വേഴാമ്പൽ പോലെ ഒരു ആരാമസുന്ദരി, ജേഡ് വൈൻ എന്ന വേഴാമ്പൽ പൂവ്

HIGHLIGHTS
  • കേരളത്തിലെ തനതു കലാവസ്ഥയിലും ജേഡ് വൈൻ നന്നായി വളരും
  • പൂക്കൾ പത്തു ദിവത്തോളം കൊഴിയാതെ നിൽക്കും
jade-wine
SHARE

ഫിലിപ്പീൻസ് എന്ന ഉഷ്ണ മേഖലാ രാജ്യത്തെ മഴക്കാടുകളിൽ സ്വഭാവികമായി വളരുന്ന വള്ളിച്ചെടിയാണ് ജേഡ് വൈൻ. ഇവയുടെ കൂട്ടമായി വിരിയുന്ന പൂക്കൾ മനം കവരുന്നവയാണ്. വേഴാമ്പലിന്റെ ചുണ്ടു പോലെ തോന്നുന്ന പൂക്കുലകൾ കാണുന്നതിനാലാണ് വേഴാമ്പൽ പൂവ് എന്ന പേര് ലഭിച്ചത്. തിളങ്ങുന്ന ചുവപ്പ്, സമുദ്ര‌‌നീല നിറങ്ങളിൽ പൂക്കളുള്ള ജേഡ് വൈൻ വള്ളികൾ കാണാറുണ്ട്. ദീർഘ വർഷങ്ങളുടെ ആയുസുള്ള വളളിയാണിത്. പൊതുവെ പുഷ്പിക്കുന്നത് വേനൽക്കാലത്തിനൊടുവിലാണെങ്കിലും  മറ്റു സമയങ്ങളിലും ചിലപ്പോൾ പൂക്കൾ വിരിയാറുണ്ട്. പൂക്കൾ പത്തു ദിവത്തോളം കൊഴിയാതെ നിൽക്കും ബീൻസിന്റെ ആകൃതിയിലുള്ള വലിയ കായ്കളും ഇവയിൽ ഉണ്ടാകാറുണ്ട്.

കേരളത്തിലെ തനതു കലാവസ്ഥയിലും ജേഡ് വൈൻ നന്നായി വളരുകയും പൂക്കുകയും ചെയ്യും. വിത്തുമുളപ്പിച്ചും. വളളിയിൽ പതിവെച്ചു വേരുമുളപ്പിച്ചും ഇവയുടെ തൈകൾ നട്ടു വളർത്താത്താം. ബലമുള്ള പന്തലുകളിലോ കമാനങ്ങളിലോ ഇവ പടർത്തി വളർത്താം. കാര്യമായ പരിചരണമൊന്നുമില്ലാതെ ഇവ രണ്ടു -മൂന്നു വർഷങ്ങൾ കൊണ്ട് പൂവിടും. നിത്യഹരിതാഭമാർന്ന ഇലപ്പർപ്പുള്ള ഇവ തണലും കുളിർമ്മയും നൽകും.

English summary: red jade vine plant blooms 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA