ഉദ്യാനത്തിന് അഴകാകാൻ ഇന്തോനേഷ്യൻ- ജാപ്പനീസ് സ്റ്റൈൽ ഗാർഡൻ വിദ്യ

HIGHLIGHTS
  • മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ ചേർത്ത് നടീൽ മിശ്രിതം
tamandama
SHARE

പായൽ പന്ത് അല്ലെങ്കിൽ മോസ് ബോൾ അല്ലെങ്കിൽ കൊക്കെഡാമ എന്ന ജാപ്പനീസ് ചെടിപരിപാലന രീതി ഇന്ന് നമ്മുടെ നാട്ടിലും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വളക്കൂറുള്ള മണ്ണ് ഉരുട്ടി പന്തുപോലെയാക്കിയശേഷം ഏതെങ്കിലും ഒരു ചെടി നട്ടുപിടിപ്പിക്കുന്നു. ഒപ്പം പന്തുപോലാക്കിയ മണ്ണിന് ചുറ്റും പായൽ വച്ചുപിടിപ്പിക്കുകകൂടി ചെയ്താൽ കൊക്കെഡാമയായി. കൊക്കെഡ‍ാമയിൽനിന്ന് അൽപം വ്യത്യസ്തമാണ് തമന്ദമ (Tamandama) എന്ന പരിപാലനരീതി. കൊക്കെഡ‍ാമയിൽ ഒരു ചെടിയാണ് വയ്ക്കുന്നതെങ്കിൽ തമന്ദമയിൽ ഒരു കൂട്ടം ചെടികളാണ് നട്ടുപിടിപ്പിക്കുക. Taman എന്ന ഇന്തോനേഷ്യൻ വാക്കിന്റെ അർഥം തന്നെ പൂന്തോട്ടം എന്നാണ്. 

മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി/കമ്പോസ്റ്റ് എന്നിവ ചേർത്താണ് നടീൽ മിശ്രിതം തയാറാക്കുന്നത്. നടീൽ മിശ്രിതം എന്നതിലുപരി നടീൽ പന്ത് എന്നു വിളിക്കാം. മണ്ണും ചകിച്ചോറും ചാണകപ്പൊടിയും ചേർത്തിളക്കിയശേഷം വെള്ളം ചേർത്ത് കുഴച്ചെടുക്കണം നന്നായി കുഴച്ചശേഷം പന്തു പോലെ ഉരുട്ടിയെടുക്കാം. ഇങ്ങനെ ഉരുട്ടിയെ‌ടുത്ത നടീൽപന്തിനു ചുറ്റും സംസ്കരിച്ച ചകിരി വച്ച് ചണച്ചാക്കിന്റെ നൂൽ ഉപയോഗിച്ച് മുറുക്കി കെട്ടണം. ഇങ്ങനെ കെട്ടിയെടുത്ത പന്തിലേക്ക് ചെടികൾ നട്ടുകൊടുക്കാം. കൊക്കെഡാമയിൽ പന്തിനു പുറമേ പായൽ വച്ചുപിടിപ്പിക്കണം. എന്നാൽ, ഇവിടെ അതിന്റെ ആവശ്യം വരുന്നില്ല. അതുകൊണ്ടുതന്നെ പരിചരണവും എളുപ്പമായിരിക്കും. വീട്ടിലെ ഉദ്യാനങ്ങളെ അലങ്കരിക്കുന്ന ഏതു ചെറിയ ചെടികളും ഇതിൽ വളർത്താനുമാകും.

തമന്ദമ നിർമിക്കുന്നതിനെക്കുറിച്ചുള്ള വിഡിയോ ചുവടെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA