ADVERTISEMENT

വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ – കർഷകരുടെ പ്രതികരണം

ഇന്ന് കേരളത്തിൽ, പലരീതിയിലുള്ള, പല ഇനം മീനുകളും കൃഷി ചെയുകയും അതിനോട് അനുബന്ധിച്ച് കച്ചവടവും നടക്കുന്നുണ്ട്. ‌എന്നാൽ ശാസ്ത്രീയ അടിത്തറ ഇല്ലാതെയും വെറും കച്ചവട താൽപര്യവുമായി ഈ മേഖലയെ സമീപിച്ചതിന്റ പരിണിത ഫലവും പുതിയ കച്ചവടതന്ത്രവും ആയാണ് ഇന്ന് മത്സ്യകൃഷി മേഖലയിൽ നടക്കുന്ന കുപ്രചാരണം എന്ന് എനിക്ക് മനസിലായത്!‌

ഉൽപാദിപ്പിക്കുന്ന മത്സ്യത്തിന് വില ലഭിക്കാൻ നാം തന്നെ ശ്രമിക്കണം. അതിന് ആദ്യം വേണ്ടത് ഈ മേഖലയിൽ ശാസ്ത്രീയ അറിവ് സാമ്പാദിക്കുക എന്നതാണ്. പിന്നീട് വേണ്ടത് ഇതൊരു കൃഷിയാണെന്നുള്ള തിരിച്ചറിവും. 

വൈവിധ്യവൽക്കരണവും ചെറുകിടവൽക്കരണവും മൂല്യവർധനയുമാണ് ലക്ഷ്യമിടേണ്ടത്. അല്ലാതെ ആശാസ്ത്രീയമായി മത്സ്യകൃഷി ചെയ്തിട്ട് വിൽ‍ക്കാൻ കഴിയുന്നില്ല എന്നു പറഞ്ഞിട്ട് കാര്യമില്ല.

ചെറിയ ചെറിയ ടാങ്കുകളിൽ വ്യത്യസ്ത ഇനം മത്സ്യങ്ങൾ കൃത്യമായ ഇടവേളകളിൽ നിക്ഷേപിച്ച് (നിങ്ങൾ ചെലവ് കുറഞ്ഞ ഏതു സാങ്കേതികവിദ്യ വേണമെങ്കിലും ഉപയോഗിച്ചോളൂ) വളർത്താൻ ശ്രമിക്കണം. അങ്ങനെയെങ്കിൽ 365 ദിവസവും വ്യത്യസ്ത ഇനം മീൻ ലഭിക്കുന്ന സ്ഥലം തിരക്കി ആവശ്യക്കാർ വരും. ഇവിടെ കച്ചവടതന്ത്രങ്ങൾ പ്രയോഗിക്കുകയുമാകാം. നാട്ടിൻപുറങ്ങളിൽ കോളനികളും, അയൽക്കൂട്ടങ്ങളും പട്ടണങ്ങളിൽ ഫ്ലാറ്റുകൾ വില്ലകൾ എന്നിവിടങ്ങളിൽ ശ്രദ്ധിക്കണം. അവർക്ക് റെഡി ടു കുക്ക്, റെഡി ടു ഈറ്റ്, അച്ചാർ, കട്‌ലേറ്റ്, ഫില്ലറ്റ്, ഉപ്പിടാതെ ഉണങ്ങിയത് എന്നിങ്ങനെ  ധാരാളം സാധ്യതകളുണ്ട്. നമുക്ക് അനുയോജ്യമായത് ഏതെന്നു കണ്ടെത്തണം, അതാണ് നല്ലത്. അല്ലാതെ കുപ്രചാരണങ്ങളിലും  ഊതി പെരുപ്പിച്ച ലാഭക്കണക്കിലും ചെന്ന് ചാടി എന്നിട്ട് കയ്യും കാലും അടിച്ചിട്ട് കാര്യമില്ല. 

പിന്നെ സർക്കാർ കൃഷി ചെയ്തോ സബ്‌സിഡി തരും എന്ന് പറയും. അതിൽ ആകൃഷ്ടരായി ആരും ഇതിലേക്കു വീഴരുത്. താങ്ങാൻ നിലവിൽ സർക്കാർ മുന്നിൽ ഒന്നും കണ്ടതായി എനിക്ക് തോന്നുന്നില്ല. നിലവിൽ ഈ മേഖലയിൽ ചില പ്രശ്നങ്ങളുണ്ട്. അത് കൂട്ടായ പരിശ്രമത്തിലൂടെ കുറച്ച് സമയമെടുത്ത് പരിഹരിക്കപ്പെടും എന്ന് നമുക്ക് പ്രത്യാശിക്കാം.

റെജി പൂത്തറ (ഫിഷ് ഫാർമേഴ്സ് അസോസിയേഷൻ  സംസ്ഥാന പ്രസിഡന്റ്)

മത്സ്യക്കൃഷി മേഖലയും കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പങ്കുവച്ചുള്ള ‘വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ’ എന്ന ലേഖന പരമ്പരയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും എഴുതുക. ലേഖകന്റെ ഇ–‌മെയിൽ: ibinjoseph@mm.co.in. മത്സ്യക്കൃഷി മേഖലയ്ക്കുവേണ്ടി എന്തൊക്കെ ചെയ്യാനാകുമെന്ന കാഴ്ചപ്പാടുകളും ‌ബുദ്ധിമുട്ടുകളും ഒപ്പം പങ്കുവയ്ക്കാം.

വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ എന്ന ലേഖന പരമ്പരയുടെ മുൻ ഭാഗങ്ങൾ വായിക്കാൻ ചുവടെയുള്ള ലിങ്കുകളിൽ പ്രവേശിക്കുക

1. പെടയ്ക്കണ മത്സ്യം കാണാൻ എന്തൊരു ചന്തം, ചങ്കു തകർന്നു കർഷകർ 

2. ആന്ധ്രാപ്രദേശിലെ മത്സ്യക്കൃഷിയും കേരളത്തിലെ തീറ്റച്ചെലവും 

3. നിക്ഷേപിച്ചത് 2500 മത്സ്യക്കുഞ്ഞുങ്ങളെ, ക്രിസ്മസിന് വിറ്റത് 12 കിലോഗ്രാം മാത്രം

4. ജനത്തിന്റെ വരുമാനം കുറഞ്ഞു; അത് മത്സ്യവിപണിയെയും ബാധിച്ചു 

5. ബയോഫ്ലോക്കിൽ വളർത്തിയത് 2000 ഗിഫ്റ്റ് മത്സ്യങ്ങളെ; ആകെ വിൽക്കാനായത് 60 കിലോ 

6. മത്സ്യങ്ങൾക്കൊപ്പം മീൻ കട്‌ലേറ്റും മീൻ റോളും; മാതൃകയാക്കാം ഈ യുവ കർഷകനെ

7. യുവാവിന്റെ പുതു സംരംഭം; വ്യത്യസ്ത രുചികളിൽ റെ‍ഡി ടു കുക്ക് മത്സ്യങ്ങൾ എത്തും 

8. വിപണി പിടിക്കാനുണ്ട് നൂതന മാർഗങ്ങൾ, മത്സ്യക്കർഷകനും മികച്ച വ്യാപാരിയാകണം 

9. ഉപഭോക്താക്കൾ കർഷകരായപ്പോൾ കർഷകൻ കച്ചവടക്കാരനായി; മത്സ്യക്കൃഷിയുടെ കഥകഴിഞ്ഞു 

English summary:Challenges of fish farming in Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com