ADVERTISEMENT

കർഷകൻ

കൃഷി ചെയ്യാൻ എല്ലാവർക്കും സാധിക്കും. പക്ഷേ, ഒരു കർഷകനായി തുടരാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. കാരണം കർഷകനായി തുടരാൻ ധാരാളം പഠിക്കണം. അത് പഠിപ്പിക്കാൻ ചിലപ്പോൾ ആളുണ്ടാവില്ല, ചെയ്തു തന്നെ പഠിക്കണം. കൃഷി എന്നത് 50% പഠിച്ചു ചെയ്യേണ്ടതും 50% ചെയ്തു പഠിക്കേണ്ടതുമായ ഒന്നാണ്. അങ്ങനെ പഠിച്ചു ചെയ്തെങ്കിൽ മാത്രമേ സാമ്പത്തികമായി വിജയിക്കാനാവൂ.

പാഷൻ 

കർഷകനായി തുടരാൻ അതിനോടുള്ള പാഷൻ തന്നെയാണ് മുഖ്യം. പാഷൻ ഉണ്ടെങ്കിൽ ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കും. എത്ര പരാജയപ്പെട്ടാലും തളരാതെ മുന്നോട്ടു പോവും. കഴിഞ്ഞ തവണ തന്റെ കൃഷിയെ പരാജയപ്പെടുത്തിയ സാഹചര്യത്തെ പഠനത്തിലൂടെ മറികടന്ന് വിജയത്തിലെത്തും. 

പഠനം

കൃഷി ചെയ്യാൻ തുടങ്ങുന്നവർ മണ്ണിനെക്കുറിച്ച്, വെള്ളത്തെക്കുറിച്ച്, കാലാവസ്ഥ, വിത്ത്, ചെടിക്ക് വേണ്ട പോഷകങ്ങൾ, കീടങ്ങൾ, രോഗങ്ങൾ, വിളവെടുപ്പ്, വിതരണം എന്നീ മേഖലകളെക്കുറിച്ച് വ്യക്തമായി പഠിക്കേണ്ടതുണ്ട്. ഒന്നോ രണ്ടോ വർഷം കൊണ്ട് ഒരു കർഷകനാകാൻ സാധിക്കില്ല.

യാത്രകൾ

കൃഷിയിലേക്കിറങ്ങുന്നവർ തീർച്ചയായും ചെയ്യേണ്ട ഒന്നാണ് നല്ല കർഷകരിലേക്കുള്ള യാത്രകൾ. നല്ല കർഷകനിൽനിന്ന് ലഭിക്കുന്ന അറിവുകൾ ഒരു യൂണിവേഴ്സിറ്റിക്കും പഠിപ്പിച്ചു തരാനാവില്ല. യാത്രകൾ സമ്മാനിക്കുന്ന അറിവുകൾ, സുഹൃത്തുക്കൾ ജീവിതാവസാനംവരെയുള്ള മുതൽക്കൂട്ടുകളാണ്.

കാർഷികവിദഗ്ധർ

നല്ല കർഷകരെപ്പോലെ കൃഷിയെക്കുറിച്ച് അറിയാവുന്ന ധാരാളം ആളുകൾ നമ്മുടെ നാട്ടിലുണ്ട്. അവരെ കണ്ടെത്തി അവരിലൂടെ പുതിയ കൃഷിരീതികളെയും വിപണന സാഹചര്യങ്ങളെയും കുറിച്ച് മനസിലാക്കണം.

സാങ്കേതികവിദ്യ

ആധുനിക ടെക്നോളജികളെക്കുറിച്ച് മനസിലാക്കുകയും അത് കൃഷിയിൽ പ്രയോഗിക്കുകയും വേണം. എങ്കിൽ മാത്രമേ കൃഷി കൂടുതൽ എളുപ്പവും ലാഭവും ആവുകയുള്ളൂ. പാടങ്ങളിൽ മരുന്ന് തളിക്കാൻ ഡ്രോണുകൾ, ബയോടെക്നോളജി വളങ്ങൾ, പ്രിസിഷൻ ഫാമിങ് തുടങ്ങിയവ കൃഷിയിലുണ്ടാക്കുന്ന വിപ്ലവകരമായ ചില ഉദാഹരണങ്ങൾ മാത്രമാണ്...

ഈ സമയത്തിന്റെ ആവശ്യകത

ഈ സമയത്ത് എന്താണ് ഉപഭോക്താവിന് ആവശ്യം, ,നാളെ എന്തായിരിക്കും ആവശ്യം എന്നതിനെക്കുറിച്ച് ഒരു ധാരണ കർഷകന് ഉണ്ടായിരിക്കണം. കാലത്തിനനുസരിച്ച് കൃഷിരീതിയിലും മാറ്റം വരുത്തണം.

അതുകൊണ്ടുതന്നെ ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയാണ്, തികഞ്ഞ പാഷനോടെ മാത്രമേ കൃഷിയിലേക്കിറങ്ങാവൂ.

രഞ്ജിത് ദാസ്: 8139844988

English summary: How to Become a Farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com