മരം ശല്യമെന്ന് അയൽക്കാരന്റെ വ്യാജ പരാതി: ഉടമ എന്തു ചെയ്യണം?

tree-in-land
SHARE

എന്റെ വസ്തുവിന്റെ അടുത്ത് ഒരു വീടുണ്ട്. ആ വീടിന്റെ അടുത്തുനിന്ന് ഏകദേശം 35 അടി (12 മീറ്റർ) ദൂരത്തിൽ എന്റെ വസ്തുവിൽ ഒരു മരം നിൽപ്പുണ്ട്. അതിന്റെ ശിഖരങ്ങൾ ഒന്നും അയൽപുരയിടത്തിൽ കയറിക്കിടപ്പില്ല. എന്നാൽ ഇപ്പോൾ ആ മരം മുറിക്കണമെന്നു പറഞ്ഞ് അയൽക്കാരൻ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ പരാതി കൊടുത്തിരിക്കുന്നു. ഞാനെന്തു ചെയ്യണം?

തദ്ദേശ സ്വയംഭരണസ്ഥാപനത്തിൽനിന്ന് പരാതി സംബന്ധിച്ച് നോട്ടിസ് കിട്ടിയിട്ടുണ്ടെങ്കിൽ അതിന് സത്യാവസ്ഥ കാണിച്ച് വിശദമായി മറുപടി കൊടുക്കണം. സ്ഥലം പരിശോധിച്ച് യാഥാർഥ സ്ഥിതി ബോധ്യപ്പെടണമെന്നും ആവശ്യപ്പെടാം. തദ്ദേശ സ്വയംഭരണ സ്ഥാപനം പഞ്ചായത്തായിരിക്കുമല്ലോ. പഞ്ചായത്ത് നിയമം 238-ാം വകുപ്പ് അനുസരിച്ച് ഏതെങ്കിലും വൃക്ഷമോ വൃക്ഷത്തിന്റെ ഏതെങ്കിലും ശാഖയോ ഭാഗമോ ഏതെങ്കിലും വ്യക്ഷത്തിന്റെ കായ്കളോ വീഴാനും തന്മൂലം ആൾക്കോ എടുപ്പിനോ കൃഷ ക്കോ ആപത്തുണ്ടാകാനും ഇടയുണ്ട് കരുതുന്ന പക്ഷം ഗ്രാമപഞ്ചായത്തിന് ആ അപകടം തടയാനായി നോട്ടീസ് മൂലം വൃക്ഷത്തിന്റെ ഉടമസ്ഥനോട് ആ വൃക്ഷം ഉറപ്പിച്ചുനിർത്തുകയോ മുറിക്കുകയോ വെട്ടിക്കളയുകയോ ചെയ്യുന്നതിനോ അതിന്റെ കായ്കൾ നീക്കം ചെയ്യുന്നതിനോ ആവശ്യപ്പെടാം. 

ഗ്രാമപഞ്ചായത്തിന്റെ അഭിപ്രായത്തിൽ ഏതെങ്കിലും വൃക്ഷമോ അതിന്റെ ശാഖയോ കിണറ്റിലേയോ, ടാങ്കിലെയോ കുടിവെള്ളം മലിനപ്പെടാൻ ഇടയാവുന്നുവെങ്കിൽ വൃക്ഷമോ അതിന്റെ ശാഖയോ വെട്ടിമാറ്റാൻ ഗ്രാമ പഞ്ചായത്തിന് ആവശ്യപ്പെടാം. പൊതു‌വഴിയിലെ ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന വേലിയോ മരങ്ങളോ മുറിച്ച് കളയുകയോ വെട്ടി ഒതുക്കുകയോ ചെയ്യുന്നതിനും സെക്രട്ടറിക്കധികാരമുണ്ട്. പഞ്ചായത്തിന്റെ തീരുമാനം ന്യായമല്ലെങ്കിൽ അപ്പീൽ കൊടുക്കാം.

English summary: Border tree problem 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS