ADVERTISEMENT

350 മൂട് കപ്പ ഇട്ടിട്ട് പറിച്ച് വാട്ടി ഉണങ്ങിയപ്പോള്‍ കിട്ടിയത് പതിമൂനരതുലാം (130 കിലോ). ബാക്കി മുഴുവന്‍ കുരങ്ങും മുള്ളന്‍പന്നിയും കൊണ്ടുപോയി. 8-9 മാസത്തെ അധ്വാനം... പറമ്പിലെ സെറ്റപ്പ് ചെറുതായിട്ട് ഒന്ന് വിശദീകരിക്കാം.

9 നാടന്‍ പട്ടി, മൂന്ന് സ്ഥലത്ത് കാവല്‍മാടം. രാത്രിയും പകലും പറമ്പിലൂടെ റോന്തു ചുറ്റുന്ന ജെയ്‌സേട്ടന്‍. പിള്ളാര് ഓരോരുത്തര്‍ ഓരോ നിലമാടത്തില്‍ ഉറക്കം. ഒരൊറ്റ ദിവസം പോലും പറമ്പില്‍നിന്ന് മാറി നിന്നിട്ടില്ല ആ മനുഷ്യന്‍. ഒരു കല്യാണത്തിനോ മരിച്ചടക്കിനോ പോലും എല്ലാവരും കൂടി ഒന്നിച്ച് പോയ കാലം മറന്നു.

കണ്ണു തെറ്റിയാല്‍ കുരങ്ങുകള്‍ പാഞ്ഞു വന്ന് കപ്പ മുഴുവന്‍ പിഴുതെടുത്ത് പായും. രാത്രി ആയാല്‍ കാട്ടുപന്നിയും മുള്ളന്‍പന്നിയും. കാട്ടുപന്നിയെ പട്ടികള്‍ കുരച്ച് ഓടിക്കും, മുള്ളനെയും ഒരു പരിധി വരെ ഇവന്മാര്‍ കൈകാര്യം ചെയ്യും.

പക്ഷേ കുരങ്ങിനെക്കൊണ്ട് ഒരു രക്ഷയുമില്ല. പട്ടിക്ക് മരത്തില്‍ കയറാന്‍ പറ്റില്ല എന്ന തിരിച്ചറിവൊക്കെ കുരങ്ങിനുണ്ട്. എന്തു കൃഷി ചെയ്താലും ഇവറ്റകളുടെ ശല്യംകൊണ്ട് ഒരു രക്ഷയുമില്ല. 400 മൂട് ഏത്തവാഴ വെച്ചു. ഒരാള്‍ പൊക്കത്തില്‍ വാഴ വളര്‍ന്നപ്പോള്‍ കുരങ്ങ് എത്തി എല്ലാത്തിന്റെയും മണ്ട വലിച്ചു കീറി കൂമ്പ് എടുത്ത് തിന്നു. 

ഇങ്ങനെ നിരന്തരം കാട്ടുമൃഗങ്ങളുമായി നിരായുധനായി യുദ്ധം ചെയ്യുന്ന കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയാണ്. ഇനിയൊരു തലമുറ ഉണ്ടാവില്ല കുടിയേറ്റ മേഖലയില്‍ കര്‍ഷക പാരമ്പര്യം നിലനിര്‍ത്താന്‍.

എത്ര പണം മുടക്കിയാലും എല്ലാം ഒറ്റ രാത്രി കൊണ്ട് നശിപ്പിക്കുന്ന കാട്ടുമൃഗശല്യം കൊണ്ട് പൊറുതിമുട്ടിയപ്പോഴും ഞാന്‍ ഗാഡ്ഗില്‍ റിപ്പോട്ടിനെ പിന്തുണച്ചു.കാരണം ചുവരില്ലാതെ ചിത്രമെഴുതാന്‍ പറ്റില്ല. പശ്ചിമഘട്ടത്തിന്റെ പ്രാധാന്യവും, അവിടുത്തെ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് ഉരുത്തിരിഞ്ഞ ജൈവ ആവാസ വ്യവസ്ഥയും അത് നിലനില്‍ക്കേണ്ടത് വരും തലമുറകള്‍ക്ക് എത്ര മാത്രം ആവശ്യമാണ് എന്ന തിരിച്ചറിവും എല്ലാം എന്റെ പിന്തുണയ്ക്ക് കാരണവുമായി.

നിയമങ്ങള്‍ പണക്കാര്‍ക്കും അധികാരം ഉള്ളവനും എങ്ങനെയും വളച്ചൊടിക്കാം ഇവിടെ. സ്വന്തം സ്വാതന്ത്രവും ആഗ്രഹവും സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം നിയമത്തെ മാനിച്ച് വേണ്ടാന്ന് വയ്ക്കുന്ന പാവപ്പെട്ടവര്‍ എന്നും വിഡ്ഢികള്‍.

English summary: Human Wildlife Conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com