നടുക മാത്രമേ വേണ്ടു, പരിചരണം ചെടിച്ചട്ടിയുടെ ഉത്തരവാദിത്തം; വരുന്നൂ അദ്ഭുത ചെടിച്ചട്ടി

HIGHLIGHTS
  • വിലയില്‍ വലിയ കുറവുണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്
  • നമ്മള്‍ മറന്നാലും ചെടിച്ചട്ടി അതിനുള്ളിലെ ചെടിയുടെ കാര്യം മറക്കില്ല
smart-pot-1
SHARE

ഓഫീസുകളുടെയും വീടുകളുടെയും അകത്തളങ്ങളെ മനോഹരമാക്കുന്ന വിധത്തില്‍ അകത്തളച്ചെടികളുടെ പ്രധാന്യം ഏറിവരികയാണ്. ഓരോ വീടിന്റെയും രൂപത്തിനും ഭംഗിക്കും നിറത്തിനുമെല്ലാം യോജിച്ച വിധത്തിലുള്ള ചെടികളും ചെടിച്ചട്ടികളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഓഫീസുകളിലും മറ്റുമുള്ള ഇന്‍ഡോര്‍ ചെടികള്‍ക്ക് പലപ്പോഴും വേണ്ടത്ത ശ്രദ്ധ ലഭിച്ചെന്നു വരില്ല. അവധിദിനങ്ങളില്‍ നന ലഭിക്കാതെ ചെടികള്‍ വാടിയുണങ്ങാം. എന്നാല്‍, ചെടിയെ പൂര്‍ണമായും വെള്ളമൊഴിച്ചു പരിപാലിക്കുന്ന ചെടിച്ചട്ടിയുണ്ടെങ്കിലോ? സസ്യ പരിപാലനം കൂടുതല്‍ എളുപ്പമാകുമല്ലേ! അത്തരത്തിലുള്ള സെല്‍ഫ് വാട്ടറിങ് പോട്ടുകള്‍ ഉടന്‍ വിപണിയിലെത്തും.

കോഡെലാറ്റിസ് എന്ന ബഹുരാഷ്ട്ര കമ്പനി പുറത്തിറക്കുന്ന സെല്‍ഫ് വാട്ടറിങ്, സെല്‍ഫ് കെയറിങ് പോട്ടുകള്‍ സസ്യപരിപാലകര്‍ക്ക് ഏറെ ഗുണപ്രദമാകുന്നതാണ്. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിലാണ് കമ്പനി ക്ലോറോഫില്‍ എന്ന ഹൈടെക് ചെടിച്ചട്ടിയുടെ വരവ് പ്രഖ്യാപിച്ചത്.

നമ്മള്‍ മറന്നാലും ചെടിച്ചട്ടി അതിനുള്ളിലെ ചെടിയുടെ കാര്യം മറക്കില്ല. വെള്ളം, വളം തുടങ്ങിയവയെല്ലാം എപ്പോഴൊക്കെ നല്‍കണമെന്ന് ചട്ടി കൃത്യമായി ഓര്‍മിപ്പിക്കും. ഈ ഹൈടെക് ചെടിച്ചട്ടി ബാല്‍ക്കണി, ടെറസ്, അകത്തളം എന്നിങ്ങനെ എവിടെയും വയ്ക്കാം. മാര്‍ക്കറ്റില്‍ ലഭ്യമായ ഹൈടെക് ചെടിച്ചട്ടികളെ അപേക്ഷിച്ച് വിലയില്‍ വലിയ കുറവുണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബാറ്ററിയോ ഇലക്ട്രോണിക് സംവിധാനങ്ങളോ ഇല്ലാതെയാണ് ഈ സ്മാര്‍ട്ട് ചെടിച്ചട്ടിയുടെ പ്രവര്‍ത്തനം. അതേസമയം, ഉടമയെ ആപ്ലിക്കേഷനിലൂടെ വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കും.

smart-pot

സെല്‍ഫ് വാട്ടറിങ് സംവിധാനമുള്ള ചെടിച്ചട്ടിയാണെങ്കില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടിവരികയുമില്ല. ചട്ടിക്കുള്ളിലെ പ്രത്യേക അറയില്‍ ഒഴിച്ചുനല്‍കുന്ന വെള്ളം ആവശ്യാനുസരണം ചെടിക്ക് നല്‍കുക എന്നത് ചെടിച്ചട്ടിയുടെ തന്നെ ഉത്തരവാദിത്തമാണ്. ആവശ്യമായ സമയത്ത് ആവശ്യ അളവില്‍ മാത്രം വെള്ളം നല്‍കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ക്യുആര്‍ കോഡ് വഴിയാണ് ക്ലോറോഫിലിന്റെ ഡാറ്റാ കൈമാറ്റം. ഓരോ ക്ലോറോഫില്‍ സ്മാര്‍ട്ട് പോട്ടിലും ക്യുആര്‍ കോഡുണ്ട്. ഇത് സ്‌കാന്‍ ചെയ്യുന്നതിലൂടെ ചെടിയുടെ വിവരങ്ങള്‍, ഈര്‍പ്പം, ലൊക്കേഷന്‍, നടീല്‍ മിശ്രിതത്തിന്റെ വിവരങ്ങള്‍ എന്നിവയെല്ലാം ഉടമയ്ക്കു ലഭിക്കും. 

അകത്തള ഉദ്യാനത്തെ കൂടുതല്‍ സ്മാര്‍ട്ട് ആക്കാന്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ക്ലോറോഫില്‍ സ്മാര്‍ട്ട് പോട്ട് വിപണിയിലെത്തിയേക്കും.

English summary: Self Watering Smart pot for Indoor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA