ആന്തൂറിയം അഴകോടെനിൽക്കാൻ

anthurium
SHARE

ആന്തൂറിയത്തിനു ജൈവവളവും രാസവളവും ചേർക്കാം. പച്ചച്ചാണകസ്ലറി, കടലപ്പിണ്ണാക്ക് പുളിപ്പിച്ചു കിട്ടുന്ന തെളി, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ് എന്നിവ ആന്തൂറിയത്തിനു ചേർക്കാം. നേരിയ അളവിൽ 19:19:19 വളം രണ്ടു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ആഴ്ചയിൽ ഒരു തവണ നൽകാം. നീർവാർച്ച നന്നാകണം. ഡൈത്തേൻ എം–45 കുമിൾനാശിനി മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ സ്പ്രേ ചെയ്താൽ ആന്ത്രാക്നോസിനെ നിയന്ത്രിക്കാം. വേരുചീയൽ രോഗത്തെ നിയന്ത്രിക്കാൻ അക്കോമിൻ എന്ന കുമിൾനാശിനി മൂന്നു മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ചുവട്ടിൽ ഒഴിക്കുക. ബാക്ടീരിയ വരുത്തുന്ന ബ്ലൈറ്റ് എന്ന രോഗത്തെ നിയന്ത്രിക്കാൻ മഞ്ഞൾ‌പ്പൊടിയും സോഡിയം ബൈകാർബണേറ്റും 10:1 എന്ന അനുപാതത്തിൽ ഒന്നിച്ച് ഒന്നര ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് രോഗം കാണുന്നതു മുതൽ ആഴ്ചയിൽ ഒന്നു വീതം സ്പ്രേ ചെയ്യുക.

ഓർക്കിഡ്

നിലത്തു വളരുന്ന ഓർക്കിഡുകൾക്ക് സാധാരണ ജൈവ വളങ്ങളാണ് ശുപാർശ ചെയ്യുന്നത്. എന്നാൽ കരുത്തു കുറവാണെങ്കിൽ നേരിയ അളവിൽ 19:19:19 വളം ചേർക്കുന്നതു കൊള്ളാം. ചട്ടികളിൽ വളർത്തുന്ന ഹാങ്ങിങ് വിഭാഗങ്ങൾക്ക് വളർച്ചയനുസരിച്ചാണു വളം. കായികവളർച്ചാ സമയത്ത് എൻപികെ 3:1:1എന്ന അനുപാതത്തിലുള്ള മിശ്രിതമാ ണ് തളിക്കുക. ഇതിന്റെ മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ലായനിയുണ്ടാക്കി സ്പ്രേ ചെയ്യാം. ഈ അനുപാതത്തിൽ ഖരദ്രാവകരൂപത്തിലുള്ള വളങ്ങൾ നൽകാം. പുഷ്പിക്കുന്ന കാലത്ത് എൻപികെ 1:2:2 മിശ്രിതം നൽകണം. അളവ് മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് സാധാരണ ആഴ്ചയിൽ രണ്ടു തവണ വളലായനി തളിക്കാം.

റോസ്

നന്നായി പ്രൂണിങ് നടത്തണം. തടം തുരന്ന് ജൈവവളവും രാസവളവും ചേർക്കണം. കുമിൾരോഗങ്ങളെ നിയന്ത്രിക്കാൻ ബ്ലിട്ടോക്സ് മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു സ്പ്രേ ചെയ്യണം. മാരിഗോൾഡ്, സീനിയ, ആസ്റ്റർ ഡയാന്തസ്, പെറ്റൂണിയ, ഡാലിയ മുതലായവയുടെ വിത്തു മുളപ്പിക്കുന്നതിനും തൈകൾ നടുന്നതിനും ഈ മാസം യോജ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
FROM ONMANORAMA