തേനീച്ചക്കൃഷിയിലൂടെ പലവഴി വരുമാനം: ഉൽപന്നങ്ങൾ പരിചയപ്പെടുത്തി വീട്ടമ്മ

beena
ബീന തേനുൽപന്നങ്ങളുമായി
SHARE

കാർഷികമേഖലയിൽ കർഷകർക്ക് വരുമാനനേട്ടം ഉറപ്പാക്കാൻ കഴിയുന്നത് നേരിട്ടുള്ള വിപണനത്തിലൂടെയും മൂല്യവർധനയിലൂടെയുമാണ്. പല കാർഷികോൽപന്നങ്ങൾക്കും നേരിട്ടുള്ള വിപണനത്തിലൂടെ മികച്ച വില നേടാൻ കർഷകർക്ക് കഴിയുന്നുണ്ട്. സ്വന്തം കൃഷിയിടത്തിലെ ഉൽപന്നങ്ങൾ മൂല്യവർധനയിലൂടെ മികച്ച വില നേടുകയാണ് കോട്ടയം മരങ്ങാട്ടുപിള്ളി ചെമ്പകമറ്റം ബീന ടോം. കൃഷിയിടത്തിലെ ഉൽപന്നങ്ങൾ ഉപയോഗിച്ച് 90ൽപ്പരം മൂല്യവർധിത ഉൽപന്നങ്ങളാണ് ബീന തയാറാക്കുന്നത്. ചക്കയും മാങ്ങയും ജാതിയുമെല്ലാം സീസണിൽ ശേഖരിച്ച് സംസ്കരിച്ച് സൂക്ഷിച്ചാണ് വർഷം മുഴുവൻ ഉൽപന്നങ്ങൾ തയാറാക്കുന്നത്. മൂല്യവർധനയിൽ ചെറുതല്ലാത്ത സ്ഥാനം തേനീച്ച വളർത്തലിനുമുണ്ട്.

അഞ്ചു വർഷം മുൻപാണ് തേനീച്ച വളർത്തലിലേക്ക് ബീന തിരിയുന്നത്. റബർ ബോർഡിന്റെ അംഗീകാരമുള്ള തേനീച്ച വളർത്തൽ കോഴ്സിൽ പങ്കെടുത്തതാണ് തുടക്കം. പാലാ മീനച്ചിൽ ബീ ഗാർഡൻ ഉടമ ബിജു ജോസഫാണ് റബർ ബോർഡിന്റെ ഈ സർട്ടിഫിക്കറ്റ് കോഴ്സിന്റെ പരിശീലകൻ. രണ്ടു പെട്ടിയിൽനിന്ന് തേനീച്ച വളർത്തൽ ആരംഭിച്ച തനിക്ക് ഇപ്പോൾ 30 ചെറുതേനീച്ച കോളനികളും 25 വൻതേനീച്ച കോളനികളുമുണ്ട്. രണ്ടു പെട്ടിയിൽനിന്ന് ആദ്യ വർഷം തന്നെ പത്തു കോളനികളാക്കി വർധിപ്പിച്ചു.

സീസണിൽ തേൻ ശേഖരിച്ച് സംസ്കരിച്ച് പ്രത്യേക സ്റ്റീൽ പാത്രത്തിൽ സൂക്ഷിക്കുന്നു. ആവശ്യാനുസരണം അതിൽനിന്ന് തേൻ എടുത്താണ് വിൽപനയും മൂല്യവർധനയും. തേൻ ഉൽപാദനകാലത്തിനുശേഷം തേനടകൾ എടുത്ത് ഉരുക്കി പല തരത്തിലുള്ള ബാമുകൾ നിർമിക്കുന്നുണ്ട് ബീന. ഉപ്പൂറ്റി വിണ്ടുകീറുന്നതിനും ശരീര വരൾച്ചയ്ക്കും ഒപ്പം ലിപ് ബാമും ഈ മെഴുക് ഉപയോഗിച്ച് ചെയ്യുന്നു. കൂടാതെ തേൻ ഉപയോഗിച്ചുള്ള സോപ്പും ബീന നിർമിക്കുന്നു. ഹോർട്ടി കോർപ്പിലെ ബെന്നി ഡാനിയലാണ് ഇത്തരം മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാൻ പഠിപ്പിച്ചതെന്നും ബീന. മൂല്യവർധിത ഉൽപന്നങ്ങൾ ആവശ്യക്കാർക്ക് കുറിയർ ചെയ്തു നൽകും.

ഫോൺ: 9497326496

English summary: Value-added products from beekeeping

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS