വലിയ വിലകൊടുത്തു വാങ്ങി വളർത്തിയ ഗപ്പിക്ക് വിലയില്ല, ഗപ്പി മാർക്കറ്റ് എങ്ങോട്ട്?

HIGHLIGHTS
  • ഇനിയെങ്കിലും ഗപ്പി ബ്രീഡർമാർ പുനർചിന്തനം നടത്തേണ്ടിയിരിക്കുന്നു
guppy
SHARE

കേരളത്തിൽ ഗപ്പി മത്സ്യത്തിന്റെ മാർക്കറ്റ് ഇടിഞ്ഞ അവസ്ഥയാണ്. ലോക്ഡൗൺ സമയത്തു വന്ന പുതിയ ബ്രീഡേഴ്സ് കാരണമാണ് ഇത്തരത്തിൽ പ്രതിസന്ധിയുണ്ടായതെന്ന് ചിലർ പറയുമ്പോൾ മറ്റു ചിലരുടെ അഭിപ്രായത്തിൽ ഒരു നിയന്ത്രണവുമില്ലാത്ത ഇറക്കുമതിയും അവർ വളർത്തിക്കൊണ്ടുവന്ന ന്യൂ സ്ട്രെയ്ൻ/ന്യൂ ലിന്യേജ് സംസ്കാരവുമാണ് കാരണം എന്നാണ്. ചില കാര്യങ്ങളിൽ ഇനിയെങ്കിലും ഗപ്പി ബ്രീഡർമാർ പുനർചിന്തനം നടത്തേണ്ടിയിരിക്കുന്നു. 

സ്ട്രെയ്ൻസ്

ലോകപ്രശസ്തരായ ഏതൊരു ബ്രീഡറുടെയും ബ്രീഡിങ് പ്രോഗ്രാം നോക്കിയാലും മനസിലാകുന്ന കാര്യം അവർ ബ്രീഡ് ചെയ്യുന്ന 90% സ്‌ട്രെയ്ൻസും വർഷങ്ങളായി നിലവിലുള്ള സ്ഥിരതയും ഏതെങ്കിലും സ്റ്റാൻഡാർഡ് പ്രകാരം ഉന്നത നിലവാരത്തിലുള്ളതുമാണ്. അവരൊന്നും ഈ പുതിയ സ്ട്രെയ്ൻ ട്രെൻഡിന് പുറകെ പോകാത്തത് പുതുമയുടെ കാലഘട്ടം കഴിഞ്ഞാൽ വില കുത്തനെ ഇടിയും എന്ന കാരണംകൊണ്ടുതന്നെ. അതുതന്നെയാണ് കേരളത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും.

മാതൃമത്സ്യങ്ങൾ

ഇനിയെങ്കിലും ബ്രൂഡ് വാങ്ങുന്നത്, ലൈൻ ബ്രീഡിങ് ചെയ്യുന്ന 2.5-3 മാസം എങ്കിലും പ്രായമുള്ള ഗുണനിലവാരം കാഴ്ചയിൽ തന്നെ ഉള്ള മത്സ്യങ്ങളെ ആകണം. ഇറക്കുമതി ഫിഷ് എഫ്1 എന്ന ലേബൽ ഉള്ളത് വാങ്ങിയാൽ നമ്മുക്ക് ഒരിക്കലും ആ ലേബലിൽ വിൽക്കാൻ സാധിക്കില്ല. എന്നാൽ, പറയാൻ കഴിയുന്ന, അറിയാൻ കഴിയുന്ന ഗുണനിലവാരമുള്ളത് വാങ്ങിയാൽ വാങ്ങുന്ന ആൾക്കും ആ നിലയിൽ തന്നെ വിൽക്കാം. ഒരോ തലമുറ കഴിയുമ്പോൾ വില കുറയുക എന്ന പ്രതിഭാസം ഇതുവഴി ഒഴിവാക്കാം.

ഇവിടെയും കാലാകാലമായുള്ള സ്ട്രെയ്നുകളുടെ ഉന്നത ഗുണനിലവാരമുള്ള ബ്രൂഡ് തിരഞ്ഞെടുത്ത് ഗുണനിലവാരം നിലനിർത്തി ബ്രീഡ് ചെയ്താൽ ‌കാര്യങ്ങൾ എളുപ്പമാകും. 

ക്വാളിറ്റി ബ്രീഡിങ് 

ലൈൻ ബ്രീഡിങ് പോലെയുള്ള ഗുണനിലവാര നിയന്ത്രണ മാർഗങ്ങൾ ഉപയോഗിക്കുന്നവർക്കു മാത്രമേ കാലാകാലം സ്ട്രെയ്നുകളുടെ ശുദ്ധി പരിരക്ഷിക്കാൻ സാധിക്കൂ. ഇങ്ങനുള്ള ബ്രീഡർമാർക്ക് മാർക്കറ്റിൽ അവരുടെ സ്ഥാനത്തിന് സ്ഥിരതയുണ്ടാകും. 

വില

ഓരോ ബ്രീഡറും തന്റെ മത്സ്യങ്ങളെ ഏതെങ്കിലും സ്റ്റാൻഡേർഡ് പ്രകാരം വ്യക്തമായി ഗ്രേഡ് ചെയ്തു ന്യായമായ വിലയ്ക്കു ലഭ്യമാക്കിയാൽ എല്ലാ തരത്തിലുമുള്ള ഇടപാടുകാരെയും സംതൃപ്തരാക്കി മുന്നോട്ടുപോകാൻ കഴിയും. മത്സ്യങ്ങൾക്കുവേണ്ട പ്രോട്ടീൻ കിട്ടുന്നുണ്ട് എന്നു ഉറപ്പു വരുത്തുക എന്ന രീതിയാണു വേണ്ടത്. ഇത് വില കൂടിയ പാക്കറ്റ് ഭക്ഷണം ഒഴിവാക്കിയും സാധ്യമാണ്. ഇങ്ങനെ ഉൽപാദനച്ചെലവ് കുറച്ചു ഉൽപാദിപ്പിക്കുന്ന മത്സ്യങ്ങൾ ഗ്രേഡ് ചെയ്തു വിൽക്കുമ്പോൾ ഇപ്പോൾ ഉള്ളത്തിലും ലാഭം കിട്ടുന്നരീതിയിൽ മുന്നോട്ടുപോകാം.

രാജ്യാന്തര വിപണി

ഇങ്ങനെയൊരു വലിയ സാധ്യത നമ്മുടെ മുന്നിലുണ്ട്. എന്നാൽ, അവിടെ എഫ്1, ജുവനൈൽ, ന്യൂ ലിനേജ് പോലെയുള്ള തരംതിരിക്കലിന് വലിയ പ്രാധാന്യമില്ല. എന്നാൽ രാജ്യന്തരതലത്തിൽ അംഗീകരിക്കപ്പെട്ട ഗുണമേന്മയിൽ കൊടുക്കാൻ സാധിച്ചാൽ വലിയ ഒരു മാർക്കറ്റാണ് ഗപ്പി ബ്രീഡർമാരെ കാത്തിരിക്കുന്നത്. 

English summary: How to breed perfect guppies?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA