650 ഏക്കറിൽ തൊ‌ഴിലാളികൾ 10 പേർ: ഇത് ഓസ്ട്രേലിയൻ തേയിലത്തോട്ടം

HIGHLIGHTS
  • തേയില നുള്ളുന്നതുപോലും യന്ത്രം
nerada-tea-factory
SHARE

തേയില ഉപയോഗത്തോടൊപ്പം ഉൽപാദനത്തിലും ശ്രദ്ധിക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. അത്തരത്തിൽ തേയിലോൽപാദനത്തിൽ മുഖ്യ പങ്കുവഹിക്കുന്ന ഒരു കമ്പനിയാണ് ക്വീൻസ്‌ലൻഡ് സ്റ്റേറ്റിലെ നെരാഡ. 650 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന കമ്പനിയുടെ തോട്ടത്തിൽനിന്ന് എല്ലാ മാസവും മികച്ച തോതിൽ തേയിലോൽപാദനം നടക്കുന്നു.

nerada-tea-factory-1

കേരളത്തിലെ തേയില ഫാക്ടറികളിൽനിന്ന് ഓസ്ട്രേലിയയിലെ ഈ തേയില ഫാക്ടറിയെ വ്യത്യസ്തമാക്കുന്ന ചില കാര്യങ്ങളുണ്ട്. അതിനൊന്നാണ് കുറഞ്ഞ ചെലവിൽ കൂടുതൽ ഉൽപാദനം എന്നത്. പൂർണമായും യന്ത്രവൽകരണം ഈ ഫാക്ടറിയിൽ കാണാം. തേയില നുള്ളുന്നതുപോലും യന്ത്രമാണ്. വലിയ ഫാക്ടറിയിൽ ആകെയുള്ളത് 10ൽ താഴെ തൊഴിലാളികൾ മാത്രം.

ഒട്ടേറെ രുചിഭേദങ്ങവിൽ തേയില ഉൽപാദിപ്പിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. ഇത് തേയില വിൽപനയെ വളരെയേറെ സ്വാധീനിക്കുന്നുണ്ട്. ഈ കമ്പനിയിൽനിന്നുതന്നെ 14 തരം തേയിലപ്പൊടികൾ നെരാഡ എന്ന കമ്പനി ബ്രാൻഡിൽ വിപണിയിലെത്തുന്നുണ്ട്.

നെരാഡ തേയിലത്തോട്ടവും വിശേഷങ്ങളും കാണാം

English summary: Australia's Largest Tea Plantation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA