ADVERTISEMENT

അശോക ഇനങ്ങളിൽ മനോഹര പുഷ്പങ്ങളുണ്ടാകുന്ന സസ്യമാണ് ബ്രൗണിയ. ഓറഞ്ചു നിറത്തിൽ ഇവയിൽ വിരിയുന്ന പൂവിനുള്ളിൽ പൂക്കാലമൊരുക്കി വച്ചതു പോലെയുള്ള മനോഹര രൂപം ആരെയും ആകർഷിക്കും. അഞ്ചു മീറ്ററോളം ഉയരത്തിൽ താഴേക്കൊതുങ്ങിയ ശാഖകളും സംയുക്ത പത്രങ്ങളായ ചെറിയ ഇലകളുമാണ് ഉണ്ടാകുക. ഇവയുടെ ഇളം ഇലകൾക്ക് ചെമ്പുനിറമാണ്.

ഓസ്ട്രേലിയൻ സ്വദേശിയായ ബ്രൗണിയ കേരളത്തിലെ പൂന്തോട്ടങ്ങളിലും അപൂർവമായി കാണാം. കാലവർഷത്തിനു ശേഷം വെയിൽ പരക്കുന്നതോടെ ഇവ നിറയെ പൂവിട്ടു തുടങ്ങും. രണ്ടു ദിവസത്തിനുള്ളിൽ പൂക്കൾ വാടിക്കൊഴിയും. ധാരാളം തേനീച്ചകൾ പൂക്കളിൽ തേൻ തേടിയെത്തും. ബ്രൗണിയ ചെടിയുടെ പാകമായ കായ്കളിൽനിന്നു ലഭിക്കുന്ന പയർമണി പോലെയുള്ള വിത്തു കിളിർപ്പിച്ച് തൈകൾ തയാറാക്കാം. ഇവയുടെ ചെറു കമ്പുകളിൽ തൊലി മാറ്റി ചാണകപ്പൊടിയും, ചകിരിച്ചോറും ചേർത്തമിത്രിതം പതിവെച്ചു വേരുപിടിപ്പിക്കുകയുമാകാം. നല്ല സൂര്യപ്രകാശമുള്ള തുറസായ സ്ഥലം തെരഞ്ഞെടുത്തു വേണം ബ്രൗണിയ നടാൻ. വെള്ളക്കെട്ടുള്ള ഭൂമി വളർത്താൻ അഭികാമ്യമല്ല. രണ്ടു-മൂന്നു വർഷം കൊണ്ട് ഇവ പുഷ്പിച്ചു തുടങ്ങും. വർഷത്തിലൊരിക്കൽ കൊമ്പുകോതി സസൃങ്ങൾക്ക് കൂടുതൽ മനോഹാരിത ലഭിക്കും.

ഫോൺ: 9495234232

English summary: Brownea Plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com