ADVERTISEMENT
  • ഒരു മുട്ടക്കോഴിക്ക് ഒരു ദിവസം 120 ഗ്രാം എന്ന കണക്കിൽ സമീകൃത കോഴിത്തീറ്റ നൽകണം.
  • കോഴിത്തീറ്റയുടെ അളവു കുറയുകയോ ഗുണനിലവാരം കുറയുകയോ, പൂപ്പൽ ബാധിച്ച തീറ്റ നൽകുകയോ ചെയ്താൽ മുട്ട കുറയും.
  • തീറ്റച്ചെലവു കുറയ്ക്കാനായി, ഗോതമ്പ്, അരി, പച്ചിലകൾ, പുല്ല് തുടങ്ങിയവ നൽകുകയും, സമീകൃത തീറ്റ് കുറയ്ക്കുകയും ചെയ്താൽ ലഭിക്കുന്ന മുട്ടയുടെ എണ്ണവും കുറയും.
  • കുടിക്കാൻ നൽകുന്ന വെള്ളം മലിനമാണെങ്കിൽ മുട്ട ഉൽപാദനം കുറയും.
  • കോഴികൾക്കു ദിവസവും 14 മുതൽ 16 മണിക്കൂർ വരെ വെളിച്ചം കിട്ടണം.
  • അത്യുച്ചത്തിലുള്ള ശബ്ദം ഉൽപാദനത്തെ ബാധിക്കും.
  • ശരിയായ വായു സഞ്ചാരവും സ്ഥലസൗകര്യവും ഉണ്ടാകണം.
  • അമിതമായ ചൂട് മുട്ട ഉൽപാദനത്തെ ബാധിക്കും.
  • കൂടും പരിസരവും വൃത്തിയായി സൂക്ഷി ക്കുക.
  • ഗുണനിലവാരമുള്ള കോഴിത്തീറ്റയിൽ കുറഞ്ഞത് 16.5 ശതമാനം ക്രൂഡ് പ്രോട്ടീൻ ഉണ്ടാകണം.

തവിട്ടു നിറമെന്നാൽ നാടനെന്നല്ല

വിപണിയിൽ ലഭ്യമായ തവിട്ടുനിറത്തിലുള്ള മുട്ടകളെല്ലാം നാടൻ മുട്ടയാണെന്ന തെറ്റിദ്ധാരണ വേണ്ട. മുട്ടക്കോഴികളിൽ BV380, ഗ്രാമശ്രീ, ഗ്രാമ പ്രിയ തുടങ്ങിയ ഇനങ്ങൾ ബ്രൗൺ മുട്ട ഇടുമ്പോൾ, ലഗോൺ ഇനത്തിലുള്ള കോഴികൾ വെള്ള മുട്ട ഇടുന്നു. ബ്രൗൺ നിറം നൽകുന്നത് പ്രോട്ടോപോർഫൈറിൻ എന്ന പിഗ്മെന്റ് ആണ്. കോഴിക്കു നൽകുന്ന തീറ്റയുടെ ഗുണനിലവാരവും ഘടകങ്ങളും ആശ്രയിച്ചിരിക്കും മുട്ടയുടെ ഗുണ നിലവാരം.

അടുക്കളമുറ്റത്തു തുറന്നുവിട്ട്, സൂര്യപ്രകാശമേറ്റ്, ചിക്കിചികഞ്ഞു തിന്നു നടക്കുന്ന കോഴി ഇടുന്നതാണു ശരിയായ നാടൻ മുട്ട. ഇത്തരം മുട്ടയിൽ വൈറ്റമിൻ-ഡി, ഒമേഗാ-3 ഫാ റ്റി ആസിഡ്, കരോട്ടിൻ എന്നിവ കൂടുതലായിരിക്കും.

കോഴിമുട്ടയും താറാവുമുട്ടയ‌ും

താറാവുമുട്ടയുടെ തോടിനു കട്ടി കൂടുതലാണ്. അതിനാൽ കോഴിമുട്ടയെ അപേക്ഷിച്ചു താറാവുമുട്ട കൂടുതൽ നാൾ കേടു കൂടാതെയിരിക്കും. ഊർജത്തിന്റെ അളവും കൊളസ്ട്രോൾ, വൈറ്റമിൻ ബി -12, ഇരുമ്പ്, പ്രോട്ടീൻ, ഫാറ്റ്, സെലിനിയം, വൈറ്റമിൻ-എ, ബി 6, തയാമിൻ, വൈറ്റമിൻ-ഇ എന്നിവയുടെ അളവും താറാവുമുട്ടയിൽ കൂടുതലാണ്. താറാവു മുട്ടയിൽ വൈറ്റമിൻ ബി 12 ന്റെ അളവ് നമുക്ക് ഒരു ദിവസം ആവശ്യമുള്ളതിന്റെ 90 ശതമാനമാണെങ്കിൽ കോഴിമുട്ടയിൽ അത് 23 ശതമാനം മാത്രമാണ്.

English summary: Which egg is more nutritious

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com