പാലും മീനും വിരുദ്ധാഹാരമോ? വിശ്വാസത്തിലെ ശരിയും തെറ്റും

HIGHLIGHTS
  • അറിവില്ലായ്മയായിരുന്നു പണ്ട് അസുഖങ്ങളുടെയും പോഷകാഹാരക്കുറവിന്റെയും കാരണം
  • ഇന്റർനെറ്റ് യുഗത്തിൽ തെറ്റായ അറിവും കൂടുതൽ അറിവുകളുമാണ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണം
seafood
SHARE

അറിവില്ലായ്മയായിരുന്നു പണ്ട് അസുഖങ്ങളുടെയും പോഷകാഹാരക്കുറവിന്റെയും കാരണം. പക്ഷേ, ഈ ഇന്റർനെറ്റ് യുഗത്തിൽ തെറ്റായ അറിവും കൂടുതൽ അറിവുകളുമാണ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണം എന്നു പറയാതെ വയ്യ.

പഴമക്കാർ പിന്തുടർന്നുപോന്ന ആരോഗ്യകരമായ ജീവിതരീതികൾ വിട്ട്, വില കൂടിയ  മാജിക് ഫൂഡുകളുടെ പുറകെയാണ് നമ്മളിപ്പോൾ. പരസ്യത്തിൽ കാണുന്ന ഭക്ഷണങ്ങളുടെ ഗുണഗണങ്ങൾക്കു പിന്നാലെ പായുമ്പോൾ കയ്യെത്തും ദൂരത്തു ലഭ്യമായ പല ആരോഗ്യഭക്ഷണങ്ങളെയും നാം തട്ടിയെറിയുന്നു. പലപ്പോഴും   തെറ്റിദ്ധാരണകളാണ് ഈ അബദ്ധത്തിലേക്കു നയിക്കുന്നത്. അത്തരം ചില  തെറ്റിദ്ധാരണകളും അവയുടെ യാഥാര്‍ഥ്യവും  ഇവിടെ കുറിക്കട്ടെ.

നെയ്യ് ആരോഗ്യത്തിനു ഹാനികരം

പഴമക്കാരുടെ സൂപ്പര്‍ ഫൂഡ് ആയിരുന്നു  നെയ്യ്. കാലം പോയപ്പോൾ അതിനെ ദോഷകരം എന്നു മുദ്ര കുത്തി നാം മാറ്റിവച്ചു. പക്ഷേ, പുതിയ പഠനങ്ങളനുസരിച്ച്, നെയ്യിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ, ലിനോ ലീക് ആസിഡ്, വൈറ്റമിനുകളായ വൈറ്റമിൻ എ, ഇ, ഡി  എന്നിവയെല്ലാമുണ്ട്. അതുകൊണ്ട് ധൈര്യമായി ചോറിലും പരിപ്പിലുമെല്ലാം നെയ്യ് ചേർത്തോളൂ.

പഞ്ചസാരയോ തേനോ 

പഞ്ചസാര ആയാലും തേൻ ആയാലും ശരീരത്തിലെത്തുമ്പോൾ ഗ്ലൂക്കോസും ഫ്രക്ടോസുമായാണ് മാറുന്നത്. പക്ഷേ, തേനിൽ ഇതു കൂടാതെ ഇരുപതോളം  പഞ്ചസാരകള്‍ കൂടിയുണ്ട്. ഒപ്പം ഡെക്സ്ട്രിൻ എന്ന അന്നജമുള്ള നാരും. ഇവ ദഹിപ്പിക്കാൻ ശരീരം അല്‍പം കൂടുതൽ അധ്വാനിക്കേണ്ടി വരുന്നതുമൂലം കുറച്ചു കാലറി മാത്രമേ ശരീരത്തിൽ അടിഞ്ഞു കൂടുകയുള്ളൂ. മാത്രമല്ല, തേനിൽ ഒട്ടേറെ ലവണങ്ങളുമുണ്ട്. തേൻ ശേഖരിക്കാൻ തേനീച്ച ചെടികൾതോറും പറന്നുനടക്കുമ്പോൾ അവയ്ക്കു ലഭിക്കുന്ന ലവണങ്ങളില്‍ ഓരോ സ്ഥലത്തിന്റെയും സവിശേഷത അനുസരിച്ച് സിങ്ക്, സെലേനിയം,  വൈറ്റമിനുകള്‍ എന്നിവയുണ്ടാകും. തേൻ കേടാകാത്തതുകൊണ്ട്, അവയിൽ സംരക്ഷകങ്ങളും മറ്റു മായങ്ങളും ചേർക്കുന്നതു കുറയും. പക്ഷേ, എല്ലാ മധുരങ്ങളെയുംപോലെ തേനും കുറച്ചു മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. ചായയില്‍  പഞ്ചസാരയ്ക്കു പകരം ഇനി തേൻ ഉപയോഗിച്ചോളൂ..

പാലും മീനും വിരുദ്ധാഹാരമോ

മീനും പാലും ഒരുമിച്ചു കഴിക്കുന്നതും മീൻ കഴിച്ച ശേഷം പാൽ കുടിക്കുന്നതും ദോഷമാണെന്നു പലരും വിശ്വസിക്കുന്നു. ഇങ്ങനെ ചെയ്യുന്നതു ഭക്ഷ്യവിഷബാധയ്ക്കും വെള്ളപ്പാണ്ടിനും കാരണമാകുമെന്നാണ് അവരുടെ ധാരണ. എന്നാൽ ഇതിനു ശാസ്ത്രീയമായി ഒരു അടിസ്ഥാനവുമില്ല. പല രാജ്യങ്ങളിലും സീഫൂഡും പാലും സർവസാധാരണമായ കോമ്പിനേഷനാണ്.

English summary: Food and Health

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA