ചികിത്സയും പരിചരണവും ഇനി വിരല്‍ത്തുമ്പില്‍; ക്ഷീരകര്‍ഷകര്‍ക്കായി ഇ-ഗോപാല ആപ്‌

HIGHLIGHTS
  • അടുത്തുള്ള കൃത്രിമ ബീജാധാനം നടത്തുന്ന ടെക്നീഷ്യന്മാരുടെ വിവരങ്ങൾ ആപ്പിലുണ്ട്
  • കർഷകർക്ക് ഉപകാരപ്പെടുന്ന ആയുർവേദ വെറ്ററിനറി ഒറ്റമൂലികൾ
e-gopala
ഇ–ഗോപാല മൊബൈൽ ആപ്
SHARE

കൊറോണ പ്രതിസന്ധി സൃഷ്ടിച്ച രാജ്യത്തെ ക്ഷീരകർഷകർക്ക് സഹായമെന്നോണം കേന്ദ്ര സർക്കാർ ആവിഷ്കരിച്ചതാണ് ഇ–ഗോപാല മൊബൈൽ ആപ്. 2020 സെപ്റ്റംബർ 10ന് പ്രധാൻമന്ത്രി മത്സ്യ സമ്പദ യോജനയുടെ ഭാഗമായി പുറത്തിറക്കിയ മൊബൈൽ ആപ്പിന്റെ വെബ് വേർഷൻ കഴിഞ്ഞ ആഴ്ച അവതരിപ്പിക്കുകയും ചെയ്തു. കർഷകർക്ക് സഹായകമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് തയാറാക്കിയിക്കുന്ന ആപ്പിന്റെയും വെബ് വേർഷന്റെയും പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

ആപ് തുറന്ന് ലോഗിൻ ചെയ്യ്താൽ ഇ–ഗോപാലയുടെ ഹോം പേജിലെത്തും. ഇവിടെ 6 വിഭാഗങ്ങളായാണ് കർഷകർക്കായി ഒരുക്കിയിട്ടുള്ളത്. പശുക്കളുടെ ഭക്ഷണ കാര്യങ്ങളുമായി ബന്ധപ്പെട്ട പശു പോഷൺ, ആയുർവേദ വെറ്ററിനറി മരുന്നുകൾ, പശു ആധാർ, പശു ബസാർ സർവീസ് എന്നിവയാണ് 6 സെക്ഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ടവ.

e-gopala-1
ഇ–ഗോപാല ആപ് ഹോം പേജ്

ഇതിൽത്തന്നെ കർഷകർക്ക് ഏറെ ഉപകാരപ്പെടുക ആയുർവേദ വെറ്ററിനറി മരുന്നുകളാണ്. ഈ സെക്ഷനിൽ ക്ലിക്ക് ചെയ്താൽ തുറന്നുവരുന്ന പേജിൽ പശുക്കളിൽ പ്രശ്നമുണ്ടാക്കുന്ന 7 രോഗാവസ്ഥകൾ കാണാം. അകിട് സംബന്ധമായത്, പ്രജനനം സംബന്ധിച്ചത്, കുളമ്പുരോഗം, ദഹനപ്രശ്നങ്ങൾ, അലർജി, വിഷാംശം‌ എന്നിങ്ങനെ ഓരോ രോഗവുമായും ബന്ധപ്പെട്ട വിവരങ്ങൾ ഓരോ സെക്ഷനും ക്ലിക്ക് ചെയ്താൽ കർഷകർക്ക് ലഭിക്കും. മാത്രമല്ല ഓരോ അസുഖവുമായി ബന്ധപ്പെട്ട ആയുർവേദ ചികിത്സാരീതികളുടെ ഒറ്റമൂലിക്കൂട്ട് പിഡിഎഫ് രൂപത്തിൽ കർഷകന് ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. മരുന്ന് തയാറാക്കുന്നതും അതിന്റെ ഉപയോഗരീതിയും വിശദീകരിക്കുന്ന വിഡിയായും ഓരോ രോഗത്തിന്റെയും പേരിനൊപ്പം നൽകിയിട്ടുണ്ട്. 

e-gopala-2
കന്നുകാലി രോഗങ്ങളും അവയ്ക്കുള്ള ആയുർവേദ പ്രതിവിധികളും

പശു ബസാർ സർവീസിൽ ശീതീകരിച്ച ബീജം, ഭ്രൂണമാറ്റം, ലിംഗനിർണയം നടത്തിയ ബീജം തുടങ്ങിയവ ലഭിക്കുന്ന രാജ്യത്തെ അംഗീകൃത ബുൾ സ്റ്റേഷനുകളിലെയും ബുൾ മദർ ഫാമുകളിലെയും വിവരങ്ങൾ കൊടുത്തിട്ടുണ്ട്. പ്രാധാനമായും രാജ്യത്ത് ലഭ്യമായിട്ടുള്ള ഇന്ത്യൻ, സങ്കരം, വിദേശ ഇനങ്ങളുടെ വിവരങ്ങളും പ്രത്യേതം പ്രത്യേകം നൽകിയിരിക്കുന്നു.

e-gopala-3
ആയുർവേദ മരുന്നുകൾ

ഈ സെക്ഷനിൽത്തന്നെ പശുക്കളെ വിൽക്കാനും വാങ്ങാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. എന്നാൽ, വിൽപന വാങ്ങൽ പരസ്യങ്ങൾ കർഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കിയുള്ള ഇടപാടുകൾ സുഗമമാക്കുന്നതിനാണ് കേന്ദ്രസർക്കാർ ഈ ആപ് ആവിഷ്കരിച്ചിട്ടുള്ളത്.

ആപ്പിൽ ലഭ്യമായതും വെബ് വേർഷനിൽ ലഭ്യമല്ലാത്തതുമായ ഒന്നാണ് കൃത്രിമ ബീജാധാനം നടത്തുന്ന ടെക്നീഷ്യന്മാരുടെ വിവരങ്ങൾ. ഓരോ താലൂക്കിനു കീഴിലുള്ള വെറ്ററിനറി ഡിസ്പെൻസറികളിലെ എഐ ടെക്നീഷ്യന്മാരുടെ (വെറ്ററിനറി സർജൻ അല്ലെങ്കിൽ ലൈവ്സ്റ്റോക് ഇൻസ്പെക്ടർ) നമ്പറുകളാണ് ആപ്പിലുള്ളത്. 

എങ്ങനെ ഉപയോഗിക്കാം

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് E-GOPALA ആപ് ഡൗൺലോഡ് ചെയ്യാം. കേന്ദ്രസർക്കാർ സേവനങ്ങൾ എല്ലാം ലഭ്യമാകുന്ന പ്ലാറ്റ്ഫോം ആയ UMANG India ആപ്പിലും ഇ–ഗോപാല സേവനം ലഭിക്കും. ഉമാങ്ങിന്റെ വെബ് വേർഷൻ വഴിയാണ് ഇ–ഗോപാല വെബ് വേർഷൻ ലഭ്യമാകുക.

മൊബൈൽ നമ്പർ നൽകി സൈൻ അപ് ചെയ്തശേഷം വ്യക്തിഗത വിവരങ്ങൾ ആപ്പിൽ നൽകണം. പേര്, വിലാസം, പഞ്ചായത്ത്, താലൂക്ക്, ജില്ല തുടങ്ങിയ വിവരങ്ങൾ നൽകി പ്രൊഫൈൽ രൂപീകരിക്കാം. 

ഉമാങ് വെബ് വേർഷൻ ഉപയോഗിക്കുമ്പോൾ കാറ്റഗറിയിലെ ഫാർമേഴ്സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ കർഷകർക്ക് ലഭ്യമായ 5 സേവങ്ങളുടെ പട്ടിക കിട്ടും. അവയിലൊന്നാണ് ഇ–ഗോപാല. ഇതിൽ ക്ലിക്ക് ചെതാൽ ഇ–ഗോപാല സേവനങ്ങളിലേക്ക് പ്രവേശിക്കാം.

English summary: e-GOPALA App for Dairy Farmers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA