കൂടുമത്സ്യക്കൃഷി എവിടെയൊക്കെ ചെയ്യാം? എന്തൊക്കെ ശ്രദ്ധിക്കണം?

fish-cage-farming
SHARE

? കൂടുമത്സ്യക്കൃഷി എവിടെയൊക്കെയാണ്  യോജ്യം. സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ഏന്തൊെക്ക ശ്രദ്ധിക്കണം. കൃഷി എപ്പോള്‍ തുടങ്ങണം. ഏതൊക്കെ മീനുകളെ വളര്‍ത്താം. തീറ്റ നല്‍കേണ്ടത് എങ്ങനെ. - വില്‍സണ്‍ മാത്യു, പുറപ്പുഴ

പൊതുജലാശയങ്ങളായ കായല്‍, ഡാമുകള്‍, പുഴകള്‍, ആഴം കൂടിയ പാറമടക്കുളങ്ങള്‍, പൊക്കാളിപ്പാടങ്ങള്‍ എന്നിവയാണ് യോജ്യമായ ഇടങ്ങള്‍. കൂടുകള്‍ വയ്‌ക്കേണ്ടത് ആഴമേറിയ സ്ഥലങ്ങളിലാണ്. കായലില്‍ കുറഞ്ഞത് 2 മീറ്റര്‍ ആഴമുള്ള സ്ഥലത്തു മാത്രം  കൂടുകള്‍ ഇടുക. കരയോടു ചേര്‍ന്ന് കൂടുകള്‍ ഇടരുത്. കരയില്‍നിന്നു കുറഞ്ഞത് 5 മീറ്റര്‍ മാറ്റി കൂടുകള്‍ വയ്ക്കുക.

പൊതുജലാശയങ്ങളില്‍ കൂടുകള്‍ ഇടുമ്പോള്‍ മീന്‍പിടിത്തത്തിനും ജലഗതാഗതത്തിനും തടസം വരാത്ത സ്ഥലങ്ങളില്‍ കൂടുകള്‍ ഇടുക. ചെമ്മീന്‍ കെട്ടുകള്‍ അല്ലെങ്കില്‍ പൊക്കാളിപ്പാടങ്ങള്‍ ആണെങ്കില്‍ ആഴം കൂടിയ തുമ്പിന്‍കുഴിയുടെ ഭാഗത്ത് വെള്ളം കയറ്റിയിറക്കുന്നതിനു തടസ്സം വരാത്ത രീതിയില്‍ കൂടുകള്‍ ഇടണം. 

പൊതുജലാശയങ്ങളില്‍ കൂടുമത്സ്യക്കൃഷിക്ക് തദ്ദേശ സ്വയംഭരണസ്ഥാപങ്ങളുടെ അനുമതി വേണം.

കൂടുമത്സ്യക്കൃഷി ആരംഭിക്കേണ്ടത് ഓഗസ്റ്റ് മൂന്നാം വാരത്തിലാണ്. 8 മാസമാണ് കൃഷിയുടെ കാലാവധി.  വിളവെടുപ്പ് മേയ് മാസത്തില്‍ തീര്‍ക്കണം. ഉപ്പുവെള്ളമുള്ള സ്ഥലങ്ങളിലെ കൂടുകളില്‍ കാളാഞ്ചി, കരിമീന്‍, ചെമ്പല്ലി, വറ്റ എന്നിവയും ശുദ്ധലത്തില്‍ തിലാപ്പിയ, വാള എന്നിവയും വളര്‍ത്താം. 

മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ചാല്‍ അന്നുതന്നെ തീറ്റ നല്‍കിത്തുടങ്ങണം. തിലാപ്പിയ, വാള തുടങ്ങിയവയ്ക്ക് 34% മാസ്യവും 4% കൊഴുപ്പും അടങ്ങിയ തിരിത്തീറ്റ മതി. എന്നാല്‍ കരിമീന്‍. കാളാഞ്ചി, ചെമ്പല്ലി, വറ്റ എന്നിവയ്ക്ക് കുറഞ്ഞത് 45% മാംസ്യവും 10 % കൊഴുപ്പും അടങ്ങിയ തീറ്റ വേണ്ടിവരും. എന്നാല്‍ ഇവയ്ക്കു തിരിത്തീറ്റ നല്‍കി ശീലിപ്പിക്കാന്‍ പ്രയാസമായതിനാല്‍ ചിലര്‍ വില കുറഞ്ഞ ചെറിയ പച്ച മീനുകള്‍ നല്‍കുന്നു.

English summary: Cage fish farming in kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA