിപണി കണ്ടെത്തുന്നതും അത് മൂല്യവർധന നടത്തി അധിക നേട്ടം കൊയ്യുന്നതും യോഗ്യതയിൽ പെടും.

വർഷം മുഴുവനും ഒരു ദിവസം പോലും അവധിയെടുക്കാൻ സാധിക്കാത്ത തൊഴിൽ മേഖലയാണ് മൃഗസംരക്ഷണം. അതുകൊണ്ടുതന്നെ മനസ് മടുക്കില്ല എന്ന് ഉറപ്പിച്ചതിനുശേഷം മാത്രം വലിയ തോതിൽ ഫാം തുടങ്ങുക. ചെറിയ രീതിയിൽ തുടങ്ങി വികസിപ്പിക്കുന്നതാണ് ഉത്തമം. കാരണം മുന്നോട്ടു തുടർന്നു പോകാൻ സാധിക്കില്ലായെന്ന് തിരിച്ചറിഞ്ഞാൽ വലിയ നഷ്ടമില്ലാതെ അവസാനിപ്പിക്കാൻ ചെറിയ തോതിൽ തുടങ്ങുന്നതാണ് നല്ലത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA