അതിവേഗം വളരാൻ മലവേപ്പ്, മികച്ച വളർച്ചയ്ക്ക് നല്ല തൈകൾ പ്രധാനം

malaveppu
SHARE

അടുത്ത കാലത്ത് കേരളത്തിൽ ഏറെ പ്രചാരം നേടിയ  വൃക്ഷമാണ് മലവേപ്പ് അഥവാ മീലിയ ഡൂബിയ. തമിഴ്നാട്ടിലും മറ്റും  വളരെ വ്യാപകമായി ഇതിന്റെ  കൃഷി നടക്കുന്നുണ്ട്. നമ്മുടെ കാടുകളിൽ ഭീമാകാരത്തിൽ വളരുന്ന, വേപ്പ് ഇനത്തിൽപെട്ട തനതുവൃക്ഷമാണെങ്കിലും ഇതിന്റെ കൃഷിയെക്കുറിച്ച് കാർഷിക സർവകലാശാല വിപുലമായ പഠനം  ആരംഭിച്ചിട്ടേയുള്ളൂ. 

ആദ്യവർഷങ്ങളിൽതന്നെ അതിവേഗം വളരുമെന്ന്  പ്രാഥമിക നിരീക്ഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്ലൈവുഡ് വ്യവസായത്തിലെയും പൾപ് നിർമാണത്തിലെയും അസംസ്കൃത വസ്തുവെന്ന നിലയിൽ മലവേപ്പിനു വാണിജ്യസാധ്യതകളുണ്ട്. രണ്ടര വർഷത്തിനുള്ളിൽ 10–12 ഇഞ്ച് വണ്ണമെത്തുന്ന മരങ്ങൾ പൾപ് വ്യവസായത്തിനു നൽകാം. എന്നാൽ പ്ലൈവുഡ് വ്യവസായത്തിന് 18–36 ഇഞ്ച് മരങ്ങളാണ് ആവശ്യമുള്ളത്. തൈകൾ നടുമ്പോൾ പാലിക്കേണ്ട ഇടയകലം സംബന്ധിച്ച് കേരള കാർഷികസർവകലാശാലയുടെ ശുപാർശ ഇനിയും തയാറായിയിട്ടില്ല. എങ്കിലും കേരളത്തിലെ മികച്ച കാലാവസ്ഥ പരിഗണിക്കുമ്പോൾ തൈകൾ തമ്മിലും വരികൾ തമ്മിലും എട്ടടി മുതൽ പത്തടി വരെ അകലമാകാം.

തോട്ടമടിസ്ഥാനത്തിൽ  കൃഷി ചെയ്യുമ്പോൾ റബറും മറ്റും നടുന്നതുപോലെ പ്ലാറ്റ്ഫോം തയാറാക്കി ഒന്നരയടി വീതം നീളവും വീതിയും ആഴവുമുള്ള കുഴികളിൽ നടുന്നതാവും ഉത്തമം. ആഴത്തിൽ മണ്ണുള്ള സ്ഥലമാണ് മലവേപ്പ് കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. കടഭാഗത്ത് കുറഞ്ഞത് 4–5 മില്ലിമീറ്റർ വണ്ണമുള്ള, കരുത്തേറിയ തൈകൾ കണ്ടെത്താൻ പ്രത്യേകം ശ്രദ്ധിക്കണം. കുഴികളിൽ അടിവളമായി സമ്പുഷ്ടീകരിച്ച ചാണകപ്പൊടി ചേർത്താൽ മതി. ഇതിനായി 90 ഭാഗം ചാണകപ്പൊടിയോടൊപ്പം  10 ഭാഗം വേപ്പിൻപിണ്ണാക്കും 1 ഭാഗം  ട്രൈക്കോഡെർമയും ചേർത്ത് കൂട്ടിക്കലർത്തണം.

തൃശൂർ കേരള കാർഷിക സർവകലാശാല ഫോറസ്ട്രി കോളജ് അസോ. ഡയറക്ടർ ഓഫ് റിസർച്ച് ആണ് ലേഖകൻ.

English summary: Melia dubia Malaveppu cultivation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA