കരുതിയിരിക്കാം, മുന്നിലുള്ളത് കുത്തനെയുള്ള വിലക്കയറ്റത്തിന്റെ നാളുകൾ

HIGHLIGHTS
  • വിലക്കയറ്റത്തിൽ ഉപഭോക്തൃ സംസ്ഥാനമായ കേരളം ബുദ്ധിമുട്ടും
  • ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെ മുന്നോട്ടുപോകാനാവില്ല
vegetable-price-hike
SHARE

കർഷകസമരം ഡൽഹിയിൽ തുടരുകയാണ്. അയവില്ലാതെ സർക്കാരും കർഷകരും. കർഷക സമരം കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ ഒരു വഴിയേ ഇന്ധനവില കുതിച്ചുകയറുകയാണ്. ജനങ്ങളും പ്രമുഖരും ട്വീറ്റുകളുടെ പേരിൽ വാക്പോരും നടത്തിക്കൊണ്ടിരിക്കുന്നു. ഇന്ധവിലവർധന ശ്രദ്ധിക്കാൻ ആർക്കും സമയമില്ല. കേരളത്തിൽ പെട്രോൾ വില സർവകാല റെക്കോർഡിലെത്തി, 88.83 രൂപ. ഡീസലും സമാന കുതിപ്പിലാണ് 82.96 രൂപ. വരും ദിവസങ്ങളിലും വീണ്ടും വിലവർധന പ്രതീക്ഷിക്കാം.

അതേസമയം, പെട്രോൾ–ഡീസൽ വിലവർധനയെത്തുടർന്ന് കേരളം ഇനി അനുഭവിക്കാൻ പോകുന്നത് അവശ്യ സാധനങ്ങളുടെ വിലവർധനയായിരിക്കും. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഡീസലിന് 15 രൂപ കൂടി. വിലവർധന തുടരുന്ന സാഹചര്യത്തിൽ ലോറി വാടക വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ലോറി ഉടമകൾ വ്യക്തമാക്കി. വാടകയിൽ കുറഞ്ഞത് 15 ശതമാനമെങ്കിലും വർധന നടത്താനാണ് ഉടമകളുടെ തീരുമാനം. ലോറിവാടക ഉയർന്നാൽ കേരളത്തിലേക്കുള്ള ചരക്കുനീക്കത്തെ അത് പ്രതികൂലമായി ബാധിക്കും. ഫലം പഴം, പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം.

മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്ക് പച്ചക്കറി കൂടുതലായി എത്തുന്നത്. ദിനംപ്രതി നൂറുകണക്കിന് ലോറികൾ അതിർത്തികടന്ന് കേരളത്തിലേക്ക് എത്തുന്നു. ഡീസൽവില വർധിച്ചതിനാൽ ചരക്കുനീക്കത്തിന് ചെലവ് കൂടും. ഇത് ഉൽപന്നവിലയിൽ പ്രതിഫലിക്കും. അതുകൊണ്ടുതന്നെ വിലക്കയറ്റത്തിൽ ഉപഭോക്തൃ സംസ്ഥാനമായ കേരളം ബുദ്ധിമുട്ടും.

കേരളത്തിൽ ആഭ്യന്തരമായി പച്ചക്കറിയുൽപാദനം നടക്കുന്നുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെ മുന്നോട്ടുപോകാനാവില്ല. അതുകൊണ്ടുതന്നെ ആഭ്യന്തര ഉൽപാദനത്തിന്റെ ബലത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയില്ല. ഉൽപാദനം കൂട്ടുകയേ നിവൃത്തിയുള്ളൂ. എങ്കിലും, ഉരുളക്കിഴങ്ങ്, സവാള, ചുവന്നുള്ളി, പരിപ്പിനങ്ങൾ, കടല എന്നിവയെല്ലാം പ്രധാനമായും ഇതര സംസ്ഥാനങ്ങളിൽനിന്നുതന്നെയാണ് എത്തുക. അതുകൊണ്ടുതന്നെ വിലക്കയറ്റം പിടിച്ചുനിർത്തുക എളുപ്പമല്ല. 

English summary: Fuel price hike will affects prices of vegetables, fruits in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA