അടുക്കളയിൽനിന്നുതന്നെ മികച്ച ഭക്ഷ്യോൽപന്ന സംരംഭകരാവാം

HIGHLIGHTS
  • നാട്ടുരുചികൾക്ക് നഗരങ്ങളിൽ ആവശ്യക്കാർ വർധിച്ചു വരികയാണ്
shalu-james
SHARE

ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്കു മികച്ച വളർച്ചയുള്ള കാലമാണിത്. നല്ല ഭക്ഷണത്തിനു നാടു നീളെ ആവശ്യക്കാർ. ലക്ഷങ്ങൾ മുടക്കിയുള്ള യൂണിറ്റുകളൊന്നുമില്ലാതെ സ്വന്തം അടുക്കളയിൽനിന്നുതന്നെ മികച്ച വരുമാനമുണ്ടാക്കുന്ന വീട്ടമ്മമാരുണ്ട് നമ്മുടെ നാട്ടിൽ. തേങ്ങ, ചക്ക, മാങ്ങ, വാഴയ്ക്ക, പപ്പായ, പാഷൻഫ്രൂട്ട്, കാരമ്പോള തുടങ്ങി പുരയിടത്തിൽത്തന്നെയുള്ള കാർഷികോൽപന്നങ്ങളിൽനിന്ന് മൂല്യവർധിത വിഭവങ്ങളുണ്ടാക്കി ഉപഭോക്താക്കളെ നേടുക അത്ര ബദ്ധപ്പാടുള്ള കാര്യവുമല്ല ഇന്നത്തെ സാഹചര്യത്തിൽ. 

വിശാലമായ പുരയിടമുള്ളവർ മാത്രമല്ല പരിമിതമായ സ്ഥലത്ത് അടുക്കളത്തോട്ടം പരിപാലിക്കുന്നവർപോലും വീട്ടാവശ്യം കഴിഞ്ഞുള്ള പഴങ്ങളും പച്ചക്കറികളുമെല്ലാം മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നുണ്ട്. നാട്ടുരുചികൾക്ക് നഗരങ്ങളിൽ ആവശ്യക്കാർ വർധിച്ചു വരികയാണ്. ബ്രാൻഡഡ് അച്ചാറുകളെക്കാൾ വീട്ടമ്മമാരുടെ കൈപ്പുണ്യത്തിൽ തയാറാക്കുന്ന, കൃത്രിമ സംരക്ഷകങ്ങള്‍ ചേർക്കാത്ത അച്ചാറുകൾക്കാണിന്ന് ആവശ്യക്കാർ കൂടുതൽ എന്നു കാണാം. നാടൻ പഴങ്ങളിൽനിന്നു തയാറാക്കാവുന്ന പാനീയങ്ങൾക്കുമുണ്ട് മികച്ച വിപണി. വാട്സാപ്പും ഫെയ്സ്ബുക്കും വഴി ലഭിക്കുന്ന വിപണി പ്രയോജനപ്പെടുത്തുന്നവരെ സംബന്ധിച്ച് പ്രാദേശിക വിപണിയോ കച്ചവടക്കാരുടെ കാരുണ്യമോ കാത്തുനിൽക്കേണ്ട ആവശ്യവുമില്ല.

English summary: Home Made Food Products Business

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA