ADVERTISEMENT

മത്സ്യക്കർഷകർ വിൽപനപ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് മുൻ ദിവസങ്ങളിൽ മനോരമ ഓൺലൈൻ കർഷകശ്രീ ‘വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ’ എന്ന ലേഖന പരമ്പരയിലൂടെ വിശദമായി ചർച്ചചെയ്തിരുന്നു. വിൽപനയ്ക്ക് ബുദ്ധിമുട്ടുന്നവരുടെ പ്രശ്നങ്ങളും വിൽപന പ്രതിസന്ധി മറികടക്കാൻ മൂല്യവർധന നടത്തുന്നവരുടെ രീതികളും പരമ്പരയിൽ ഉൾപ്പെടുത്തിയിരുന്നു. വളർത്തുന്ന തിലാപ്പിയ മത്സ്യങ്ങൾ ഉപയോഗിച്ച് കട്‌ലേറ്റ്, റോൾ എന്നിവ ‘റെഡി ടു കുക്ക്’ രീതിയിൽ വിൽപന നടത്തുന്ന കോട്ടയം ഈരാറ്റപേട്ട ജെല്ലു സേവ്യർ എന്ന യുവ സംരംഭകന്റെ രീതികൾ മുൻ ലേഖനത്തിൽ പരാമർശിച്ചിരുന്നു. ജെല്ലുവും കുടുംബവും തയാറാക്കുന്ന ഫിഷ് റോളിന്റെ പാചക രീതി ചുവടെ.

ചേരുവകൾ

  1. മീൻ (തിലാപ്പിയ) – ½ കിലോ
  2. ക്യാരറ്റ് അരിഞ്ഞത് – 2 എണ്ണം
  3. തക്കാളി അരിഞ്ഞത് – 1 എണ്ണം
  4. സവാള – 4 എണ്ണം
  5. ഇഞ്ചി അരിഞ്ഞത് – 1 സ്പൂൺ
  6. വെളുത്തുള്ളി അരിഞ്ഞത് – 1 സ്പൂൺ
  7. പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
  8. കുരുമുളക് പൊടി – 2 സ്പൂൺ
  9. മഞ്ഞൾപ്പൊടി – ½ സ്പൂൺ
  10. വിനാഗിരി – 1 സ്പൂൺ
  11. എണ്ണ – 4 സ്പൂൺ
  12. മുട്ട മിക്സിയിൽ അടിച്ചത് – 2 എണ്ണം
  13. റൊട്ടിപ്പൊടി – 1 കപ്പ്
  14. കറിവേപ്പില – 2 ഇതൾ അരിഞ്ഞത്
  15. ഉപ്പ് – ആവശ്യത്തിന്
  16. ആട്ടയും മൈദയും – 1 കപ്പ് വീതം (മിക്സിയിൽ മാവ് പരുവത്തിൽ അടിച്ചെടുക്കുക)

പാകം ചെയ്യുന്ന വിധം

കുരുമുളകു പൊടി, മഞ്ഞൾപ്പൊടി, വിനാഗിരി, ഉപ്പ് ഇവ മീനിൽ പുരട്ടി 10 മിനിറ്റ് നേരം വയ്ക്കുക. അതിനുശേഷം സ്റ്റീമറിൽ മീൻ പുഴുങ്ങി എടുക്കുക. അതിനുശേഷം അതിന്റെ മുള്ള് നീക്കം ചെയ്തു ദശ മാത്രം എടുത്തു വയ്ക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റി അതിലേക്ക് കാരറ്റ്, തക്കാളി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് ചെറുതായി വഴറ്റി എടുക്കുക.

അതിലേക്ക് മീൻ ഇട്ട് നന്നായി വഴറ്റുക. അതിനുശേഷം അപ്പച്ചട്ടിയിൽ ഗോതമ്പും മൈദയും മാവ് ആക്കിയത് കൊണ്ട് അപ്പം പോലെ ചുറ്റിച്ച് ഉണ്ടാക്കുക. അത് ഒരു പാത്രത്തിൽ വച്ചു അതിലേക്ക് ഒന്നര സ്പൂൺ നേരത്തേ വഴറ്റി വച്ചിരിക്കുന്നത് ഇട്ട് രണ്ട് സൈഡിൽ നിന്നും മടക്കി റോൾ പോലെ ആക്കി എടുക്കുക. ഇതിനെ മുട്ട അടിച്ചു വച്ചതിൽ മുക്കി റൊട്ടി പൊടിയിൽ പൊതിഞ്ഞ് ഫ്രൈയിങ് പാനിൽ വറുത്ത് എടുക്കുക. തിലാപ്പിയ റോള്‍ റെഡി.

തിലാപ്പിയ ഉപയോഗിച്ച് ഒട്ടേറെ വിഭവങ്ങൾ തയാറാക്കാം. അതിലൊന്ന് പരിചയപ്പെടാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ഹോം മേഡ് ഗ്രില്ലും കനലിൽ ചുട്ട ഗിഫ്റ്റ് തിലോപ്പിയയും 

English Summary: Fish Roll Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com