ചെടികൾ മാത്രമല്ല, ചെടികളിലൂടെ യുട്യൂബും ഷിഫയ്ക്കു നൽകും വരുമാനം

HIGHLIGHTS
  • ചെടികൾക്കൊരു ചാനൽ
  • യുട്യൂബ് ചാനലിൽ ഉദ്യാന വിശേഷങ്ങൾ പങ്കിട്ടു വരുമാനം
gardening-shifa
ഷിഫ
SHARE

‘എംഎ പൊളിറ്റിക്കൽ സയൻസ് കഴിഞ്ഞ് ഗവേഷണത്തിനു തയാറെടുക്കുമ്പോഴാണ് കോവിഡ് കാലം തുടങ്ങുന്നത്. ലോക്ഡൗൺ നാളുകളിൽ മലപ്പുറം തിരൂരിലുള്ള വീട്ടിൽ വെറുതെ ഇരുന്നപ്പോൾ ഇഷ്ടവിനോദത്തിന്റെ വിശേഷങ്ങൾ പങ്കിടാനായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി. ബൊട്ടാണിക്കൽ വിമൻ എന്നു പേരിട്ട ചാനലിലൂടെ എനിക്കു പ്രിയ്യപ്പെട്ട ഉദ്യാനച്ചെടികളുടെ വിശേഷങ്ങൾ പങ്കുവച്ചു തുടങ്ങി. തുടക്കത്തിൽ വീട്ടുകാരും കൂട്ടുകാരും മാത്രം കണ്ടു തുടങ്ങിയ വീഡിയോകൾക്ക് പതിയെ പ്രക്ഷകർ വർധിച്ചു. പത്താമത്തെ വീഡിയെ വൈറലായി. ഇപ്പോൾ വീഡിയോകളുടെ എണ്ണം അറുപതു പിന്നിട്ടു. ‘2 മാസത്തിനുള്ളിൽ 1000 സബ്സ്ക്രൈബേഴ്സ്, 4000 മണിക്കൂറിനു മുകളിൽ കാഴ്ച സമയം’ എന്ന മാനദണ്ഡം പാലിച്ചതോടെ യുട്യൂബിൽനിന്നു വരുമാനവും വന്നു തുടങ്ങി’ ഷിഫയുടെ വാക്കുകൾ.

കോവിഡ് കാലത്ത് പല തൊഴിൽമേഖലകളും തിരിച്ചടി നേരിട്ടു എന്നതു ശരിതന്നെ. എന്നാൽ ഓൺലൈൻ സംരംഭങ്ങൾ പലതും പച്ച പിടിച്ചതും ഇതേ കാലയളവിൽതന്നെ. കൃഷിയോടും ഉദ്യാനപരിപാലനത്തോടുമുള്ള താൽപര്യം പലരിലും വർധിച്ചു. അതിനർഥം ഒരുപാട് പേർ ജോലി ഉപേക്ഷിച്ച് കൃഷിയിലിറങ്ങി എന്നോ, കാർഷികോൽപാദനം വർധിച്ചുവെന്നോ അല്ല. മറിച്ച്, ആളുകൾക്കു കാണാനും കേൾക്കാനും അറിയാനും താൽപര്യമുള്ള വിഷയങ്ങളിലൊന്നായി കൃഷി മാറി. അടുക്കളത്തോട്ടമൊരുക്കാനും അലങ്കാരച്ചെടികൾ വളർത്താനും കൂടുതൽ പേർ ശ്രമം തുടങ്ങിയതും അതിന്റെ തുടർച്ചതന്നെ. കൗമാരപ്രായക്കാരും യുവാക്കളും ഈ മേഖലയിൽ താൽപര്യം കാണിക്കുന്നു എന്നതാണ് കൗതുകകരമായ കാര്യമെന്നും ഷിഫ പറയുന്നു. ഷിഫയുടെ പ്രേക്ഷകരിലും നല്ല പങ്ക് ഈ പ്രായക്കാർതന്നെ

gardening
ഷിഫ വിഡിയോ ചിത്രീകരണത്തിനിടെ

അകത്തളത്തിൽ വളർത്താവുന്ന അലങ്കാര ഇലച്ചെടികൾ ഉൾപ്പെടെ ഉദ്യാന നിർമാണത്തിലെ പുതുരീതികളും താൽപര്യങ്ങളുമെല്ലാം ‘ബൊട്ടാണിക്കൽ വിമൻ’ വിഷയമാക്കും. ഇൻഡോർ ഇലച്ചെടികളോട് ആളുകൾക്കിപ്പോൾ വലിയ കമ്പമുണ്ടെന്നു ഷിഫ. കാര്യമായ പരിപാലനമൊന്നുമില്ലാതെ വെള്ളത്തിൽ വേരുപിടിച്ചു വളരുന്ന മണിപ്ലാന്റ് ഇനങ്ങളും വായു ശുദ്ധമാക്കുന്ന ഇലച്ചെടികളുമെല്ലാം ഡിമാൻഡുള്ളവ. ഒരോന്നിന്റെയും പ്രത്യേകതകളും പരിപാലനരീതികളുമെല്ലാം ശാസ്ത്രീയമായിത്തന്നെ വിശദമാക്കും. ഓരോ വിഷയവും അവതരിപ്പിക്കുമ്പോൾ കൃത്യമായ പഠനങ്ങളും നിരിക്ഷണളും ആവശ്യം. ചിത്രീകരണത്തിനായി ചെടിവളർത്തൽ തുടങ്ങിയതോടെ ഷിഫയുടെ സസ്യശേഖരവും വളർന്നു. വീഡിയോ കണ്ട് ചെടികൾ വാങ്ങാൻ പലരും താൽപര്യപ്പട്ടെത്തിയതോടെ  തൈകൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളും തുടങ്ങി. 

പങ്കുവയ്ക്കുന്ന ആശയങ്ങളും വിവരങ്ങളും ആകർഷകമായാൽ മാത്രം പോരാ, വീഡിയോകളുടെ ദൈർഘ്യവും ചിത്രീകരണ മികവും എഡിറ്റിങ്ങും കാഴ്ചക്കാരെ നേടുന്നതിൽ പ്രധാനമെന്നു ഷിഫ. ശരാശരി പത്തു മിനിറ്റിലൊതുങ്ങുന്ന വീഡിയോകൾക്കാണ് കൂടുതൽ പ്രേക്ഷകരെ ലഭിക്കുന്നത്. തുടർച്ചയായി വീഡിയോകൾ അപ്‌ലോഡ് ചെയ്ത് കാഴ്ചക്കാരെ നിലനിർത്താനും കഴിയണം. വീട്ടിലിരുന്ന് വരുമാനം നേടാനുള്ള മികച്ച അവസരമാണ് യൂട്യൂബ് ചാനൽ നൽകുന്നത് എന്നതിനാൽ കൃഷിയിലും ഉദ്യാന പരിപാലനത്തിലും അഭിരുചിയുള്ള വനിതകൾക്ക് ഈ വഴിക്ക് ശ്രമങ്ങളാകാമെന്നും ഷിഫ ഓർമിപ്പിക്കുന്നു.

ഫോൺ: 9400820069

youtube: Botanical woman

English summary: Earn Money With YouTube, Gardening And Farming, Gardening And Landscaping, Gardening And Mental Health, Gardening And Plants, Gardening As A Hobby, Gardening At Home, Gardening Benefits, Gardening Bottle, Gardening Decoration, Gardening Design, Gardening Design Ideas, Gardening Diy Ideas, Gardening For Beginners, Gardening For Beginners At Home, Gardening Hacks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA