മകനുവേണ്ടി ചെടികൾ വളർത്തിയ ശ്രീപ്രിയ എത്തിപ്പെട്ടത് ചെടികൾ വാടകയ്ക്കു നൽകുന്ന സംരംഭകയിലേക്ക്

HIGHLIGHTS
  • 10 വർഷം മുൻപ് ആരംഭിച്ച സംരംഭം
  • മാസത്തിൽ ഒരിക്കൽ ചെടികൾ മുഴുവൻ മാറ്റി പകരം പുതിയവ നൽകും
sreepriya-rent-a-plant
ശ്രീപ്രിയ ചെടികൾക്കൊപ്പം
SHARE

തിരുവന്തപുരം, ശ്രീകാര്യം ശിവോദയത്തിലെ ഗിരീഷിന്റെ ഭാര്യ ശ്രീപ്രിയയ്ക്ക് നിന്നു തിരിയാൻ നേരമില്ല. 10 വർഷം മുൻപ് ഏതാനും ചെടികൾ വാടകയ്ക്കു നൽകി ആരംഭിച്ച  സംരംഭം ഇന്ന് നൂറു കണക്കിനു ചെടികളും ജോലിക്കാരുമായി ഒരു പ്രസ്ഥാനമായി വളർന്നിരിക്കുന്നു. 

മകനു വേണ്ടി തുടങ്ങിയ ചെടിപരിപാലനം ക്രമേണ സംരംഭമായി വളരുകയായിരുന്നുവെന്ന് ശ്രീപ്രിയ. അധ്യാപികയായിരുന്ന ശ്രീപ്രിയ സെറിബ്രൽ പാൾസി രോഗമുള്ള മകനെ പരിചരിക്കാനായി ജോലി രാജിവയ്ക്കുകയായിരുന്നു. മകന്റെ ചികിത്സയുടെ ഭാഗമായി പലതും പരീക്ഷിച്ചപ്പോൾ ചെടികളോട് അവന് പ്രത്യേക ഇഷ്ടമുള്ളതായി മനസിലായി. അങ്ങനെയാണ് അലങ്കാരച്ചെടി പരിപാലനം ആരംഭിച്ചത്. 

ചെടിപരിപാലനത്തിൽ മകനും പങ്കാളിയായി. അതിലവൻ പ്രത്യേക ആനന്ദവും സംതൃപ്തിയും കണ്ടെത്തിയതോടെ. ചെടികളുടെ  എണ്ണം വർധിപ്പിച്ചു. അപ്പോഴാണ് അടുത്ത സുഹൃത്ത് ചെടികൾ വാടകയ്ക്ക് കൊടുത്തുകൂടെ എന്ന് ചോദിച്ചത്.  ടെക്നോപാർക്കിലെ 1 - 2 കമ്പനികളെ പരിചയപ്പെടുത്തുകയും ചെയ്തു. പുതിയൊരു സംരംഭത്തിന്റെ തുടക്കമായിരുന്നു അത്.

ഇന്നു ടെക്നോപാർക്കിലെ പല ഐടി സ്ഥാപങ്ങളുടെയും അകത്തളം അലങ്കരിക്കുന്നത് ഇവരുടെ ചെടികളാണ്. ചെടികൾ കൊണ്ടുപോകാൻ മാരുതി വാനുമുണ്ട്. എല്ലാ ആഴ്ചയും സ്ഥാപനങ്ങളിൽ എത്തി ചെടികൾ സർവീസ് ചെയ്യും. ഏതെങ്കിലുമൊരു ചെടിക്കു കേടു കണ്ടാൽ അപ്പോൾത്തന്നെ മാറ്റി പുതിയതു വയ്ക്കും. അതല്ലെങ്കിലും മാസത്തിൽ ഒരിക്കൽ ചെടികൾ മുഴുവൻ മാറ്റി പകരം പുതിയവ നൽകും. സ്ഥാപനത്തിൽ ഗസ്റ്റ് വരുന്നുണ്ടെങ്കിൽ കൂടുതൽ ചെടികൾ വച്ച് അകത്തളം കൂടുതൽ മോടിയാക്കും. 

ഫോൺ: 9495163458     

English summary: Rent a Plant at Trivandrum

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA