ADVERTISEMENT

പൂക്കളോടുള്ള അതിരറ്റ താൽപര്യംകൊണ്ട് വീട്ടുമുറ്റത്ത് വലിയൊരു ഉദ്യാനം തീർക്കുകയും ഉദ്യാനത്തിലെ അംഗങ്ങളുടെ എണ്ണം കൂടിയപ്പോൾ അത് നഴ്സറിയായി ചിട്ടപ്പെടുത്തുകയും ചെയ്ത വീട്ടമ്മയാണ് മുളന്തുരുത്തി സ്വദേശിനിയായ കളപ്പുരയ്ക്കൽ ശാന്ത ഫിലിപ്പ്. ഓർക്കിഡ്, ജെർബറ, അഡീനിയം, ആന്തൂറിയം എന്നിവയാണ് ഇവിടുത്തെ പ്രധാന ഇനങ്ങൾ. ഇവയിൽത്തന്നെ ഓർക്കിഡുകളാണ് ശാന്തയുടെ ഇഷ്ട ഇനം. 25 ഇനങ്ങളിലായി മുന്നൂറിൽപ്പരം ഓർക്കിഡ് ചെടികളാണ് ഇവിടുള്ളത്. ഇവയ്ക്കൊപ്പം അകത്തളച്ചെടികളുടെ ശേഖരവും ഇവിടുണ്ട്.

പണ്ടു മുതലേ ശാന്തയ്ക്ക് ചെടികളോടു താൽപര്യമായിരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ സന്ദർശിക്കുമ്പോൾ നല്ല ചെടികൾ കൊടുവരുമായിരുന്നു. കൂടാതെ നഴ്സറികളും പ്രദർശനങ്ങളും സന്ദർശിച്ച് ചെടികൾ എത്തിക്കുന്നു. അഡീനിയം ഗ്രാഫ്റ്റ് ചെയ്ത് പുതിയ ചെടികൾ ഉണ്ടാക്കിയെടുക്കുന്നതും ശാന്തതന്നെയാണ്. 

രാവിലെതന്നെ ചെടികൾക്കാവശ്യമായ വെള്ളവും വളവും നൽകാൻ ശ്രദ്ധിക്കുന്നു. ചാണകവും പുളിപ്പിച്ച പിണ്ണാക്കും ചേർത്തുള്ള വളമാണ് ചെടികൾക്ക് നൽകുന്നത്.

orchid

ചെടികളുടെ ശേഖരം വലുതായപ്പോൾ വീട്ടുമുറ്റത്തൊരു ഗ്രീൻഹൗസ് തയാറാക്കി. ചെടികൾ വിൽക്കാനുള്ള സാധ്യത തെളിഞ്ഞപ്പോൾ ഒന്നര വർഷം മുമ്പാണ് നഴ്സറിയാക്കിയത്. വീട്ടുമുറ്റത്തുതന്നെയാണ് ചെടികളെന്നതിനാൽ വീടിന് അഴകും ഒപ്പം വരുമാനമാർഗവുമാകുന്നു ഈ ചെടികൾ. കൃഷി ഓഫീസിൽനിന്ന് ആവശ്യമായ മാർഗനിർദേശങ്ങളും ശാന്തയ്ക്ക് ലഭിക്കുന്നുണ്ട്.

indoor-plants

പൂച്ചെടികളേക്കൂടാതെ ടെറസിൽ ചെറിയ രീതിയിൽ പച്ചക്കറിക്കൃഷിയും ഇവിടുണ്ട്. ബംഗളൂരുവിൽ ജോലിചെയ്യുന്ന മകൻ അനീഷാണ് പച്ചക്കറിക്കൃഷിയുടെ പിന്നീൽ. ലോക്‌ഡൗണിനെത്തുടർന്ന് നാട്ടിലെത്തി ക്വാറന്റൈനിലിരുന്ന സമയത്താണ് അനീഷ് പച്ചക്കറിക്കൃഷി ചെയ്യുന്നത്. കൃഷിഭവന്റെ വാട്സാപ് കൂട്ടായ്മയിലൂടെ കൃഷിയെക്കുറിച്ചു പഠിച്ചു. സോഷ്യൽ മീഡിയയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് പഴയ പേപ്പറും ചകരിച്ചോറുമാണ് നടീൽ മിശ്രിതമാക്കിയത്. ജലസേചനത്തിന് തിരിനന സംവിധാനവുമൊരുക്കി. അങ്ങനെ ലോക്‌ഡൗണിൽ തുടങ്ങിയ പച്ചക്കറിക്കൃഷിയിൽ ഇപ്പോൾ നൂറുമേനി വിളവു ലഭിച്ചുകൊണ്ടിരിക്കുകയാണ്.

ഫോൺ: 9886768739

English summary: Gardening Is My Passion, Gardening Kerala, Gardening Ideas At Home, Gardening As A Hobby  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com