ADVERTISEMENT

വെയിലടിച്ചാൽ കറുത്തു പോകുമെന്നാണോ പരാതി. എങ്കിൽ ധാരണ മാറ്റിക്കോളൂ. ചർമത്തിൽ വെയിൽ ഏൽക്കുമ്പോഴാണ് ശരീരത്തിൽ വിറ്റമിന്‍ ഡി ഉൽപാദിപ്പിക്കപ്പെടുന്നത്. വെയില്‍ കൊള്ളാതിരിക്കുകയും സ്ഥിരമായി സൺസ്ക്രീൻ ഇട്ട് വെയിലത്തു പോവുകയും ചെയ്താൽ ശരീരത്തിന് ആവശ്യമായ വിറ്റമിന്‍ ഡി ലഭിക്കുകയില്ല. തന്മൂലം, എല്ലുകൾക്കു ബലക്ഷയം ഉണ്ടാവും. ശരീരത്തിന് വശ്യമായ കാത്സ്യം വലിച്ചെടുക്കാനും അത് ഉപയോഗപ്രദമാക്കാനും വിറ്റമിന്‍ ഡി വളരെ അത്യാവശ്യമാണ്. ഇതിന്റെ അഭാവം എല്ലുകൾ പൊട്ടാനും എല്ലുകൾക്കു വളവുണ്ടാകാനും ഇടയാക്കും. ജലദോഷവും വിഷാദരോഗവും ചെറുക്കാനും വിറ്റമിന്‍ ഡി ഏറെ നല്ലതാണ്.

ആഴ്ചയിൽ രണ്ടു തവണയെങ്കിലും 25 മിനിറ്റ് വെയിൽ കൊള്ളുമ്പോൾ ശരീരത്തിൽ കൂടുതൽ വിറ്റമിന്‍ ഡി  ഉൽപാദിപ്പിക്കപ്പെടും. പ്രായമായവരും ഇരുണ്ട നിറമുള്ളവരും ചെറുപ്പക്കാരെക്കാളും വെളുത്ത നിറമുള്ളവരെക്കാളും  വെയിൽ‌ കൊള്ളാൻ ശ്രദ്ധിക്കണം.

വളരെക്കുറച്ചു ഭക്ഷണസാധനങ്ങളിൽ‌നിന്നു മാത്രമേ വിറ്റമിന്‍ ഡി പ്രകൃതിദത്തമായി ലഭിക്കുകയുള്ളൂ. കൊഴുപ്പുള്ള മീനുകളായ അയല, ട്യൂണ, മത്തി, മീനെണ്ണ എന്നിവയിൽ ധാരാളം വിറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. കരൾ, മുട്ടമഞ്ഞ, ചീസ് എന്നിവയിലും അല്‍പം വിറ്റമിന്‍ ഡി  ഉണ്ട്. ചില ജ്യൂസുകളും cartonകളിൽ ലഭിക്കുന്ന പാലിലും മറ്റും Vitamin D ചേർക്കാറുമുണ്ട്.

വിറ്റമിന്‍ ഡിയുടെ അഭാവം മൂലം പ്രത്യേക ലക്ഷണങ്ങൾ ഒന്നും ഉണ്ടാകില്ലെങ്കിലും രക്തത്തിൽ ഇതിന്റെ അളവു കുറയും. വളരെയധികം കുറവാണെങ്കിൽ എല്ലുകൾക്കു വേദനയും ബലക്ഷയവും ഉണ്ടാകാം. കുറച്ചു കാലത്തേക്കു കൂടുതൽ അളവിൽ വിറ്റമിന്‍ ഡി സപ്ലിമെ‍ന്റുകള്‍ കഴിക്കുന്നത് ആവശ്യത്തിനു വിറ്റമിന്‍ ഡി ശരീരത്തിനു ലഭ്യമാക്കാൻ സഹായിക്കും. ഡോക്ടറുടെ നിർദേശപ്രകാരം വേണം ഇവ കഴിക്കാൻ.

വിറ്റമിന്‍ ഡി നിറഞ്ഞ ഭക്ഷണസാധനങ്ങള്‍ കഴിക്കുക. ഇടയ്ക്കിടെ വെയിലത്തു നടക്കുക.

ഓര്‍ക്കുക, സൂര്യകിരണങ്ങള്‍ സൗജന്യമാണ്. 

English summary: Vitamin D: Benefits, deficiency, sources, and dosage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com