ADVERTISEMENT

രാജ്യത്തെ മൃഗസംരക്ഷണമേഖലയിലെ ഉൽപാദനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അടിസ്ഥാന സ്ഥിതിവിവരകണക്കുകൾ (Basic Animal Husbandry Statistics-2023) കേന്ദ്ര സർക്കാർ പുറത്തുവിട്ടിരിക്കുന്നു. ദേശീയ ക്ഷീരദിനമായ നവംബർ 26ന് ഗുവഹത്തിയിൽ വച്ച് കേന്ദ്ര ഫിഷറീസ്, അനിമൽ ഹസ്ബൻഡ്രി, ഡെയറിയിങ് മിനിസ്റ്റർ പർഷോത്തം രുപാലയാണ് 2022 മാർച്ച് മുതൽ ഫെബ്രുവരി 2023 വരെയുള്ള കാലയളവിൽ നടത്തിയ അനിമൽ ഇന്റഗ്രേറ്റഡ് സാംപിൾ സർവേയുടെ ഫലങ്ങളടങ്ങിയ റിപ്പോർട്ട് പുറത്തുവിട്ടത്. പാൽ, മുട്ട, മാംസം, കമ്പിളി രോമം (wool) എന്നിവയുടെ പ്രതിവർഷ ഉൽപാദനം കണക്കാക്കുന്നത് രാജ്യത്തെമ്പാടുമായി നടത്തുന്ന ഇന്റഗ്രേറ്റഡ് സാംപിൾ സർവേ വഴിയാണ്. വേനൽ (മാർച്ച്- ജൂൺ), മഴ (ജൂലൈ - ഒക്ടോബർ) ,മഞ്ഞ് (നവംബർ - ഫെബ്രുവരി) എന്നീ മൂന്നു സീസണുകളിലായിട്ടാണ് സർവേ നടത്തപ്പെടുന്നത്.

ചിത്രം∙ കർഷകശ്രീ
ചിത്രം∙ കർഷകശ്രീ

തുടരുന്ന പാൽപ്രളയം 

ലോകത്തിൽ ഏറ്റവുമധികം പാലുൽപാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയുടെ 2022-23 വർഷത്തിലെ ഉൽപാദനം 2305.8 ലക്ഷം ടണ്ണാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ വളർച്ചനിരക്ക് 22.81 ശതമാനം. 2018-19 വർഷത്തിൽ പാലുൽപാദനം 1877.5 ലക്ഷം ടണ്ണായിരുന്നു. 2022-23 വർഷത്തിൽ മുൻവർഷത്തേക്കാൾ 3.83 ശതമാനമാണ് പാലുൽപാദനത്തിലെ വർധന. 6.47% ( 2018-19), 5.69% ( 2019 -20), 5.81 % (2020-21), 5.77 % (2021-22) എന്നിങ്ങനെയാണ് മുൻ കൊല്ലങ്ങളിൽ പാലുൽപാദനത്തിലുണ്ടായ വാർഷിക വളർച്ചനിരക്ക്. രാജ്യത്തെ പാലുൽപാദനത്തിന്റെ 15.72 ശതമാനം സംഭാവന ചെയ്യുന്ന ഉത്തർപ്രദേശാണ് ഉൽപാദനത്തിൽ ഒന്നാമത്. ഏറ്റവുമധികം പാലുൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളും അവരുടെ സംഭാവനയും താഴെ കൊടുക്കുന്നു.

  1. ഉത്തർപ്രദേശ് - 15.72 %
  2. രാജസ്ഥാൻ - 14.44 %
  3. മധ്യപ്രദേശ് - 8. 73%
  4. ഗുജറാത്ത് - ( 7.49%)
  5. ആന്ധ്രാപ്രദേശ് - 6.70 %

വാർഷിക വളർച്ച നിരക്കിൽ കർണ്ണാടക (8. 76%) മുൻപിലെത്തിയപ്പോൾ പശ്ചിമബംഗാൾ ( 8.65 %), ഉത്തർപ്രദേശ് (6.99 %) എന്നിവർ തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി.

Image credit: Kartinkin77/ShutterStock
Image credit: Kartinkin77/ShutterStock

മുട്ടയുൽപാദനത്തിൽ മുൻപിൽ ആന്ധ്രാപ്രദേശ്

20l8-19ൽ 103.80 ബില്യൺ മുട്ടകൾ ഉൽപാദിപ്പിച്ചിരുന്ന ഇന്ത്യ അഞ്ചുവർഷം കൊണ്ട് 33.31 ശതമാനം വളർച്ചനിരക്ക് കൈവരിച്ച് 138. 38 ബില്യൺ മുട്ടകൾ (2022-23) ഉൽപാദിപ്പിക്കുന്നു. 9.02, 10.19, 6.70, 6.19, 6.77 % ആണ് യഥാക്രമം കഴിഞ്ഞ അഞ്ചു വർഷങ്ങളിലെ വാർഷിക വളർച്ചനിരക്ക്.

Read also: ടേബിൾ, ഹാച്ചിങ്, കാൻഡലിങ്... മുട്ടകൾ പലവിധം; അറിഞ്ഞില്ലേൽ ആപത്ത്

മുട്ടയുൽപാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ താഴെ പറയുന്നവയാണ്.

  1. ആന്ധ്രാപ്രദേശ് - 20.13 %
  2. തമിഴ്നാട് - 15.58 %
  3. തെലങ്കാന - 12.77 %
  4. ബംഗാൾ- 9.94 %
  5. കർണ്ണാടക - 6.51%

വാർഷിക വളർച്ചനിരക്കിൽ പശ്ചിമ ബംഗാളും ( 20.10 %) സിക്കിമും (18.93%) ഉത്തർ പ്രദേശുമാണ് (12.80 % ) മുൻപന്തിയിൽ.

Read also: പന്നി ഇറച്ചിയായി മാറുന്നത് ഇങ്ങനെയാണ്; വില്‍പനയ്ക്ക് വേറിട്ട രീതി

Image credit: Tatjana Baibakova/ShutterStock
Image credit: Tatjana Baibakova/ShutterStock

മാസോൽപാദനവും മുന്നോട്ട്

2022-23 വർഷത്തിലെ രാജ്യത്തെ മാംസോൽപാദനം 97.7 ലക്ഷം ടണ്ണായിരുന്നു. 2018-19ലെ 81.1 ലക്ഷം ടണ്ണിൽ നിന്ന് 20.39 ശതമാനം വളർച്ചയാണ് ഉണ്ടായത്. 2018 മുതൽ 2023 വരെയുള്ള വർഷങ്ങളിലെ വാർഷിക വളർച്ചനിരക്ക് യഥാക്രമം 5.99, 5.98, 2.30, 5.62, 5.13% ആയിരുന്നു.

മുൻനിര സംസ്ഥാനങ്ങളും സംഭാവനയും ഇങ്ങനെയാണ്

  1. യുപി - 12.20 %
  2. ബംഗാൾ- 11.93 %
  3. മഹാരാഷ്ട്ര - 11.50%
  4. ആന്ധ്രാ - 11.2 %
  5. തെലങ്കാന - 11.06 % 

വാർഷിക വളർച്ചനിരക്കിൽ സിക്കിം (63.08 %), മേഘാലയ (38. 34 %), ഗോവ ( 22.98 %) എന്നീ സംസ്ഥാനങ്ങളാണ് മുൻപിൽ.

കമ്പിളിരോമത്തിന്റെ ഉൽപാദനം16.84 ശതമാനം വർധനയോടെ 336.1 ലക്ഷം കിലോഗ്രാമിലെത്തി. 47.98, 22.55 ശതമാനം വീതം ഉൽപാദിപ്പിച്ച രാജസ്ഥാനും, ജമ്മു കാഷ്മീമീരുമാണ് സംസ്ഥാനങ്ങളിൽ മുൻനിരയിൽ. വാർഷിക വളർച്ചാനിരക്കിൽ അരുണാചൽ പ്രദേശ് മുൻപിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com