സുരക്ഷിത ഭക്ഷണം എന്നു കരുതി ജൈവം വാങ്ങിയാലും കര്‍ഷകരില്‍നിന്നു നേരിട്ട് വാങ്ങുന്നു എന്നു പറഞ്ഞാലും രക്ഷയില്ല. ഉഗ്രവിഷത്തിന്റെ വിഭാഗത്തില്‍പ്പെട്ട കീടനാശിനിയില്‍ വരെ മുക്കിയാണ് കേരളത്തിലെ പച്ചക്കറിയെത്തുന്നതെന്ന് കൃഷി വകുപ്പിന്റെ തന്നെ കണ്ടെത്തല്‍. കഴിഞ്ഞ 5 മാസം കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും വിപണിയില്‍നിന്നും ശേഖരിച്ചു പരിശോധിച്ച പച്ചക്കറികളിലും പഴവര്‍ഗങ്ങളിലുമാണ് ഇത് കണ്ടെത്തിയത്. 555 സ്ഥലങ്ങളില്‍നിന്നാണ് സാംപിള്‍ ശേഖരിച്ചത്. വെള്ളായണി കാര്‍ഷിക കോളജിലെ ഗവേഷണ ലാബില്‍ നടത്തിയ പരിശോധനയില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. കേരളത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയുള്ള ഏക അക്രഡിറ്റഡ് ലാബാണിത്. ഏതൊക്കെ മേഖലയില്‍നിന്നാണ് വിഷാംശം കണ്ടെത്തിയെന്നതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരെയും വ്യാപാരികളെയും ബോധവല്‍ക്കരിക്കുന്ന നടപടികളെടുക്കും.
HIGHLIGHTS
- ഉഗ്രവിഷം മുതല്‍ അത്യുഗ്ര വിഷം വരെ
- തടയുക എളുപ്പമല്ല അടുക്കളയില്‍ നേരിടുക