കർഷകരുടെ എക്കാലത്തെയും പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഉൽപന്ന വിലയിലെ ചാഞ്ചാട്ടം. ഏറെ കഷ്ടപ്പെട്ട് ഉൽപാദിപ്പിക്കുന്ന വിളകൾക്ക് ന്യായവില എന്നും അന്യമായിരുന്നു. കാലാവസ്ഥയും ഇടനിലക്കാരുടെ ചൂഷണവും കർഷകരെ ശ്വാസംമുട്ടിക്കുന്നു. ന്യായവില അല്ലെങ്കിലും താങ്ങുവില പോലും പലപ്പോഴും ലഭിക്കാറില്ല. നെല്ല് ഒഴികെയുള്ള ഉൽപന്നങ്ങൾ താങ്ങുവിലയ്ക്കു സംഭരിക്കുന്ന സംവിധാനം കേരളത്തിൽ കാര്യമായില്ല. നെല്ലുസംഭരണത്തിലെ താളക്കേടുകൾ എല്ലാ സീസണിലും പരാതിപ്രവാഹത്തിനിടയാക്കുന്നു. സർക്കാർ ഒട്ടേറെ പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ടെങ്കിലും കർഷകനു കാര്യമായ പ്രയോജനമില്ല. കർഷകരക്ഷയ്ക്ക് കർഷകർ തന്നെ വഴി തേടേണ്ട കാലമായിരിക്കുകയാണിപ്പോൾ. എന്താണു കാർഷിക മേഖലയിൽ സംഭവിക്കുന്നത്?
HIGHLIGHTS
- ബംഗാൾ ഉൾക്കടലിലെ ന്യുനമർദച്ചുഴികൾ ഇക്കുറി നെൽകർഷകരെയാണ് തകർത്തു തരിപ്പണമാക്കിയത്
- എന്തു കൃഷി ചെയ്യണം, എങ്ങനെ വിൽക്കണം?