കാത്തിരിക്കാനുള്ള ക്ഷമയുണ്ടെങ്കിൽ ഹോയച്ചെടി വളർത്താം

hoya
SHARE

ഹോയ അഥവാ വാക്‌സ് പ്ലാന്റ് പാതി തണലുള്ളിടത്തു പടർന്നുവളർന്നു പൂവിടുന്ന വള്ളിച്ചെടിയാണ്. ധാരാളം വെള്ളം ശേഖരിച്ചുവയ്ക്കുന്ന ഇലകളും താങ്ങിൽ പറ്റിപ്പിടിച്ചു വളരാനായി തണ്ടിന്റെ മുട്ടുകളിൽനിന്നുള്ള വേരുകളും ഈ ചെടിയുടെ പ്രത്യേകതയാണ്. ഇലകൾ ഉപയോഗിച്ച് ഈ ചെടി വളർത്തിയെടുക്കാം. ഇല കുതിർത്തെടുത്ത മണലിൽ നട്ടാൽ 1–2 മാസത്തിനുള്ളിൽ ചുവട്ടിൽനിന്നു വേരുകൾ വന്നു ചെടി വളരാൻ തുടങ്ങും. ചെടി ആദ്യം ഇലകൾ ഇല്ലാത്ത തണ്ടു മാത്രമാണ് ഉൽപാദിപ്പിക്കുക. 7–8 മാസത്തെ വളർച്ചയായാലാണ് ഇലകളും പിന്നീട് തണ്ടിന്റെ മുട്ടുകളിൽനിന്നു വേരുകളും ഉണ്ടാകുക. ഈ വേരുകൾ താങ്ങിൽ പറ്റിപ്പിടിച്ചു പടർന്നു വളരാന്‍ സഹായിക്കും. പൂർണ വളർച്ചയായ വാക്സ് പ്ലാന്റ്, ഓർക്കിഡിൽ എന്നപോലെ ഇലകൾ വഴിയാണ് അധികമായി വെള്ളവും വളവും വലിച്ചെടുക്കുക. അതുകൊണ്ട് നനയും വളവും അധികമായി ഇലകളിലാണ് നൽകേണ്ടത്. പൂർണമായി വെള്ളത്തിൽ ലയിക്കുന്ന 19:19:19 രാസവളം 2 ഗ്രാം / ലീറ്റർ വെള്ളത്തിൽ ലായനിയായി ഇലകളിൽ തളിച്ചുനൽകാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
FROM ONMANORAMA