രാമായണ മാസത്തിന്റെ പുണ്യം പകര്‍ന്ന് സഹസ്രദള പദ്മം വിരിഞ്ഞു; മനം നിറഞ്ഞ് ശുഭ

HIGHLIGHTS
  • ഏപ്രില്‍ 30നു നട്ട് ജൂണ്‍ 30ന് സഹസ്രദളം ആദ്യ മൊട്ടു വന്നു
lotus
SHARE

രാമായണമാസത്തിന്റെ പുണ്യം പകര്‍ന്ന് കര്‍ക്കിടകം ഒന്നിന് പുരാണങ്ങളില്‍ ദേവീദേവന്മാരുടെ ഇരിപ്പിടമായ സഹസ്രദളപദ്മം വിരിഞ്ഞു. തൃശൂര്‍ മണ്ണുത്തിക്കടുത്ത് കാച്ചേരി മെര്‍ലിന്‍ പാര്‍ക്കില്‍ ആലക്കാപ്പള്ളി ശുഭ തോമസിന്റെ ബഥേല്‍ എന്ന വീട്ടുമുറ്റതാണ് ഈ അപൂര്‍വകാഴ്ച. 

lotus-1
സഹസ്രദള പദ്മം

എട്ടു മാസം മുന്‍പാണ് സ്വന്തം നാടായ ചിറക്കക്കോട് പോകുന്ന വഴി മാടക്കത്രയിലെ ഒരു നഴ്‌സറിയില്‍നിന്നും നാടന്‍ താമര ഇനങ്ങളായ വെള്ളയും പിങ്കും തൈകള്‍ വാങ്ങിയത്. ആറു മാസമെടുത്തു അവ പൂവിടാന്‍. ആ പൂക്കളുടെ ഭംഗിയില്‍ ആകൃഷ്ടയായി കൂടുതല്‍ ഇനങ്ങള്‍ സ്വന്തമാക്കണമെന്ന ആഗ്രഹമാണ് രാജ് ഫ്‌ലോറല്‍സ് എന്ന സെല്ലറുടെ അടുത്തെത്തിച്ചത്. 2021 ഏപ്രില്‍ 28ന് അദ്ദേഹത്തിന്റെ അടുത്തുനിന്ന് Lady Binglei, Ultimate Thousand Petal എന്നീ ഇനങ്ങള്‍ വാങ്ങി. 

ഏപ്രില്‍ 30നു നട്ട് ജൂണ്‍ 30ന് സഹസ്രദളം ആദ്യ മൊട്ടു വന്നു. ഇനി രണ്ട് മൊട്ടുകള്‍ കൂടിയുണ്ട്. ഇരുപത് മുതല്‍ ഇരുപത്തഞ്ച് ദിവസമാണ് പൂവ് വിരിയാന്‍ എടുക്കുന്നത്. 17-ാം ദിവസം ആദ്യ മൊട്ട് വിരിഞ്ഞു. ഈ രണ്ടര മാസത്തിനുള്ളില്‍ പത്തോളം ഇനം ആമ്പലും 35 ഇനം താമരയും ശുഭ സ്വന്തമാക്കി. 

lotus-2
ശുഭ തോമസും മകള്‍ അയന അന്നയും സഹസ്രദളപദ്മത്തിനു സമീപം

താമരകള്‍ ഒരു സെന്റിലെ മുറ്റം കയ്യടക്കിയപ്പോള്‍ നൂറ്റിയിരുപതോളം വരുന്ന അഡീനിയം ചെടികള്‍ വീടിന് മുകളിലേക്ക് ചേക്കേറി. 

ചൈന, ബര്‍മ, നേപ്പാള്‍ എന്നിവിടങ്ങളില്‍ കൂടുതലായി പൂവിടുന്ന സഹസ്രദളപദ്മം ഈ വര്‍ഷം കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി പലയിടങ്ങളിലും പൂവിടുന്നുണ്ട്.

English summary: Ultimate Thousand Petal Lotus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA