അകത്തളങ്ങളെ അഴകാക്കാൻ ന്യൂജെൻ ചെടിച്ചട്ടികൾ

HIGHLIGHTS
  • ഉപഭോക്താക്കളുടെ അഭിരുചിക്ക് അനുസൃതമായി ചെടിച്ചട്ടി വിപണി വളർന്നു
  • കുട്ടികളുടെ മുറികളിലേക്കായി മൃഗങ്ങളുടെയും പക്ഷികളുടെയും രൂപത്തിലുള്ളത്
micro-green-pot
SHARE

അകത്തളങ്ങളിൽ അലങ്കാരച്ചെടികൾ പരിപാലിക്കാൻ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടി വരുകയാണല്ലോ. സാധാരണ രീതിയിലുള്ള പ്ലാസ്റ്റിക് അല്ലെങ്കിൽ മൺചട്ടികളാണ് അകത്തളങ്ങളിൽ ചെടി വളർത്താൻ മുൻപ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്നതു പോരാ. വീടിന്റെ ഇന്റീരിയർ ഡിസൈനിന് അനുയോജ്യമായ ചെടിച്ചട്ടികൾ തന്നെ വേണം ആളുകൾക്ക്. അതുകൊണ്ടുതന്നെ ചെടിക്കൊപ്പം അതിനു യോജിക്കുന്ന ചട്ടികൾക്കും നല്ല ഡിമാൻഡാണ്. 

ഉപഭോക്താക്കളുടെ അഭിരുചിക്ക് അനുസൃതമായി ചെടിച്ചട്ടി വിപണി വളർന്നിട്ടുണ്ട്. കുട്ടികളുടെ മുറികളിലേക്കായി മൃഗങ്ങളുടെയും പക്ഷികളുടെയും രൂപത്തിലുള്ളത്, കള്ളിച്ചെടി നടാൻ കള്ളിച്ചെടിയുടെതന്നെ ആകൃതിയിലുള്ളത് എന്നിങ്ങനെ ഒട്ടേറെയിനം ചട്ടികൾ ഇന്ന് ലഭ്യമാണ്. ചെടിയടക്കം ഇത്തരം ചട്ടികള്‍ വിൽക്കുന്ന കടകള്‍ നല്ല സംരംഭസാധ്യതയാണ്. 

ഇറക്കുമതി ചെയ്തത്, അതല്ലെങ്കിൽ ഉത്തരേന്ത്യയിൽ നിന്നുമുള്ള  സെറാമിക് അല്ലെങ്കിൽ പ്ലാസ്റ്റിക് ചട്ടികൾ, സെൽഫ് വാട്ടറിങ് പോട്ട് എന്നിവയ്ക്കെല്ലാം നല്ല വിപണിയുണ്ട്.  സാധാരണയുള്ള ചട്ടികളിൽ ആകർഷകമായ ഗ്ലാസ് വർക്ക്, അല്ലെങ്കിൽ പെയിന്റ് ചെയ്തു മോടിയാക്കി അതിൽ ചെടികൾ നട്ടും വിപണനത്തിനായി തയാറാക്കാം.  ബ്യൂട്ടി പാർലറിന്റെയോ, ബൊട്ടീക്കിന്റെയോ ഭാഗമായി ഈ കലാസംരംഭം ആരംഭിക്കുന്നത് സ്ത്രീകളുടെ ശ്രദ്ധ നേടും. 

ഇലച്ചെടികളും സെക്കുലന്റ് ചെടികളും ഇത്തരം ചട്ടികളിൽ നടുമ്പോൾ ഓരോ ചെടിക്കും വളരാൻ യോജിച്ച മിശ്രിതം നിറയ്ക്കാൻ ശ്രദ്ധിക്കണം. മഗ്ഗിന്റെയും മറ്റും ആകൃതിയുള്ള ചട്ടികൾക്കു പലതിനും അധിക നനജലം വാർന്നു പോകാൻ താഴെ ദ്വാരം ഉണ്ടാകാറില്ല. ഇതുപോലുള്ള പാത്രത്തിൽ മിശ്രിതം നിറക്കുന്നതിനു മുൻപ് ഒരു നിര ഓടിന്റെ ചെറിയ കഷണങ്ങൾ നിരത്തി അതിനു മുകളിൽ ഗ്രീൻ നെറ്റിന്റെ ഒരു കഷണം ആവരണമായി നൽകി അതിനു മുകളിൽ വേണം മിശ്രിതം നിറച്ചു ചെടി നടാൻ. 

ചെടി നട്ട ശേഷം മിശ്രിതം കാണാത്ത വിധത്തിൽ മുകൾഭാഗം ചെറിയ പെബിൾ, മാർബിൾ ചിപ്സ് ഇവ ഉപയോഗിച്ച് കൂടുതൽ മോടിയാകണം. മനോഹരമായി പെയിന്റ് ചെയ്ത ഗ്ലാസ് ജാറിനുള്ളിൽ ആവശ്യത്തിന് വെള്ളവും നിറച്ചു അതിൽ മണി പ്ലാന്റ്, സിങ്കോണിയം തുടങ്ങി വെള്ളത്തിൽ വളരുന്ന ചെടികൾ വളർത്താം. കൂടാതെ ഗ്ലാസ് ജാറിനുള്ളിൽ ഒരു ഫൈറ്റർ ഫിഷും അതിനു മുകളിൽ ഒരു പീസ് ലില്ലിയും നട്ടു തയാറാക്കുന്ന വൺ ഫിഷ് വൺ പ്ലാന്റ് അക്വേറിയവും ഒരുക്കാവുന്നതാണ്. ചട്ടികളും ചെടികളും വെവ്വേറെ ലഭ്യമാക്കുകയുമാവാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA