ചോക്കലേറ്റ് കഴിച്ചാല്‍ കാര വരുമോ? അറിയാം, ഭക്ഷണത്തിലെ തെറ്റും ശരിയും

HIGHLIGHTS
  • മുന്‍പ് ഒരു തലമുറ തന്നെ വെളിച്ചെണ്ണയെ തള്ളിപ്പറഞ്ഞിരുന്നു
food
SHARE

എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പിലെത്തിക്കുന്നുണ്ട് ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും. പക്ഷേ, പലപ്പോഴും ശരിയായ വിവരങ്ങള്‍ക്കൊപ്പം പല തെറ്റിദ്ധാരണകളും ശക്തമാകുന്നുണ്ട്; വിശേഷിച്ചും ഭക്ഷണകാര്യങ്ങളില്‍. അങ്ങനെയുള്ള ചിലത് നമുക്ക് തിരുത്താം.

വെളിച്ചെണ്ണ നല്ലതോ ചീത്തയോ?

മുന്‍പ് ഒരു തലമുറ തന്നെ വെളിച്ചെണ്ണയെ തള്ളിപ്പറഞ്ഞിരുന്നു. കൊളസ്‌ട്രോളിനും ഹാര്‍ട്ട് അറ്റാക്കിനും കാരണമെന്നു പഴിച്ച് മാറ്റി നിര്‍ത്തിയ വെളിച്ചെണ്ണ അത്ര കുഴപ്പക്കാരനല്ലെന്നു കാലം തന്നെ തെളിയിച്ചു. പാശ്ചാത്യര്‍ അവരുടെ പ്രാതലിനുള്ള ധാന്യങ്ങളിലും ആരോഗ്യ പാനീയങ്ങളിലും സ്പൂണ്‍ കണക്കിനു വെളിച്ചെണ്ണ ചേര്‍ക്കുമ്പോള്‍ നമ്മള്‍ പേടി കാരണം ഇതിനെ മാറ്റിനിര്‍ത്തി. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന അതേ ഘടനയിലുള്ള medium chain triglyceride ആണ് വെളിച്ചെണ്ണയിലുമുള്ളത്. കൊഴുപ്പ് ഉരുക്കാനും വിശപ്പടക്കാനും വെളിച്ചെണ്ണയ്ക്കു കഴിവുണ്ട്. അതിലടങ്ങിയ ലോറിക് ആസിഡ് ആണ് ഇതിനു സഹായകമാകുന്നത്. കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്‌സ് ആണ് മറ്റൊരു ഗുണം. ഇനിയുമുണ്ട് ഒട്ടേറെ ആരോഗ്യമേന്മകള്‍.

ചോക്കലേറ്റ് കഴിച്ചാല്‍ കാര വരുമോ?

ചോക്കലേറ്റ് കഴിക്കുന്നതു തലച്ചോറില്‍ സെറാട്ടോണിന്റെ പ്രവര്‍ത്തനത്തെ ഉയര്‍ത്തുമെന്നു പുതിയ പഠനങ്ങള്‍ പറയുന്നു. സെറാട്ടോണിന്‍ മനസ്സിനു ശാന്തതയും സ്ഥിരതയും നല്‍കുമത്രേ. മുഖക്കാരയുടെ പ്രധാന കാരണം മാനസിക സമ്മര്‍ദമാണെന്നു പറയുമ്പോള്‍ സെറാട്ടോണിന്‍ ഉല്‍പാദിപ്പിച്ചു മനസ്സിനു ശാന്തത നല്‍കുന്ന ചോക്കലേറ്റു കഴിച്ചാല്‍ മുഖക്കാര കുറയുകയല്ലേ വേണ്ടത്. അപ്പോള്‍ മുഖക്കാര ഉണ്ടാകുന്നതിന് നിങ്ങള്‍ കഴിക്കുന്ന വറുത്ത ഭക്ഷണങ്ങളിലെ എണ്ണയെ ആണ് കുറ്റം പറയേണ്ടത്, ചോക്കലേറ്റിനെ വെറുതെ വിടൂ.

ഏത്തപ്പഴം കഴിച്ചാല്‍ വണ്ണം വയ്ക്കുമോ?

ഏത്തപ്പഴത്തില്‍ ആപ്പിളിനെക്കാളും ഓറഞ്ചിനെക്കാളും കാര്‍ബോഹൈഡ്രേറ്റ് ഉണ്ടെന്നു പറയുന്നു. ഇടത്തരം ഏത്തപ്പഴത്തില്‍ 60 കാലറിയുള്ളപ്പോള്‍ ഓറഞ്ചിലും ആപ്പിളിലുമുള്ളത് 50 കാലറി. കൊഴുപ്പു വളരെക്കുറവും. കൂടാതെ പെട്ടെന്ന് ഉണര്‍വുണ്ടാക്കുന്ന പോഷകങ്ങളും ഇതിലുണ്ട്. രക്തസമ്മര്‍ദം കുറയ്ക്കാനുള്ള പൊട്ടാസ്യം, തലച്ചോറിന്റെ ക്ഷീണം മാറ്റാനുള്ള വൈറ്റമിന്‍ ബി-6, നാര്, കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്‌സ് തുടങ്ങി ഗുണകരമായ ഒട്ടേറെ ഘടകങ്ങളും ഏത്തപ്പഴത്തിലുണ്ട്. വയറിലെ അസ്വസ്ഥതകള്‍ക്കും ഏത്തപ്പഴം സൂപ്പര്‍ പരിഹാരം.

English summary: Pros and Cons for Healthy Food Choice

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA