പൂച്ചെടികൾക്ക് വെള്ളമൊഴിക്കാൻ മറക്കുന്നവരുണ്ട് മടിയുള്ളവരുണ്ട്. തൂക്കിയിട്ട് ചെടി വളർത്തുന്നവർക്കാണെങ്കിൽ ഉയരത്തിലുള്ള ചട്ടികളിൽ വെള്ളമൊഴിക്കാൻ ബുദ്ധിമുട്ടും ആയിരിക്കും. അത്തരം ഹാങിങ് ഗാർഡനിൽ വെള്ളമൊഴിക്കാൻ ഒരു മാർഗം പരിചയപ്പെടുത്തുകയാണ് കോഴിക്കോട് സ്വദേശിയായ നിസ്താർ.
ഭംഗിയായി തൂക്കിയ ചെടിച്ചട്ടികളുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഹോസിലൂടെ വെള്ളം ചട്ടികളിലേക്കു വീഴും. ചട്ടികൾ കെട്ടിയ വള്ളികളിലൂടെ വെള്ളം താഴേക്കു പതിക്കുന്നതു കാണാനും നല്ല ഭംഗിയാണ്. വിഡിയോ കാണാം.