വംശനാശം നേരിടുന്ന ഒരു ജീവി എന്ന നിലയിൽ ആന നേരിടുന്ന പ്രതിസന്ധികൾ കേരളത്തിന്റെ മാത്രം പശ്ചാത്തലത്തിൽ വിലയിരുത്തുക സാധ്യമല്ല. ലോകത്ത് അവശേഷിക്കുന്ന ആനകളുടെ എണ്ണം വ്യാപകമായി കുറഞ്ഞുവരുന്നതാണ് നിലവിലെ സാഹചര്യം. ലോകത്തുണ്ടായിരുന്ന കോടിക്കണക്കിന് ആനകളുടെ എണ്ണം ഇന്നു ലക്ഷത്തിലേക്കു പതിനായിരങ്ങളിലേക്കും ചുരുങ്ങി. മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായി മാത്രം 40,000 ആനകൾ ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് ഇന്ത്യയിലെ ആകെ ആനകളുടെ എണ്ണം അൻപതിനായിരത്തിൽ താഴെ മാത്രമാണ്. ‘പരിണാമത്തിലെ ദുരന്തം’ എന്ന വിശേഷണം ആനകൾക്ക് വന്നു ചേർന്നത് എങ്ങനെയാണ്? ഇന്ത്യയിൽ ആന കള്ളക്കടത്ത് നടക്കുന്നുണ്ടോ? നിയന്ത്രിത കാട്ടുതീയിലൂടെ ആനകളെ സംരക്ഷിക്കാനാകുമോ? ഇന്ത്യയുടെ സവിശേഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് കേരളത്തിന്റെ സമകാലിക യാഥാർഥ്യങ്ങളുടെ കണക്കുകൾ അവതരിപ്പിച്ചുകൊണ്ട് പ്രശ്നപരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് ഈ ലേഖനം.
HIGHLIGHTS
- മലയാളിക്ക് കാൽപനികതയുടെ നെറ്റിപ്പട്ടം കെട്ടിയ ആചാരാടയാളമാണ് ആന
- പരിണാമത്തിലെ ദുരന്തമെന്ന് ആന വിശേഷിപ്പിക്കപ്പെടാറുണ്ട്