പുരയിടത്തോട് ചേർന്ന് അയൽക്കാരന്റെ കടന്നുകയറ്റം, എന്തു ചെയ്യാനാകും?

two-house
SHARE

എന്റെ വീടിനടുത്തായി എന്റെ പുരയിടത്തോടു ചേർന്നാണ് അയൽവീട്. ഈയിടെ അവർ അടുക്കളഭാഗം പുതുക്കി വിശാലമാക്കിയപ്പോൾ എന്റെ മതിലിനോടു തൊട്ടാണ് മലിനജലം പുറത്തേക്കു വരുന്നത്. കനം കുറഞ്ഞ മതിൽഭിത്തിയുടെ ഒരു ഭാഗം വെള്ളം വീണുവീണ് അടർന്നുപോയി. അരമതിലായതിനാൽ ദുർഗന്ധവും അനുഭവപ്പെടുന്നു, അയൽവസ്തുവിന്റെ അതിരിൽനിന്നു നിശ്ചിതദൂരം മാറ്റിയേ നിർമാണപ്രവൃത്തികൾ നടത്താവൂ എന്ന നിയമമുള്ളതായി കേൾക്കുന്നു. വിശദീകരിക്കുമോ?

കെട്ടിടനിർമാണം സംബന്ധിച്ച് 2011ൽ പഞ്ചായത്തടിസ്ഥാനത്തിലും 1999ൽ മുനിസിപ്പാലിറ്റിയുടെ അധികാര പരിധിക്കുള്ളിലും പ്രത്യേകം ചട്ടങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ പുറകുവശത്തും മുൻവശത്തും എത്രമാത്രം സ്ഥലം ഒഴിച്ചിടണമെന്ന് ചട്ടത്തിൽ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ രണ്ടു വശങ്ങളിലും സ്ഥലം ഒഴിച്ചിടണം. ചട്ടങ്ങൾക്കു വിരുദ്ധമായ അനധികൃത നിർമാണങ്ങൾ പൊളിച്ചു മാറ്റാൻ തദ്ദേശസ്വ യംഭരണസ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. നിങ്ങൾ അവിടെ പരാതിപ്പെടുക. പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാം. മതിൽ ഇടിഞ്ഞുപോയതിന് നഷ്ടപരിഹാരവും ആവശ്യപ്പെടാം.

English summary: Boundary Dispute and its Resolution

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA