നയനവിസ്മയം തീർക്കുന്ന പൂക്കൾ, കാണാം മരുഭൂമിയിലെ രണ്ടരയേക്കറിലെ പൂന്തോട്ടം

HIGHLIGHTS
  • നടത്തിപ്പുകാരൻ മലയാളിയായ ഫൈസൽ ആർ തിരൂർ
samra-farm-1
SHARE

ഷാർജയിലെ അൽ ബത്തായയിൽ അഞ്ചേക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതാണ് സംറാ ഫാം. അഞ്ചേക്കറിൽ രണ്ടരയേക്കറിൽ പച്ചക്കറിക്കൃഷിയും ബാക്കിയുള്ള രണ്ടരയേക്കറിൽ പൂച്ചെടികളുമാണുള്ളത്. മലയാളിയായ ഫൈസൽ ആർ തിരൂർ ആണ് പച്ചക്കറിത്തോട്ടത്തിന്റെയും പൂന്തോട്ടത്തിന്റെയും നടത്തിപ്പുകാരൻ. ഒട്ടേറെ ഇനം പച്ചക്കറികൾ ഇവിടെ വിളയുന്നു (അതേക്കുറിച്ച് മാർച്ച് 19ന് കർഷകശ്രീ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു).

18 ഇനം പെറ്റൂണിയ, 6 ഇനം മാരിഗോൾഡ്, മുല്ല, വാടാമല്ലി, അരളി, ബൊഗൈൻവില്ല, യൂഫോബിയ, വിൻക, ഇൻഡോർ പ്ലാന്റുകളായ ലിമിഫോളിയ, വാഷിങ്ടോണിയ, സ്റ്റോക്ക്, കറ്റാർവാഴ തുടങ്ങിയവയാണ് സംറാ ഓർണമെന്റൽ ഫ്ലവേഴ്സ് ഫാമിലുള്ളത്.

ഫുഡ് വ്ളോഗറായ ആൻ ജേക്കബാണ് സംറാ ഓർണമെന്റർ ഫ്ലവേഴ്സ് ഫാമിലെ വിശേഷങ്ങൾ യുട്യൂബിലൂടെ പങ്കുവച്ചിരിക്കുന്നത്. 

സംറാ ഓർണമെന്റൽ ഫ്ലവേഴ്സ് ഫാമിലെ നയനവിസ്മയം തീർക്കുന്ന കാഴ്ചകൾ കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
FROM ONMANORAMA