വീടിനോടു ചേർന്നുള്ള 45 സെന്റ് സ്ഥലത്തെ റബർ വെട്ടിമാറ്റി ആ സ്ഥലത്ത് മുഴുവൻ കുളങ്ങൾ കുത്തിയാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാറിന് അടുത്തുള്ള കുന്നോന്നി സ്വദേശിയായ പല്ലാട്ടുകുന്നേൽ ജ്യോതിസ് സെബാസ്റ്റ്യൻ എന്ന യുവ കർഷകൻ മത്സ്യക്കൃഷിയിൽ നേട്ടം കൊയ്യാനിറങ്ങിയത്. ഈ പരിമിതമായ സ്ഥലത്തുന്നിന് വർഷം 5 ലക്ഷം രൂപയോളം നേടാൻ ജ്യോതിസിനെ പ്രാപ്തനാക്കിയത് ജയന്റ് ഗൗരാമി എന്ന മത്സ്യമാണ്. എന്നാൽ, പെട്ടെന്നൊരു സുപ്രഭാതത്തിൽ വലിയ കർഷകനായി മാറിയ ആളല്ല ജ്യോതിസ്. 5 വർഷത്തിലധികമായുള്ള പരിശ്രമങ്ങളുടെ ഫലമായാണ് മത്സ്യക്കൃഷി വിജയത്തിലേക്കെത്തിക്കാൻ ഈ യുവാവിന് സാധിച്ചത്.
- കോവിഡ് തുടങ്ങിയപ്പോൾ ജയന്റ് ഗൗരാമികൾക്ക് ഡിമാൻഡ് ഉയർന്നു
- രണ്ടു വയസോളം വരെ കാര്യമായ വളർച്ചയില്ല