സംഗതി കളറാണ്, മനം മയക്കുന്നവയാണ്; നട്ടുവളർത്താം ആൻജലോനിയ

HIGHLIGHTS
  • ജന്മദേശം തെക്കേ അമേരിക്കയിൽ
  • ശലഭോദ്യാനങ്ങൾക്കും സുഗന്ധോദ്യാനങ്ങൾക്കും ഉപയോഗിക്കാം
angelonia
SHARE

ഉദ്യാനങ്ങൾക്കു മനം മയക്കുന്ന നിറഭംഗിയേകാൻ കഴിവുള്ള ചെറുസസ്യമാണ് ആൻജലോനിയ. തെക്കേ അമേരിക്കയിലാണു ജന്മദേശമെങ്കിലും നമ്മുടെ കാലാവസ്ഥയിലും നന്നായി വളരും. 

പൂമെത്തകൾ, പൂവേലികൾ, ശിലാരാമങ്ങൾ തുടങ്ങിയ ഉദ്യാനഘടകങ്ങൾക്കു വളരെ യോജിച്ച പൂച്ചെടിയാണിത്. ശലഭോദ്യാനങ്ങൾക്കും സുഗന്ധോദ്യാനങ്ങൾക്കും ഉപയോഗിക്കാം. 

പ്രധാനമായും വയലറ്റ്, വെള്ള, പിങ്ക് എന്നീ ഇനങ്ങളാണ് കേരളത്തിൽ പ്രചാരത്തിലുള്ളത്. 

നല്ല സൂര്യപ്രകാശവും കുറച്ചു ജലസേചനവും അൽപം ജൈവവളവും മതി ഇവ നന്നായി വളരാൻ. 

ചട്ടിയിലും തറയിലും നടാം. മണൽ കലർന്ന മണ്ണാണ് അനുയോജ്യം. നീർവാർച്ചയുണ്ടായിരിക്കണം. 30 സെ.മീ അകലത്തിൽ ചെടികൾ നടാം. ചട്ടിയിൽ നടുമ്പോൾ മണ്ണ്, മണൽ, കംപോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തിൽ നിറയ്‌ക്കാം.  

ഉണക്കിപ്പൊടിച്ച ചാണകം, ഇലവളം, മണ്ണിര കംപോസ്റ്റ്, എല്ലുപൊടി, കോഴിക്കാഷ്‌ഠം എന്നിവയിൽ ഏതെങ്കിലും മാസത്തിലൊരിക്കൽ നൽകാം. വിത്തുകൾ വഴിയും തണ്ട് മുറിച്ചു നട്ടും വംശവർധന നടത്താം. നീരൂറ്റിക്കുടിക്കുന്ന ജീവികളുടെ ആക്രമണം കണ്ടാൽ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഇലകളുടെ അടിഭാഗത്ത് പതിക്കത്തക്ക വിധത്തിൽ സ്‌പ്രേ ചെയ്യുക. 

English summary: Tips For Growing Angelonia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA