വളർത്തിയാൽ മാത്രം പോരാ, വേറിട്ട മത്സ്യ വിഭവങ്ങളും വേണം: തിലാപ്പിയ കട്‌ലേറ്റ്

fish-cutlet
SHARE

ചേരുവകൾ

 1. മീൻ (തിലാപ്പിയ) – ½ കിലോ
 2. ഉരുളക്കിഴങ്ങ് പുഴുങ്ങിയത് – 2 എണ്ണം
 3. തക്കാളി അരിഞ്ഞത് – 1 എണ്ണം
 4. സവാള – 4 എണ്ണം
 5. ഇഞ്ചി അരിഞ്ഞത് – 1 സ്പൂൺ
 6. വെളുത്തുള്ളി അരിഞ്ഞത് – 1 സ്പൂൺ
 7. പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
 8. കുരുമുളക് പൊടി – 2 സ്പൂൺ
 9. മഞ്ഞൾപ്പൊടി – ½ സ്പൂൺ
 10. വിനാഗിരി – 1 സ്പൂൺ
 11. എണ്ണ – 4 സ്പൂൺ
 12. മുട്ട മിക്സിയിൽ അടിച്ചത് – 2 എണ്ണം
 13. റൊട്ടിപ്പൊടി – 1 കപ്പ്
 14. കറിവേപ്പില – 2 ഇതൾ അരിഞ്ഞത്
 15. ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

കുരുമുളകു പൊടി, മഞ്ഞൾപ്പൊടി, വിനാഗിരി, ഉപ്പ് ഇവ മീനിൽ പുരട്ടി 10 മിനിറ്റ് നേരം വയ്ക്കുക. അതിനുശേഷം സ്റ്റീമറിൽ മീൻ പുഴുങ്ങി എടുക്കുക. ശേഷം മുള്ള് നീക്കം ചെയ്തു ദശ മാത്രം എടുത്തു വയ്ക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റി അതിലേക്ക്  തക്കാളി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് ചെറുതായി വഴറ്റി എടുക്കുക. അതിലേക്ക് മീനും കിഴങ്ങ് വേവിച്ച് ഉടച്ചതും ഇട്ട് നന്നായി ഇളക്കിച്ചേർക്കുക. ഇളക്കേച്ചേർത്ത ചേരുവ ആവശ്യമുള്ള കട്‌ലേറ്റിന്റെ ആകൃതിയിൽ ഉരുട്ടിയെടുക്കണം. ഇതിനെ മുട്ട അടിച്ചു വച്ചതിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് ഫ്രൈയിങ് പാനിൽ വറുത്ത് എടുക്കുക. തിലാപ്പിയ കട്‌ലേറ്റ് റെഡി.

വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ എന്ന ലേഖന പരമ്പരയുടെ മുൻ ഭാഗങ്ങൾ വായിക്കാൻ ചുവടെയുള്ള ലിങ്കുകളിൽ പ്രവേശിക്കുക

1. പെടയ്ക്കണ മത്സ്യം കാണാൻ എന്തൊരു ചന്തം, ചങ്കു തകർന്നു കർഷകർ 

2. ആന്ധ്രാപ്രദേശിലെ മത്സ്യക്കൃഷിയും കേരളത്തിലെ തീറ്റച്ചെലവും 

3. നിക്ഷേപിച്ചത് 2500 മത്സ്യക്കുഞ്ഞുങ്ങളെ, ക്രിസ്മസിന് വിറ്റത് 12 കിലോഗ്രാം മാത്രം

4. ജനത്തിന്റെ വരുമാനം കുറഞ്ഞു; അത് മത്സ്യവിപണിയെയും ബാധിച്ചു 

5. ബയോഫ്ലോക്കിൽ വളർത്തിയത് 2000 ഗിഫ്റ്റ് മത്സ്യങ്ങളെ; ആകെ വിൽക്കാനായത് 60 കിലോ 

6. മത്സ്യങ്ങൾക്കൊപ്പം മീൻ കട്‌ലേറ്റും മീൻ റോളും; മാതൃകയാക്കാം ഈ യുവ കർഷകനെ

7. യുവാവിന്റെ പുതു സംരംഭം; വ്യത്യസ്ത രുചികളിൽ റെ‍ഡി ടു കുക്ക് മത്സ്യങ്ങൾ എത്തും 

8. വിപണി പിടിക്കാനുണ്ട് നൂതന മാർഗങ്ങൾ, മത്സ്യക്കർഷകനും മികച്ച വ്യാപാരിയാകണം 

9. ഉപഭോക്താക്കൾ കർഷകരായപ്പോൾ കർഷകൻ കച്ചവടക്കാരനായി; മത്സ്യക്കൃഷിയുടെ കഥകഴിഞ്ഞു 

English summary: Tilapia Fish Cutlet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA