ADVERTISEMENT

കൃഷിയും അനുബന്ധ മേഖലകളും

വിവിധ വകുപ്പുകളും തദ്ദേശ ഭരണ സ്ഥാപനങ്ങളും കാർഷിക ഏജൻസികളും ചേർന്ന് ഭക്ഷ്യോൽപാദന മേഖലയിൽ 1500 കോടി രൂപയെങ്കിലും മുതൽമുടക്കും. 

  • പച്ചക്കറി

തറവില നടപ്പാക്കുന്നതിനുള്ള നഷ്ടം നികത്തുന്നതിന് 5 ലക്ഷം രൂപ വരെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ചെലവഴിക്കാം. ഇതിനായി വിഎഫ്‌പിസികെയ്ക്ക് 20 കോടി രൂപയ

പച്ചക്കറിയുടെയും കിഴങ്ങുവർഗങ്ങളുടെയും വികസനത്തിന് 80 കോടി രൂപ. തദ്ദേശ ഭരണ സ്ഥാപനങ്ങൾ 400 കോടി രൂപയെങ്കിലും അടുത്ത വാർഷിക പദ്ധതിയിൽ നീക്കിവയ്ക്കുമെന്നു പ്രതീക്ഷ. വിഎഫ്‌പിസികെ, നടീൽവസ്തു ഉൽപ്പാദന സ്കീം, ആർകെവിവൈ തുടങ്ങിയ സ്കീമുകളിൽനിന്ന് മറ്റൊരു 75 കോടി രൂപ പച്ചക്കറി വികസനത്തിനായി ഉണ്ടാകും.

വർഷംതോറും ഒരു കോടി ഫലവൃക്ഷത്തൈകൾ നടുന്നതിനുള്ള ദശവത്സര പരിപാടിക്ക് 22 കോടി രൂപ.

  • നെല്ല്

നേൽക്കൃഷി വികസനത്തിന് 116 കോടി രൂപ. ഇതിൽ 60 കോടി രൂപ ഹെക്ടറിന് 5500 രൂപ വീതം നെൽക്കൃഷിക്കാർക്കുള്ള ധനസഹായമാണ്. തദ്ദേശസ്ഥാപനങ്ങൾ 5000–10000 രൂപ അധിക ധനസഹായം നൽകും. ഈ ബജറ്റോടെ നെല്ലിന്റെ സംഭരണവില 28 രൂപയാണ്. 

  • വാണിജ്യവിളകൾ

നാളികേരക്കൃഷിക്കായി 75 കോടി പൂപ വകയിരുത്തുന്നു. പഴയ മരങ്ങൾ വെട്ടിമാറ്റി ഉൽപാദനക്ഷണതയുള്ള കുറിയ ഇനങ്ങൾ പ്ലാന്റ് ചെയ്യുന്നതിനാണ് ഈ തുക. ടിഷ്യുകൾച്ചർ സാങ്കേതികവിദ്യ ഇതിനായി പ്രോത്സാഹിപ്പിക്കും.

നാളികേര കർഷകരുടെ വരുമാനം ഉയർത്തുന്നിന് ക്ലസ്റ്ററുകൾ രൂപീകരിക്കും. തേങ്ങയിടുന്നതിനും സംഭരിക്കുന്നതിനുമുള്ള സംവിധാനത്തിനു രൂപം നൽകുന്നതിന് ക്ലസ്റ്റർ ഒന്നിന് 10 ലക്ഷം രൂപ വീതം സഹായം നൽകും. ഇതിനായി 10 കോടി രൂപ വകയിരുത്തി. 

ബ്രഹ്മഗിരി കോഫി പ്ലാന്റിന്റെ വിപുലീകരണത്തിനായി ബ്രഹ്മഗിരി സൊസൈറ്റിക്ക് 5 കോടി രൂപ നൽകും. വയനാട് കാപ്പിയുടെ 500 ഓഫീസ് വെന്റിങ് മെഷീനുകളും 100 കിയോസ്കുകളും  ആരംഭിക്കാൻ കുടുംബശ്രീക്ക് 20 കോടി രൂപ.  ബ്രാൻഡഡ് കോഫി ഉൽപാദനത്തിനുള്ള കാപ്പിക്കുരുവിന് 90 രൂപ തറവില. 

റബിന് താങ്ങുവില 170 രൂപ. കൂടാതെ 200 രൂപ ആയി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും.

ബ്രോക്കുകളിലെ അഗ്രോ സർവീസ് സെന്ററുകൾ ശക്തിപ്പെടുത്തുന്നതിന് 9 കോടി രൂപ.മണ്ണിന്റെയും വേരുകളുടെയും ആരോഗ്യപരിപാലനത്തിനും വിളകളുടെ രോഗപ്രതിരോധത്തിനും വേണ്ടി 38 കോടി രൂപ. 

കാർഷിക യന്ത്രവൽകരണത്തിനും ഹോർട്ടിക്കൾച്ചൽ വികസനത്തിനും കൃഷി ഉന്നതി യോജനയിൽനിന്ന് 258 കോടി രൂപ വരെ ലഭ്യമാണ്. കൃഷി വിപണനം ശക്തിപ്പെടുത്തുന്നതിന് 30 കോടി രൂപ വകയിരുത്തുന്നു. മൂല്യവർധിത പ്രവർത്തനങ്ങൾക്കായി 12 കോടി രൂപ. 

  • ജലസേചനം

ചെറുകിട ജലസേചനത്തിനുവേണ്ടി 168 കോടി രൂപ. മൈക്ര ഇറിഗേഷൻ പദ്ധതി നബാർഡ് സഹായത്തോടെ തുടരും.

മൂവാറ്റുപുഴയാർ, ഇടമലയാർ ജലസേചന പദ്ധതികൾക്ക് 40 കോടി രൂപ.

അന്തർസംസ്ഥാന നടീജലവുമായി ബന്ധപ്പെട്ട കബനി, ഭവാനി, പമ്പ, കാവേരി തടങ്ങളിലെ ഇടത്തരം–ചെറുകിട ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് 49 കോടി രൂപ. ചമ്രവട്ടം പദ്ധതിയുടെ പൂർത്തീകരണത്തിന് 4 കോടി രൂപ.

  • മൃഗപരിപാലനം

385 കോടി രൂപയാണ് മൃഗപരിപാലനത്തിന് വകയിരുത്തിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു നടപ്പാക്കുന്ന കന്നുക്കുട്ടി പരിപാലന പദ്ധതിക്ക് 50 കോടി രൂപ. കൃഷിക്കാർക്ക് രാത്രികാല വെറ്ററിനറി സേവനങ്ങൾ ലഭ്യമാക്കുന്നതിനായുള്ള ആംബുലൻസ് വാഹനസൗകര്യമടക്കമുള്ള കേന്ദ്രങ്ങൾ ബ്ലോക്കുകളിൽ സ്ഥാപിക്കുന്നതിന് 10 കോടി രൂപ.

ഡെയറി വകുപ്പിന് 96 കോടി രൂപ. മിൽക്ക് ഷെഡ്ഡിനും തീറ്റപ്പുല്ല് വികസനത്തിനും 40 കോടി രൂപ. കാലിത്തീറ്റ സബ്സിഡിക്ക് 14 കോടി രൂപ.

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച് കുട്ടനാട് താറാവ് ഹാച്ചറിക്ക് 7 കോടി രൂപ. താറാവ് കൃഷിക്കാർക്ക് പർച്ചവ്യാധി ഇൻഷുറൻസ്. 

മത്സ്യക്കൃഷിയും സംസ്കരണവും‌

മത്സ്യസംസ്കരണ വിപണന മേഖലയിൽ മത്സ്യഫെഡും തീരദേശ വികസന കോർപറേഷനും മുൻകൈയെടുത്ത് വലിയതോതിൽ തൊഴിൽ വൈവിധ്യവർകരണത്തിനും മൂല്യവർധനയ്ക്കും നടപടി സ്വീകരിക്കുന്നുണ്ട്. തീരമൈത്രി, സാഫ് സ്ത്രീ കൂട്ടായ്മ എന്നിവയുടെ സംരംഭങ്ങളുണ്ടുമുണ്ട്. 2021–22ൽ 5000 പേർക്കെങ്കിലും തൊഴിൽ നൽകും.

20,000 കുളങ്ങളിൽ ഒരുകോടി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേിപിക്കും. ഫീഷറീസ് ഡിപ്പാർട്ട്മെന്റ് ഇതിനുള്ള തയാറെടുപ്പുകൾ നടത്തും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഗുണഭോക്തൃ ഗ്രൂപ്പ് ഉണ്ടാക്കും. അക്വാകൾച്ചറിന് 66 കോടിരൂപ വകയിരുത്തും.

ഉൾനാടൻ മത്സ്യബന്ധനത്തും മത്സ്യക്കൃഷിക്കും വേണ്ടി 92 കോടി രൂപ.

കാർഷികമേഖലയിൽ 2 ലക്ഷം തൊഴിലവസരങ്ങൾ 

തരിശുരഹിത കേരളമാണ് ലക്ഷ്യം. ഒരുപ്പൂ ഇരുപ്പൂ ആക്കുന്നതിനും തുടർവിളകളും ഇടവിളകളും കൃഷി ചെയ്യുന്നതിനും പ്രത്യേക പദ്ധതികൾ ഉണ്ടാക്കും. കുടുംബശ്രീയുടെ 70,000 സംഘകൃഷി ഗ്രൂപ്പുകളിൽ 3 ലക്ഷം സ്ത്രീകൾക്ക് പണിയുണ്ട്. 2021–22ൽ സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒരു ലക്ഷമാക്കും. അധികമായി ഒന്നേകാൽ ലക്ഷം പേർക്ക് തൊഴിൽ നൽകും. ഈ സംഘങ്ങൾക്കെല്ലാം കാർഷിക വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കും.  പലിശ സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും സംയുക്തമായി വഹിക്കും. ബ്ലോക്കുതലത്തിൽ കാർഷിക കർമ്മസേനകൾ രൂപീകരിച്ചുകൊണ്ട് പാടശേഖരസമിതികൾ, സ്വയം സഹായ സംഘങ്ങൾ,  സഹകരണ സംഘങ്ങൾ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ കൃഷി പ്രോത്സാഹിപ്പിക്കും. ഇവയ്ക്ക് പിന്തുണ നൽകുന്ന രീതിയിൽ തൊഴിലുറപ്പു പ്രവൃത്തികൾ ഏറ്റെടുക്കും. 

കർഷകത്തൊഴിലാളി ക്ഷേമനിധിക്കുള്ള അതിവർഷാനുകൂല്യം നൽകുന്നതിന് 130 കോടി രൂപ ഇതുവരെ അനുവദിച്ചു. 100 കോടി രൂപകൂടി അനുവദിക്കുന്നു. ഈ മാർച്ചിനുള്ളിൽ നൽകും.

കാർഷികമേഖലയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ

മൂന്നു രീതിയിലാണ് കാർഷികമേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ലക്ഷ്യമിടുന്നത്. ഒന്നമാത്തേത്, സഹകരണ സംഘങ്ങളിൽനിന്നും മറ്റു സർക്കാർ ഏജൻസികളിൽനിന്നും നൽകുന്ന വായ്പകളുടെ അടിസ്ഥാനത്തിലുള്ള ചെറുകിട സംരംഭങ്ങളാണ്. സർക്കാർ സ്ഥാപനങ്ങളായ കെഎഫ്എഫ്ഇ, കെഎസ്ഐഡിസി, കെഎഫ്സി, വിവിധ വകസന കോർപറേഷനുകൾ, സഹകരണസംഘങ്ങളും കേരള ബാങ്കുകളും, ജില്ലാവ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള വായ്പകൾ എന്നിവയെല്ലാം ഏകോപിപ്പിച്ച് കഴിയുന്നത്ര ഏകീകൃതമായ സൂക്ഷ്മ ചെറുകിട തൊഴിൽ സംരംഭ പ്രോത്സാഹന പരിപാടി ആവിഷ്കരിക്കും. 2021–22ൽ 50,000 സംരംഭങ്ങളിലായി 2 ലക്ഷം പേർക്ക് തൊഴിൽ നൽകും ഈ തൊഴിൽ സംരംഭങ്ങൾക്കുവേണ്ടി 2000 കോടി രൂപ എല്ലാ ഏജൻസികളും ചേർന്ന് വായ്പ നൽകും. ഈ വായ്പകളുടെ പലിശ ഒരേ നിരക്കിലായിരിക്കും. സബ്സിഡി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാരും സംയുക്തമായി വഹിക്കും. 

മൈക്രോ സംരംഭങ്ങൾക്കുള്ള വായ്പാനടപടികൾ ലഘൂകരിക്കുന്നതിന് പൊതുവായ സംവിധാനം ഉണ്ടാക്കും. കുടുംബശ്രീ ജില്ലാ മിഷനുകൾ പരിശോധിച്ച് പരിശീലനവും മേൽനോട്ടവും നൽകി നടത്തിവരുന്ന പ്രോജക്ടുകൾക്ക് എക്രോസ് ദി കൗണ്ടർ വായ്പ ലഭ്യമാകും. ഈട് ആവശ്യമില്ല. ആഴ്ച തിരിച്ചടവ് ആയിരിക്കും. പലിശ സബ്സിഡി ഉണ്ടാകും. തിരിച്ചടവ് ഉറപ്പാക്കൽ കുടുംബശ്രീയുടെ ചുമതലയായിരിക്കും. മാർച്ചിനു മുൻപ് 2000 മൈക്രോ സംരംഭങ്ങൾക്ക് കെഎഫ്സി വായ്പ നൽകും. 

കുടുംബശ്രീക്ക് നിലവിൽ 150 ഉൽപാദന സേവന മേഖലകളിലായി 30,000 സൂക്ഷ്മസംരംഭങ്ങളുണ്ട്. ഇവയിൽ സമാന സ്വഭാവമുള്ള സംരംഭങ്ങളുടെ ക്ലസ്റ്ററുകൾ രൂപീകരിക്കും. 

കുടുംബശ്രീ ബ്ലോക്ക് ട്രെയിനിങ് കേന്ദ്രങ്ങൾ, അസാപ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ രൂപം നൽകുന്ന പ്രത്യേക പരിശീലനപരിപാടികൾ വഴി നൈപുണി പോഷണ പരിപാടിയിലൂടെ പരിശീലനം നേടുന്നവർക്ക് സ്വയംതൊഴിലിന് അല്ലെങ്കിൽ വേതനാധിഷ്ഠിത തൊഴിലിനുള്ള പ്രത്യേക സ്കീമുകൾ. ഒരു ലക്ഷം പേർക്ക് ത്തരത്തിൽ തൊഴിൽ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

കുടുംബശ്രീയുടെ സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ ജനകീയ ഹോട്ടൽ, പച്ചക്കറി വിപണനശാലകൾ, ഹോം ഷോപ്പികൾ, സേവനഗ്രൂപ്പുകൾ, നാളികേര സംഭരണ–സംസ്കരണ കേന്ദ്രങ്ങൾ കോ–ഓപ് മാർട്ട് തുടങ്ങിയ തൊഴിൽ ശൃംഖലകൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉറപ്പുവരുത്തും. ഇതിലൂടെ 50,000 പേർക്ക് തൊഴിൽ.

English summary: Kerala Budget 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com